16 January 2016

മരണത്തിനു സജ്ജരായിട്ടായിരിക്കണം എപ്പോഴും നമ്മുടെ ജീവിതം.

ഇന്നലെ വൈകീട്ട്, ചലനമറ്റു കിടക്കുന്ന മയ്യിത്തിന്റെ മുന്നിൽ മയ്യിത്ത് നിസ്കരിക്കാ൯ വന്നവരുടെ കണ്ണും ഖൽബും കലങ്ങി മറിഞ്ഞിരുന്നു. വാടാനപ്പള്ളി തൃത്തല്ലൂർ മൊളുബസാറിൽ താമസിക്കുന്ന അബ്ദുള്ള മകൻ ശറഫുദ്ധീൻ എന്ന ചെറുപ്പക്കാരനാണ് ഈ കിടക്കുന്നത്. ദുബായിലെ സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുന്ന അദേഹത്തിന് പെട്ടെന്ന് നെഞ്ച് വേദന അനുഭവപ്പെടുകയും സഹോദരങ്ങളെ വിളിച്ചു പറഞ്ഞു ആശുപത്രിയിലേക്ക് പോകാൻ തയ്യാറാവുകയും ചെയ്യുന്ന സമയത്താണ് മരണത്തിന്റെ ദൂതൻ ശറഫുവിനെയും തേടിയെത്തുന്നത്. ആശുപത്രിയിലെത്തി സഹോദരനെ തിരഞ്ഞ കുടുംബാംഗങ്ങൾക്ക് സഹോദരനെ കണ്ടെത്താനായില്ല. ഫോണ്‍ സ്വിച് ഓഫ്. താമസിക്കുന്ന സ്ഥലത്ത് വന്നു നോക്കുമ്പോൾ ശറഫുവിന്റെ ആത്മാവുമായി മരണത്തിെ൯റ മാലാഖ പോയി കഴിഞ്ഞിരുന്നു. തന്റെ പ്രിയപ്പെട്ട മാരനെയും കാത്ത് തൃശ്ശൂരിലെ ആശുപത്രി കിടക്കയിൽ കുഞ്ഞിനു ജന്മം നൽകാൻ സഹധർമ്മിണി കാത്തിരിക്കുമ്പോഴാണ് പ്രിയതമന്റെ മരണ വാർത്ത അവിടെ എത്തുന്നത്.

മരണം അങ്ങിനെയാണ്, അത് എപ്പോൾ നമ്മെ തേടിയെത്തുമെന്ന് യാതൊരു നിശ്ചയവുമില്ല.ഒരു പ്രവാസിയുടെ മരണത്തിന്റെ അവസ്ഥ അറിയണമെങ്കിൽ മയ്യിത്ത് നാട്ടിൽ കൊണ്ട് പോകുന്നത് വരെ അതിന്റെ പിന്നിൽ നിൽക്കണം. പെട്ടിയിലടച്ച മനുഷ്യന്റെ തൂക്കം നോക്കി എയർ കാര്ഗോയുടെ ബില്ലടിക്കുമ്പോൾ മനസ്സിലാകും......
ഭൂമിയിൽ അഹങ്കരിച്ചു നടക്കുന്ന മനുഷ്യന്റെ വിലയെത്രയാണ്???
എവിടെയാണ് അവന്റെ സ്ഥാനം???
സാധാന സാമഗ്രികൾ കയറ്റുന്ന കാർഗോ വില്ലേജിൽ ആണിയടിച്ചു മൂടപ്പെട്ട പെട്ടി ആരുടേയും സാനിധ്യമില്ലാതെ കയറ്റിപ്പോകാനുള്ള വിമാനത്തിന്റെ സമയവും കാത്ത് കിടക്കുന്ന അവസ്ഥ... ഓ ഭയങ്കരം തന്നെയാണത്... നിസ്സാരരിൽ നിസ്സാരരാണ് നാം. എന്നിട്ടും നാം അഹങ്കരിക്കുന്നു, മറ്റുള്ളവരെ ചെറുതാക്കി കാണുന്നു.

