40. മാതാപിതാക്കളോടുള്ള പെരുമാറ്റത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തൊക്കെയാണ്?
സ്രഷ്ടാവിനോടുള്ള കടപ്പാടുകഴിഞ്ഞാല്‍ ഒരാള്‍ ഏറ്റ വുമധികം കടപ്പെട്ടിരിക്കുന്നത് മാതാപിതാക്ക ളോടാണെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. അവരെ ധിക്കരിക്കുകയും അവഗണിക്കുകയും അവരോട് അനുസരണക്കേട് കാണിക്കുകയും ചെയ്യുന്നത് മഹാപാപമാണ്. എന്നാല്‍ ദൈവവിരോധം പ്രവര്‍ത്തിക്കാന്‍ മാതാപിതാക്കള്‍ ആവശ്യപ്പെട്ടാല്‍ അത് അനുസരിക്കാന്‍ പാടില്ല. അവര്‍ അമുസ്ലിംകളാണെങ്കില്‍പോലും അവരെ സംരക്ഷിക്കേണ്ടത് മുസ്ലിംകളായ സന്താനങ്ങളുടെ ബാധ്യതയാണ്. വാര്‍ധക്യാവസ്ഥയിലെത്തിയ മാതാപിതാക്കളുടെ സംരക്ഷണത്തിന്റെ പൂര്‍ണമായ ഉത്തരവാദിത്തം മക്കള്‍ക്കാണുള്ളത്. വൃദ്ധരായ രക്ഷിതാക്കളോട് കയര്‍ക്കുന്നതും ചീത്തവിളിക്കുന്നതുമെല്ലാം മഹാപാപമാണെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്.
………………………………………………………
41. ഇസ്ലാം വിഭാവനം ചെയ്യുന്ന സമൂഹമെങ്ങനെയുള്ളതാണ്?
മനുഷ്യരെല്ലാം ഏകദൈവത്തിന്റെ സൃഷ്ടികളുംഅവന്റെ സംരക്ഷണത്തില്‍ കഴിയുന്നവരു മാണെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ഒരൊറ്റ പദാര്‍ഥത്തില്‍നിന്നാണ്- കളിമണ്ണിന്റെ സത്തയി ല്‍നിന്ന്- എല്ലാവരും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. മാനവരാശിയുടെ മുഴുവന്‍ ഉല്‍പത്തി ഒരൊറ്റ മാതാപിതാക്കളില്‍ നിന്നാണ്-ആദമില്‍നിന്നും ഹവ്വയില്‍നിന്നും. മനുഷ്യന്‍ പടച്ച ഉച്ചനീച ത്വങ്ങള്‍ക്ക് മനുഷ്യനെ പടച്ച സര്‍വശക്തനു മുമ്പില്‍ യാതൊരു സ്ഥാനവുമില്ല. ഏകദൈവത്തിനു മാത്രം ചെയ്യുന്ന ആരാധനയാണ് മനുഷ്യരെ ഒന്നിപ്പിക്കുന്ന ശക്തി. അവനുള്ള സാഷ്ടാംഗത്തിനു മുമ്പില്‍ സങ്കുചിതത്വങ്ങളെല്ലാം പൊട്ടിത്തകരുന്നു. വിശ്വാസത്തിലൂന്നിയ കര്‍മങ്ങളാണ് മനുഷ്യരെ ഉത്തമരാക്കുന്നതെന്ന ധാരണ വളരുമ്പോള്‍ ജന്മാവകാശമായി കിട്ടിയ തലക്കനങ്ങളെല്ലാം തരിപ്പണമാകുന്നു. ഒരേയൊരു ദൈവം മാത്രം-അവന്റെ സൃഷ്ടികളായ ഒരൊറ്റ ജനതയും. അവിടെ പണക്കാരനും പണിക്കാരനുമില്ല; സ്വദേശിയും വിദേശിയുമില്ല; സവര്‍ണനും അവര്‍ണനുമില്ല; തറവാട്ടുകാരനും താഴ്ന്നവനുമില്ല; മുതലാളിയും തൊഴിലാളിയുമില്ല; എല്ലാവരും ഏകദൈവത്തിന്റെ ദാസന്മാര്‍. അവനു മുമ്പില്‍ മാത്രം സാഷ്ടാംഗം നമിക്കുന്നവര്‍. ഇതാണ് ഇസ്ലാം വിഭാവനം ചെയ്യുന്ന സങ്കുചിതത്വങ്ങളില്ലാത്ത സമൂഹത്തിന്റെ ചിത്രം.
0 comments:
Post a Comment