27 November 2015

ഇസ്ലാം ഒരു പഠനം - Part 3

8. ആരാണ് മലക്കുകള്‍?

മനുഷ്യന് തന്റെ സാധാരണ നിലയ്ക്കുള്ള ഇന്ദ്രിയജ്ഞാനം കൊണ്ട് മനസ്സിലാക്കുവാനോ അനുഭവിക്കുവാനോ സാധിക്കാത്ത, പ്രകാശത്താല്‍ സൃഷ്ടിക്കപ്പെട്ട ദൈവദാസന്മാരാണ് മലക്കുകള്‍. വ്യത്യസ്ത ദൌത്യങ്ങള്‍ക്കായി നിയോഗിക്കപ്പെട്ടവരും ദൈവത്തെ ധിക്കരിക്കുവാന്‍ കഴിയാത്തവരുമാണിവര്‍.
………………………………………………

9.  എന്താണ് വേദഗ്രന്ഥങ്ങള്‍?

മനുഷ്യര്‍ എങ്ങനെ ജീവിക്കണമെന്ന് പഠിപ്പിക്കുന്നതിനുവേണ്ടി നിയോഗിക്കപ്പെട്ട പ്രവാചകന്മാരിലൂടെ ദൈവം അവതരിപ്പിച്ച മാര്‍ഗദര്‍ശക ഗ്രന്ഥങ്ങളാണ് വേദഗ്രന്ഥങ്ങള്‍. ഇഹപര ജീവിതവിജയ ത്തിനാവശ്യമായ ദൈവിക നിയമനിര്‍ദേശങ്ങളുടെ സമാഹാരമാണ് വേദം എന്ന് പറ യാം. നാലു വേദഗ്രന്ഥങ്ങളുടെ പേരുകളാണ് അവസാനത്തെ വേദമായ ക്വുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത്. മൂസാ(അ)*യിലൂടെ അവതരിപ്പിക്കപ്പെട്ട തൌറാത്തും, ദാവൂദി(അ)ലൂടെ അവതരിപ്പിക്കപ്പെട്ട സബൂറും ഈസാ (അ)യിലൂടെ അവതരിപ്പിക്കപ്പെട്ട ഇന്‍ജീലും മുഹമ്മദി(സ്വ)ലൂടെ അവതരിപ്പിക്കപ്പെട്ട ക്വുര്‍ആനുമാണവ. ഇവ കൂടാതെയും മറ്റു ചില പ്രവാചകന്മാരിലൂടെ വേദഗ്രന്ഥങ്ങള്‍ അവതരിപ്പിക്കപ്പെട്ടിരുന്നുവെന്ന് ഖുര്‍ആ ന്‍ വ്യക്തമാക്കുന്നുണ്ട്. ഈ വേദഗ്രന്ഥങ്ങളെല്ലാം മനുഷ്യരെ ദുര്‍മാര്‍ഗത്തില്‍ നിന്ന് അകറ്റി സന്മാര്‍ഗത്തിലേക്ക് നയിക്കുന്നതിനുവേണ്ടി ദൈ വംതമ്പുരാന്‍ അവതരിപ്പിച്ചവയായിരുന്നു.
………………………………………………

10. ആരാണ് പ്രവാചകന്മാര്‍?

നന്മയും തിന്മയുമെന്താണെന്ന് മനുഷ്യര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുന്നതിനുവേണ്ടി ദൈവംതമ്പുരാന്‍ മനു ഷ്യര്‍ക്കിടയില്‍നിന്ന് ചിലരെ തെരഞ്ഞെടുത്ത് ദൌത്യമേല്‍പിക്കാറുണ്ട്. ഇങ്ങനെ ദൌത്യമേല്‍പിക്കപ്പെട്ടവരാണ് പ്രവാചകന്മാര്‍. മനുഷ്യരെ നേര്‍മാ ര്‍ഗത്തിലേക്ക് ക്ഷണിക്കുന്നതിനുവേണ്ടി പ്രവാചകന്മാര്‍നിയോഗിക്കപ്പെടാത്ത ഒരു സ മുദായവുമില്ല. മാതൃകാജീവിതം നയിച്ച് മനുഷ്യത്വത്തിന്റെ പൂര്‍ണത പ്രാപിച്ച പ്രവാചകന്മാരൊന്നുംതന്നെ തങ്ങള്‍ക്ക് ദിവ്യത്വമുണ്ടെന്ന് വാദിച്ചിരുന്നില്ല. അവരെല്ലാവരും മനുഷ്യരായിരുന്നു; പച്ചയായ മനുഷ്യര്‍. ദൈവനിയുക്തരായ എ ല്ലാ പ്രവാചകന്മാരിലും വിശ്വ സിക്കേണ്ടത് ഓരോ മുസ്ലിമിന്റെയും ബാധ്യതയാണ്.

Share:

0 comments:

Post a Comment