ശൈഖ് സുഫിയാനുസ്സൌരി (റ) പറഞ്ഞത് പോലെ "മനുഷ്യാ മരിച്ച മയ്യിത്തിന്റെ അവസ്ഥ നിനക്കറിയാമായിരുന്നുവെങ്കിൽ കരച്ചിൽ മാറാത്ത ഒരു ദിവസവും നിനക്കുണ്ടാകുമായിരുന്നില്ല ".

മരണത്തിനു സജ്ജരായിട്ടായിരിക്കണം എപ്പോഴും നമ്മുടെ ജീവിതം. നമ്മുടെ കണക്കു പുസ്തകത്തിൽ മരണത്തെ സന്തോഷത്തോടെ വരവേൽക്കാനുള്ള മിച്ചമുണ്ടോ എന്ന് എപ്പോഴും പരിശോധിക്കാൻ തുനിഞ്ഞാൽ മറ്റുളളവരുടെ കുറ്റവും കുറവും അന്ന്വേഷിച്ചുള്ള നമ്മുടെ പ്രയാണം ഒഴിവാക്കാനാവും. ജീവിത വിശുദ്ധി കാത്തു സൂക്ഷിക്കാൻ അത് നമ്മളെ സഹായിക്കും.
എല്ലാ മരണവും നാം മറക്കുകയാണ്.. എത്ര പേര്‍
നമ്മുടെ കുടും ബത്തില്‍ , സുഹൃത്തുക്കളില്‍ ,തന്നെ മരിച്ചു..? അവര്‍ ഇപ്പൊ മരണം എന്തെന്ന്
അറിഞ്ഞു.. ദൈവം എന്തെന്ന് അറിഞ്ഞു..
നാളെ നമ്മളും അറിയും... ആഘോഷങ്ങള്‍ നിറഞ്ഞ
ഭൂമിയെ നാം കാണുന്നുള്ളൂ.. മണ്ണിനടിയില്‍
കിടക്കുന്ന വരെ നാം ഓര്‍ക്കുന്നില്ല...

നബി ഒരിക്കല്‍ ബാലനായ അനസിനോട് പറഞ്ഞു

'' മകനെ, നീ അല്ലാഹുവിനെ സൂക്ഷിക്കുക,
എങ്കില്‍ ഒരു വഴികാട്ടിയായി അവന്‍ നിനക്ക് മുന്നിലുണ്ടാകും... രാവിലെയായാല്‍ നീ രാത്രി പ്രതീക്ഷിക്കരുത്... രാത്രിയായാല്‍ പകലും..
നിന്‍റെ ഈ ജീവിതത്തില്‍ നീ പരലോകത്തിന്
വേണ്ടി കരുതിവെക്കുക..''

മരണം കഠിനമായ വേദനയാണ്.. പണ്ഡിതന്മാര്‍
പറയുന്നത് പ്രസവ വേദന മരണ വേദനയുടെ
നാല്‍പ്പതില്‍ ഒരംശം മാത്രമാണെന്നാണ്..

മരണമടുത്ത മനുഷ്യന് മരണത്തിന്‍റെ മാലാഖ
വരുന്നത് കാണുമ്പോള്‍ ''ഇതെന്തു കാഴ്ച''
എന്നാണു ആദ്യം അമ്പരക്കുക..

ആ അമ്പരപ്പ് തീരും മുന്‍പേ ആത്മാവ് ശരീരത്തില്‍
നിന്നും വലിച്ചെടുക്കപ്പെടും...
കണ്ണുകള്‍ ആത്മാവിനെ പിന്തുടരും..

അതോടെ നിന്‍റെ അവസരം കഴിഞ്ഞു..

നിന്‍റെ വീര വാദം , നിന്‍റെ കൊലവിളികള്‍, നിന്‍റെ അഹങ്കാരം.. നിന്‍റെ സുന്ദരിപ്പട്ടം..

എല്ലാം തീര്‍ന്നു... നീ വെറും ശവം...നാറുന്ന ശവം
മാത്രം

ഇനി നിന്നെ രക്ഷിക്കാന്‍ നിന്‍റെ നല്ല
കര്‍മ്മങ്ങള്‍ക്ക് മാത്രമേ കഴിയൂ...

അതിനു നിനക്ക് നല്ല കര്‍മ്മങ്ങള്‍ എവിടെ?

