42. അയല്‍പക്കബന്ധത്തെക്കുറിച്ച് ഇസ്ലാം എന്തു പറയുന്നു?
✅കുടുംബബന്ധത്തെപ്പോലെതന്നെ സുദൃഢമായ ഒരു ബന്ധമായിട്ടാണ് അയല്‍വാസികള്‍ തമ്മിലുള്ള ബന്ധത്തെ ഇസ്ലാം കാണുന്നത്. അയല്‍ക്കാരോട് നല്ല നിലയി ല്‍ വര്‍ത്തിക്കുകയും അവരെ ശല്യം ചെയ്യാതിരിക്കുകയും വേണമെന്ന് പ്രവാചകന്‍(സ്വ) ഉപദേശിച്ചതായി കാണാന്‍ കഴിയും. ഒരാളുടെ വ്യക്തിത്വത്തെക്കുറിച്ച് അയല്‍വാസി എന്തുപറയുന്നുവെന്നതാണ് നോക്കേണ്ടതെന്നാണ് അദ്ദേഹം പഠിപ്പിച്ചത്. അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറച്ച് ഭക്ഷിക്കുന്നവന്‍ സത്യവിശ്വാസിയല്ലെന്നും കറി പാകം ചെയ്യുമ്പോള്‍ അല്‍പം വെള്ളം ചേര്‍ത്ത് അധികരിപ്പിച്ചെങ്കിലും അയല്‍വാസിയെ പരിഗണിക്കണമെന്നും പറഞ്ഞ പ്രവാചകന്റെ ഉപദേശങ്ങളില്‍നിന്ന് അയല്‍വാസികള്‍ തമ്മിലുള്ള ബാധ്യത എത്രത്തോളം വലുതാണെന്ന് വ്യക്തമാവുന്നുണ്ട്.
……………………………………………………
43. ഒരു മുസ്ലിമിന് വര്‍ഗീയവാദിയാവാന്‍ കഴിയുമോ?
✅ജന്മമല്ല, വിശ്വാസത്തിലധിഷ്ഠിതമായ കര്‍മങ്ങളാണ് ഒരാളുടെ മഹത്വം നിശ്ചയിക്കുന്നത് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. വര്‍ഗീയത, വംശീയത, ജാതീയത, വര്‍ണവെറി തുടങ്ങിയ ജന്മത്തിന്റെ അടിസ്ഥാനത്തിലുള്ള എല്ലാവിധ സങ്കുചിതത്വങ്ങളുടെയും അടി വേരറുക്കുകയാണ് 'ഒരേയൊരു ദൈവം ഒരൊറ്റ ജനത' എന്ന മുദ്രാവാക്യത്തിലൂടെ ഇസ്ലാം ചെയ്യുന്നത്. 'വര്‍ഗീയതക്ക് വേണ്ടി പോരാടി മരണം വരിച്ചവന്‍ അനിസ്ലാമിക മരണമാണ് വരിച്ചതെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ച മുഹമ്മദ് നബി (സ്വ)യുടെ അനുയായികള്‍ക്ക്ഒരിക്കലും വര്‍ഗീയവാദികളാവാനാകില്ല.
……………………………………………………
44. സാമ്പത്തിക രംഗത്തെ ഇസ്ലാമിക നിര്‍ദേശങ്ങള്‍ എന്തെല്ലാമാണ്?
✅ഭൂമിയിലെ അനുഗ്രഹങ്ങ ള്‍ മനുഷ്യര്‍ക്കുവേണ്ടി സൃ ഷ്ടിക്കപ്പെട്ടിട്ടുള്ളതാണ്. പ്രകൃതിവിഭവങ്ങളെ ഉപയോഗിക്കുവാനുള്ള അവകാശം എല്ലാ മനുഷ്യരുടേതുമാണ്. അധ്വാനിക്കുവാനും ധനം സമ്പാദിക്കുവാനും എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍, ധനസമ്പാദനം മറ്റുള്ളവരെ ചൂ ഷണം ചെയ്തുകൊണ്ടാവരുത്. കച്ചവടം, കൃഷി, അധ്വാനം തുടങ്ങിയ മാര്‍ഗങ്ങളിലൂടെയെല്ലാം സമ്പാദ്യമാകാവുന്നതാണ്. എന്നാല്‍ ഇവിടെയെല്ലാം പാലിക്കപ്പെടേണ്ട വ്യക്തമായ ധാര്‍മിക നിര്‍ദേശങ്ങളുണ്ട്. ഈ ധാര്‍മികനിയമങ്ങള്‍ പാലിച്ചുകൊണ്ട് ഓരോരുത്തരും സമ്പാദിക്കുന്നത് അവരുടേത് തന്നെയാണ്; സമൂഹത്തിന്റേതോ രാഷ്ട്ര ത്തിന്റേതോ അല്ല. എന്നാല്‍ ഈ സമ്പാദ്യത്തില്‍നിന്ന് സമൂഹത്തിന്റെയും രാഷ്ട്ര ത്തിന്റെയും ആവശ്യത്തിനുവേണ്ടി ചെലവഴിക്കേണ്ടത് വ്യക്തികളുടെ ബാധ്യതയാണ്.
കച്ചവടം ഇസ്ലാം അനുവദിക്കുന്നു. പലിശ നിരോധിക്കുകയും ചെയ്യുന്നു. ലാഭം അനുവദിക്കുകയും പൂഴ്ത്തിവെപ്പും കൊള്ളലാഭവും നി രോധിക്കുകയും ചെയ്യുന്നു. കച്ചവടത്തില്‍ കൃത്രിമത്വങ്ങളോ വഞ്ചനയോ ചൂഷണമോ ഉണ്ടാവാന്‍ പാടില്ല. ഉല്‍പാദന രംഗം ചൂഷണമുക്തമാവണം. ഉല്‍പന്നത്തിന്റെ ന്യൂ നതകള്‍ മറച്ചുവെച്ചുകൊ ണ്ട് അതിന് മാര്‍ക്കറ്റുണ്ടാക്കാന്‍ പാടില്ല. പിശുക്കും ധൂര്‍ത്തും പാടില്ല. സാമ്പത്തിക വിഷമതകളനുഭവിക്കുന്നവരെ സഹായിക്കേണ്ടത് സമൂഹമാണ്. അതിനുവേണ്ടിയാണ് ഇസ്ലാം സകാത്ത് വ്യവസ്ഥ നടപ്പാക്കിയിരിക്കുന്നത്.
0 comments:
Post a Comment