28. മുസ്ലിമിന്റെ സ്വഭാവസവിശേഷതകള്‍ എന്തെല്ലാമായിരിക്കണം?
സത്യസന്ധത, നീതിനിഷ്ഠ, കരാര്‍പാലനം, ക്ഷമ, സഹനം, കാരുണ്യം, വിനയം, വാല്‍സല്യം, ലജ്ജ, മാന്യത, സ്നേഹം, ആദരവ് തുടങ്ങിയ സ്വഭാവങ്ങളെല്ലാം മുസ്ലിമിന്റെ ഓരോ പ്രവര്‍ത്തനത്തിലുമുണ്ടാവണമെന്നാണ് ക്വുര്‍ആനും നബിമൊഴികളും നിഷ്കര്‍ഷിക്കുന്നത്.
……………………………………………………
29. മുസ്ലിമില്‍ ഉണ്ടാവാന്‍ പാടില്ലാത്തസ്വഭാവങ്ങളെന്തെല്ലാം?
കാപട്യം, അസൂയ, അത്യാഗ്രഹം, വിദ്വേഷം, വഞ്ചന, ധൂര്‍ത്ത്, പിശുക്ക്, അഹങ്കാരം, കൃത്രിമത്വം, പൊങ്ങച്ചം, പരിഹസിക്കല്‍, കള്ളം പറയല്‍, ഏഷണി, പരദൂഷണം പറയല്‍ മുന്‍കോപം എന്നീ ദുസ്വഭാവങ്ങളൊന്നും മുസ്ലിമില്‍ ഉണ്ടാവാന്‍ പാടില്ലെന്നാണ് ഖുര്‍ആനും നബിവചനങ്ങളും വ്യക്തമാക്കുന്നത്.
……………………………………………………
30. ഭക്ഷണത്തിന്റെ കാര്യത്തിലുള്ള ഇസ്ലാമിക നിലപാടെന്താണ്?
ഭക്ഷണപാനീയങ്ങള്‍ പൂര്‍ണമായും ഉപേക്ഷിച്ചുകൊണ്ടാണ് മോക്ഷം നേടേണ്ടത് എന്ന നിലപാടിനോട് ഇസ്ലാം യോജിക്കുന്നില്ല. എല്ലാ നല്ല ഭക്ഷണപാനീയങ്ങളും ഉപയോഗിക്കുവാന്‍ അനുവദിക്കുന്നതിനോടൊപ്പം തന്നെ ഈ രംഗത്ത് അമിതത്വം പാടില്ലെന്ന് ഇസ്ലാം പ്രത്യേകമായി നിഷ്കര്‍ഷിക്കുന്നുണ്ട്. ശവം, പന്നിമാംസം, രക്തം, മദ്യം, ദൈവേതരരുടെ പേരില്‍ അറുക്കപ്പെട്ടത് തുടങ്ങിയനിഷിദ്ധമാക്കപ്പെട്ട ഭക്ഷണപാനീയങ്ങളില്‍നിന്ന് പൂര്‍ണമായും ഒഴിഞ്ഞുനില്‍ക്കുന്നവനാ ണ് യഥാര്‍ഥ മുസ്ലിം.
0 comments:
Post a Comment