നിന്‍റെ പകുതി ജീവിതം ചാറ്റ് റൂമില്‍ തീര്‍ന്നു..
പിന്നെ കുറെ നേരം നീ സുന്ദരന്‍/ .-,/സുന്ദരി
ചമഞ്ഞു തീര്‍ത്തു..

പിന്നെ കുറെ പൊങ്ങച്ചം, പരദൂഷണം,
അവിഹിത ബന്ധം, വഞ്ചന..
ഇതിനിടയ്ക്ക് നിനക്ക് മരണത്തെ ഓര്‍ക്കാന്‍ സമയമുണ്ടായിരുന്നോ?
മരണം വന്നപ്പോള്‍ നീ അന്ധാളിക്കുകയും ചെയ്തു..

ഏതു രാജാവ് മരിച്ചാലും പിന്നെയത് ശവം/മയ്യിത്ത് ആണ്..
ശവം ദഹിപ്പിച്ചോ, മയ്യിത്ത്‌ അടക്കിയോ എന്നൊക്കെയേ നമ്മള്‍ ചോദിക്കൂ..

ആറടി മണ്ണ് പോലും സ്വന്തമായി ഇല്ലാത്ത
നമ്മള്‍ പിന്നെന്തിനാണ്
അന്യന്‍റെ ധനം പിടിച്ചടക്കാനും ,
കോടികളുടെ മണി മാളികകള്‍ കെട്ടിപ്പൊക്കാനും മത്സരിക്കുന്നത്?

ഞാനും മരിക്കും, നിങ്ങളും മരിക്കും
നമ്മുടെ കര്‍മ്മ ഫലങ്ങള്‍ മാത്രം ബാക്കി നില്‍ക്കും
എല്ലാവർക്കും മരണം വരെ അവധിയുണ്ട്.

ഖുര്‍ ആന്‍ പറയുന്നു..

'' എല്ലാം നശിക്കുന്നതാണ്... നിന്‍റെ നാഥന്‍
മാത്രം ബാക്കിയാകും''

അതെ അവന്‍ മാത്രം ബാക്കിയാകും.. ആകാശ
ഭൂമികള്‍ സൃഷ്ടിച്ചവന്‍..
എന്നിട്ടും നമ്മള്‍ പറയുന്നു.... നമുക്കാണ്
കഴിവുള്ളതെന്ന്..
ദൈവമില്ല എന്നുള്ള നമ്മുടെ സകല
അഹങ്കാരവും തീരുന്നത് മരണം
എന്ന സത്യത്തിനു മുന്നിലാണ്..

''നാളെ താന്‍ എന്താണ്‌ പ്രവര്‍ത്തിക്കുക എന്ന്‌
ഒരാളും അറിയുകയില്ല.
താന്‍ ഏത്‌ നാട്ടില്‍ വെച്ചാണ്‌ മരിക്കുക എന്നും
ഒരാളും അറിയുകയില്ല. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു...''
( ഖുര്‍ ആന്‍ 31/34)

''(മനുഷ്യരെ) മരണമടുത്ത ഒരുവന്‍റെ ജീവന്‍
അവന്‍റെ തൊണ്ടക്കുഴിയോളമെത്തുകയും ,
അവന്‍ മരിക്കുന്നത് നിങ്ങള്‍ നോക്കിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍,

അവനില്‍ നിന്നും പോകുന്ന ജീവനെ
കൊണ്ട് തിരികെ വരുത്താന്‍ ആകുന്നില്ല..
നിങ്ങള്‍ അത്ര കഴിവുള്ളവരാണെങ്കില്‍.....,..

അന്നേരം അവനുമായി ഏറ്റവും അടുത്തവന്‍ നാം ആകുന്നു..
നിങ്ങള്‍ക്കത് കാണുന്നില്ലെന്ന് മാത്രം..''

( Qur-an 56/83-87)

ഇത് ഫോര്‍വേഡ്‌ ചെയ്യുക

''ഒരു നന്‍മ അറിയിച്ചു കൊടുക്കുന്നവന്‍ ആ   നന്‍മ ചെയ്യുന്നവനെ പോലെയാണ്   ..
മുത്ത് നബി ( ﷺ ) ക്കൊരു സ്വലാത്ത് اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ وَبَارِكْ وَسَلِّمْ عَلَيْه.

