45. തൊഴിലാളി-മുതലാളി ബന്ധത്തെക്കുറിച്ച് ഇസ്ലാം എന്തു പറയുന്നു?
ഉല്‍പാദനവും വ്യവസായവും കൃഷിയുമെല്ലാമുണ്ടാകുമ്പോള്‍ മുതലാളിയും തൊഴിലാളിയുമുണ്ടാവുക സ്വാഭാവികമാണ്. തൊഴിലാളി-മുതലാളി ബന്ധം സംഘട്ടനത്തിന്റേതല്ല, പ്രത്യുത സഹകരണത്തിന്റേതാവണമെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. തൊഴിലാളിയുടെ കൈകള്‍ കൊണ്ടുള്ള സമ്പാദ്യമാണ് ഏറ്റവും നല്ല സമ്പാദ്യം എന്നാണ് പ്രവാചകന്‍ പറഞ്ഞത്. തൊഴിലാളിക്ക് അര്‍ഹമായ കൂലി നല്‍കണം. ജോലി തുടങ്ങുന്നതിനുമുമ്പുതന്നെ കൂലിയെക്കുറിച്ച് മുതലാളിയും തൊഴിലാളിയും തമ്മില്‍ ധാരണയിലെത്തണം. ഇങ്ങനെ ധാരണയിലെത്തിയ കൂലിയില്‍ അല്‍പം പോലും കുറയ്ക്കാതെ തൊഴിലാളിയുടെ വിയര്‍പ്പുവറ്റുന്നതിനുമുമ്പ് കൊടുക്കണം. തൊഴിലാളി യെ ചൂഷണം ചെയ്യരുത്. തൊ ഴിലാളിക്ക് തന്റെ ജോലിയില്‍ പൂര്‍ണമായ ആത്മാര്‍ഥതയുണ്ടാവണം. ഏല്‍പിക്കപ്പെട്ട ജോലി സത്യസന്ധമായി ചെയ്തുതീര്‍ക്കേണ്ടത് തൊഴിലാളിയുടെ ബാധ്യതയാണ്.
………………………………………………………
46. മറ്റു മതവിശ്വാസികളോടുള്ള മുസ്ലിമിന്റെ സമീപനം എന്തായിരിക്കണം?
മറ്റു മതസമൂഹങ്ങളുമായി മുസ്ലിം സമൂഹം പൂര്‍ണമായും രമ്യതയിലും സഹിഷ്ണുതയിലുമാണ് കഴിയേണ്ടതെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ഇസ് ലാമികേതര സമൂഹങ്ങള്‍ മുസ്ലിം സമൂഹത്തിന്റെ നിലനില്‍പ് ചോദ്യം ചെയ്യാത്തിടത്തോളം അവരുമായി സ്നേഹത്തിലും സഹിഷ്ണുതയിലുമാണ് കഴിയേണ്ടതെന്ന് ഖുര്‍ആന്‍ നിഷ്കര്‍ഷിക്കുന്നു. ഇക്കാര്യം മുഹമ്മദ് (സ്വ) തന്റെ ജീവിതത്തിലൂടെ കാണിച്ചുതരികയും ചെയ്തിട്ടുണ്ട്. ഇസ് ലാമിക രാഷ്ട്രത്തില്‍ ജീവിക്കുന്ന അമുസ്ലിം പൌരന്മാരുടെ ജീവനും സ്വത്തിനും പൂ ര്‍ണ സംരക്ഷണം നല്‍കാന്‍ രാഷ്ട്രം ബാധ്യസ്ഥമാണ്. അമുസ്ലിം പൌരന്മാരോട് അനീതി കാണിക്കുന്നത് അക്ഷന്തവ്യമായ അപരാധമാണെന്നാണ് പ്രവാചകന്‍ (സ്വ) പഠിപ്പിച്ചിരിക്കുന്നത്.
0 comments:
Post a Comment