02 October 2015

ചിരി അധികരിപ്പിക്കാതിരിക്കുക.

ചിരി അധികരിപ്പിക്കാതിരിക്കുക, അധികമായ ചിരി ഹൃദയത്തെ കഠിനമാക്കും".(നബിവചനം)

ചിരിക്കുകയും കരയുകയും ചെയ്യുന്ന ഏകജീവി മനുഷ്യനാണ്. 

☑മനുഷ്യന് നല്‍കിയ ഈ സവിശേഷ ഗുണത്തെ വിശുദ്ധ ഖുര്‍ആന്‍ പ്രത്യേകം എടുത്ത് പറഞ്ഞിട്ടുണ്ട്:
അവനാണ് ചിരിപ്പിക്കുന്നവനും കരയിപ്പിക്കുന്നവനും (52 : 43)

ചിരി മൂന്നു വിധമുണ്ട്. സാദാചിരി, പുഞ്ചിരി, പൊട്ടിച്ചിരി.

☑ശബ്ദരഹിതമാണ് പുഞ്ചിരി. ശബ്ദമുള്ളത് സാദാ ചിരിയും. അകലെ കേള്‍ക്കുമാറുച്ചത്തിലുള്ളതു പൊട്ടിച്ചിരിയും.
ഇവയില്‍ നബി (സ്വ) യുടെ പതിവു ചിരിയാണ് മാതൃകാപരം. അതു പുഞ്ചിരിയായിരുന്നു. അത്യപൂര്‍വമായി മാത്രമേ അവിടുന്നു ശബ്ദത്തില്‍ ചിരിക്കാറുള്ളൂ (ഫത്ഹുല്‍ ബാരി 10 / 504).

ഹദീസിൽ നിരോധിച്ചിരിക്കുന്നത് പൊട്ടിച്ചിരിയാണ്.

ആയിശഃ (റ) പ്രസ്താവിച്ചു: നബി (സ്വ) ചെറുനാക്ക് കാണത്തക്കവിധം ചിരിക്കുന്നതായി ഞാന്‍ കണ്ടിട്ടേയില്ല; അവിടുന്നു പുഞ്ചിരിതൂകുക മാത്രമാണ് ചെയ്യാറുണ്ടായിരുന്നത് (ബുഖാരി , മുസ്ലിം).

↘ജാബിറുബ്നു സമുറത് (റ) നിവേദനം ചെയ്യുന്നു : സ്വഹാബിമാര്‍ വര്‍ത്തമാനം പറയുന്നതിനിടെ അജ്ഞാനകാലത്തെ വിഷയങ്ങളിലെത്തും. അപ്പോള്‍ അവര്‍ ചിരിക്കും; നബി (സ്വ) പുഞ്ചിരി തൂകും (മുസ്ലിം)

നബി (സ) പറഞ്ഞു:" അധികമായി ചിരിക്കുന്നതിനെ സൂക്ഷിക്കുക, അധികമായ ചിരി ഹൃദയത്തെ നിർജീവമാക്കുകയും.മുഖത്തെ പ്രകാശം നഷ്ടപ്പെടുത്തുകയും ചെയ്യും".
(Source from: www.islamic-express.blogspot.in )
അധികമായി ചിരിച്ച് കൊണ്ടിരുന്ന സദസ്സ് കണ്ടപ്പോൾ അതിഗൗരവത്തോടെ മുന്നറിയിപ്പ് നൽകികൊണ്ട് പറഞ്ഞു: "ഞാൻ അറിയുന്ന കാര്യങ്ങൾ നിങ്ങൾ അറിയുമായിരുന്നെങ്കിൽ കുറച്ച് മാത്രം ചിരിക്കുകയും കൂടുതലായി കരയുകയും ചെയ്യുമായിരുന്നു".

ഉമർ (റ) പറയുന്നു:  "കൂടുതൽ ചിരിക്കുന്നത് ഗാഭീര്യം നഷ്ടപ്പെടുത്തുന്നതാണ് "

അൽ ഖത്തീബുൽ ബഗ്ദാദി (റ) പറയുന്നു:  "ദീനിെൻറ അറിവ് നുകരുന്ന വിദ്യാർത്ഥി പൊട്ടിച്ചിരിക്കാതിരിക്കൽ അവൻറെ മേൽ നിർബന്ധമാണ് "

ഹദീസിെൻറ റാവികളെ കുറിച്ച് പഠിക്കാൻ ശ്രമിച്ചാൽ ചിലരെ കുറിച്ചുള്ള നിരൂപണത്തിൽ മരണവും പരലോക ചിന്തയും കാരണം ജീവിതത്തിൽ  ചിരിക്കുന്നത് കണ്ടിട്ടില്ലായെന്ന് പറയപ്പെടുന്ന ഹദീസ് പണഡിതന്മാരെ പരിചയപ്പെടാൻ സാധിക്കും.

നമ്മുടെ മുൻഗാമികളുടെ അവസ്ഥയും ഉപദേശവുമാണ് നാം വായിച്ചത്.ഇതിലൂടെ മുഖം വീർപ്പിച്ച് കടന്നൽകുത്തിയപോലെ നടക്കണമെന്നല്ല, മതി മറന്നുള്ള പൊട്ടിച്ചിരിയും തമാശയുമാണ് നിരോധിച്ചിരിക്കുന്നത്, അത് നമ്മുടെ വ്യക്തിത്വവും പാകതയും നഷ്ടപ്പെടുത്തും.

പുഞ്ചിരി തൂകുന്ന വദനവുമായി ആളുകളെ സമീപിച്ചാൽ കൂടുതൽ സ്നേഹവും മമതയും കൈമാറുവാനും വ്യക്തിത്വം സൂക്ഷിക്കുവാനും സാധിക്കും..

〰〰〰〰〰〰〰〰〰
ℹഇസ്ലാമിക്‌ വോയിസ്‌
〰〰〰〰〰〰〰〰〰

Share:

0 comments:

Post a Comment