Share:

15 January 2016

ഭാര്യ

നിങ്ങള്‍ നിങ്ങളുടെ ഭാര്യയെ എന്താണ് വിളിക്കാറ് ?
അവളെ നിങ്ങള്‍ ഒരു ദിവസം എത്ര പ്രാവശ്യം ചുംബിക്കാറുണ്ട് ?
എത്ര വട്ടം അവളുടെ മുടിയിഴകളില്‍ തലോടാറുണ്ട് ?
എത്ര പ്രാവശ്യം അവളെ മാറോട് ചേര്‍ക്കാറുണ്ട് ?
അവളുടെ കൈകളില്‍ എത്ര വട്ടം സ്നേഹപൂര്‍വ്വം പിടിച്ചു ഓമനിക്കാറുണ്ട് ?
മുഖത്ത് നോക്കി പുഞ്ചിരിച്ചു സംസാരിക്കാറുണ്ട് ?

ചോദ്യങ്ങള്‍ കേട്ട് ഞെട്ടേണ്ട !!

ഇത് ഞാന്‍ നിങ്ങളോട് ചോദിക്കുന്ന ചോദ്യം അല്ല
റിയാദ് മസ്ജിദിൽ  വെള്ളിയാഴ്ച  ഖുതുബക്കിടയില്‍ ഖത്തീബ് ജനങ്ങളോട് ചോദിച്ച ചോദ്യങ്ങള്‍ ആണ് !!

ഒരു ദിവസം പലവട്ടം പല ആവശ്യങ്ങള്‍ക്കായി നിങ്ങള്‍ അവളെ വിളിക്കുന്നു

അതെവിടെ
ഇതെവിടെ
അത് ഇങ്ങ് കൊണ്ടുവാ
അത് താ ഇത് താ
നീ എവിടെ പോയി ഇരിക്കുന്നു
ഒന്ന് വേഗം വാ

തുടങ്ങി എത്ര എത്ര കല്പനകളാണ് നീ ഒരു ദിവസം അവളോട്‌ കല്‍പ്പിക്കുന്നത്
എന്തൊക്കെ പറഞ്ഞാണ് നീ അവളോട്‌ കയര്‍ക്കുന്നത്
എന്തിനൊക്കെയാണ് നീ അവളോട്‌ ചൂടാവുന്നത് ?

എന്നിട്ടോ ?
നീ അവള്‍ക്കു എന്തെങ്കിലും അങ്ങോട്ട്‌ കൊടുക്കാറുണ്ടോ ?
അവളെ ഏതെങ്കിലും വീട്ടു കാര്യത്തില്‍ സഹായിക്കാറുണ്ടോ ?
അവളെ എന്തെങ്കിലും കാര്യത്തില്‍ അഭിനന്ദി ക്കാറുണ്ടോ ?

യാ ഫാത്തിമാ
യാ ഹുര്‍മാ
യാ സൈനബാ എന്നൊക്കെയല്ലേ നീ വിളിക്കാറ് ?

ഇതൊക്കെ കേട്ടപ്പോള്‍ ഞാനും ഒന്ന് ആലോചിച്ചു നോക്കി

നമ്മളൊക്കെ നമ്മുടെ ഭാര്യമാരെ എന്താ വിളിക്കാറുള്ളത് ?

പാത്ത്വോ
ശോഭേ
സുമിത്രേ
അന്നമ്മേ
ചിന്നമ്മേ
എടിയേ ......!!!

പോത്തേ
കഴുതേ
പണ്ടാരമേ...

എന്തെല്ലാം വിളികള്‍.

ഇമാം  തുടരുന്നു,

അവരെ വിളിക്കേണ്ടത് ഏറ്റവും സ്നേഹമൂറുന്ന പേരാണ്
യാ ഹബീബത്തീ
യാ ഖമര്‍
യാ കബ്ദീ
യാ ഖല്‍ബീ ..

പ്രിയേ
ചന്ദ്രികേ
സ്നേഹമയീ
കരളേ
ഹൃദയമേ ...

ഇമാംപറയുന്നതിന് അനുസരിച്ച് ഞാന്‍ മനസ്സില്‍ ഇങ്ങനെ നമ്മുടെ ഭാഷയില്‍ ‍ പറഞ്ഞു കൊണ്ടിരുന്നു

ഒടുവില്‍ അദ്ദേഹം പറഞ്ഞു

ഭാര്യയെ എല്ലാവരും വിളിക്കുന്ന പേരല്ല ഭര്‍ത്താവ് വിളിക്കേണ്ടത്

നമുക്ക് മാത്രം വിളിക്കാന്‍ പറ്റുന്ന ,
കേള്‍ക്കുമ്പോള്‍ തന്നെ അവളുടെ മനം നിറയുന്ന ഒരു
സ്പെഷ്യല്‍ പേര് കണ്ടെത്തണം
നിങ്ങള്ക്ക് അവളെ മാത്രം വിളിക്കാനുള്ള ഒരു പേര്
മറ്റാരും വിളിക്കാത്ത ഒരു പേര്

അവളോട്‌ നിങ്ങള്‍ ചോദിക്കണം
ഞാന്‍ നിന്നെ എന്ത് വിളിക്കണം എന്ന്
എന്നിട്ട് അവള്‍ക്ക് ഇഷ്ടപ്പെട്ട ഒരു പേര് കണ്ടു പിടിക്കണം
അല്ലെങ്കില്‍ സ്വയം കണ്ടു പിടിക്കണം  .

ഞാന്‍ അപ്പോള്‍ മുതല്‍ ചിന്തിച്ചു തുടങ്ങിയതാണ്‌
എന്റെ പെണ്ണിനെ എന്ത് പേര് ചൊല്ലി വിളിക്കും ?
നിലവില്‍ ഇപ്പോള്‍ സുബീ എന്നാണു വിളിക്കുന്നത്‌
എല്ലാവരും അത് തന്നെയാണ് വിളിക്കുന്നത്‌
ഇനി സുബൂ എന്നെങ്ങാനും ആക്കിയാലോ ?

നിങ്ങളും ട്രെയ് ‍ചെയ്ത് ഒരു  പുതിയ പേര് കണ്ടു പിടിക്കൂ

നാം വളരെ നിസ്സാരം എന്ന് കരുതുന്ന കൊച്ചു കൊച്ചു കാര്യങ്ങളില്‍ പോലും എത്രയെത്ര കുഞ്ഞു കുഞ്ഞു സന്തോഷങ്ങള്‍ ഇരിപ്പുണ്ട് അല്ലേ ?
ഒന്നോര്‍ത്തു നോക്കൂ ..

അദ്ദേഹം അവസാനം പറഞ്ഞ വാചകം ഇതാണ് .

'ഉണങ്ങിയ' കുടുംബ നാഥനില്‍ നിന്ന്
'ഉണങ്ങിയ' കുടുംബമേ സൃഷ്ടിക്കപ്പെടൂ.

'നനവുള്ള' 'കനിവുള്ള' 'സ്നേഹമുള്ള' കുടുംബ നാഥനില്‍ നിന്ന്
ഇതെല്ലാം ഉള്ള കുടുംബമാണ് സൃഷ്ടിക്കപ്പെടുക !!

ഏറ്റവും ഒടുവില്‍ റസൂലിന്റെ വാക്കുകൾ ഉദ്ധരിച്ചു അദ്ദേഹം ഇങ്ങനെ പറഞ്ഞു വെച്ചു

'മന്‍ ഇഹ്തറമ സൌജതഹു ഹുവ കരീം
മന്‍ ഹഖറ ഹുര്‍മതഹു ഹുവ ലഈം '

മൊഴി മാറ്റം :
ആരെങ്കിലും തന്റെ ഭാര്യയെ മാനിക്കുന്നുവോ
അവനാണ് മാന്യന്‍.

ആരെങ്കിലും തന്റെ സ്ത്രീയെ നിന്ദിക്കുന്നുവോ
അവനാണ് നിന്ദ്യന്‍

എത്ര മനോഹരവും
ഉദാത്തവും
ചിന്താര്‍ഹവും
മനോഹരവുമായ വാചകങ്ങൾ.

നാഥാ.. ഈ അറിവുകളെ  ഞങ്ങളിലേക്ക് പകർന്ന്തന്നവർക്ക് നീ തുണയാകണമേ.....

Share: