Day-01
റമളാൻ മാസത്തിൽ
പ്രത്യേകമായി ലഭിക്കുന്ന
പ്രതിഫലങ്ങളെ കുറിച്ച്
അടിമകൾ അറിഞ്ഞിരുന്നുവെങ്കിൽ;
"വർഷം മുഴുവനും റമളാൻ ആയിരുന്നുവെങ്കിൽ"
എന്ന് അവർ കൊതിച്ചു പോകും.
-മുഹമ്മദ് നബി
===========================
Day 3
ഇന്നത്തെ തറാവീഹിന്റെ (പതിഫലം (റമളാൻ 3 )
ഈ ദിവസ്സത്തിലെ തറാവീഹ് ന്സ്കരിക്കുന്നവരോട് ,'നിന്റെ കഴിഞ്ഞു പോയ എല്ലാ പാപങ്ങളും റബ്ബ് പൊറുത്തു തന്നിരിക്കുന്നു എന്ന് ' അർഷിന്റെ താഴ്വരയിൽ നിന്നും മലക്ക് വിളിച്ചു പറയും (ഹദീസ് )
നബിതിരുമേനി (സ)യുടെ ഓമന മകള്‍ മഹതി ഫാത്വിമ( റ )ഈ ലോകത്തോട് വിട പറഞ്ഞ ദിനമാണ് റമളാന്‍ മൂന്ന് (ഇന്ന് ) സ്വര്‍ഗ്ഗീയ സ്ത്രീകളുടെ നേതാവായ ആ മഹതിയുടെ പേരില്‍ ഒരു ഫാതിഹയെങ്കിലും സമര്‍പ്പിച്ചൂടെ നമുക്ക് ഇപ്പോള്‍ തന്നെ ഓതാം നമുക്ക് അല്‍ ഫാതിഹ
===========================
DaY 4
ശരീരത്തെ ഭരിക്കുന്നത് മനസ്സും . മനസ്സിനെ നിയന്ത്രിക്കുന്നത് ബുദ്ധിയും . ബുദ്ധിയെ നിയന്ത്രിക്കുന്നത് ആത്മാവുമാണ് . ആത്മശുദ്ധീകരണം നടന്നാൽ എല്ലാം ശുദ്ധമാവും .
ആത്മശുദ്ധീകരണം നടത്താൻ വ്രതത്തെ പോലെ മറ്റൊരു മരുന്ന് ഇല്ല
============================
DAY 6:
ഒരു കവിത
واحْفَظْ لِسَاناً إذَا مَا قُلتَ عَنْ لَغَطٍ...
لاَ تجْرَحِ الصَّوْمَ بالألْفَاظِ نِسْيَانَا
രുചികരമായതും അല്ലാത്തതുമായ ഭക്ഷണം ഒഴിവാക്കുന്നത് പോലെ രുചികരമല്ലാത്ത വാക്കുകളും സംസാരവും നോമ്പുകാരന് പഥ്യം തന്നെ,,
ചില വാക്കുകൾ കൊണ്ട് നോമ്പ് മാത്രമല്ല മനുഷ്യന്റെ ഹ്യദയം തന്നെ വാടിപ്പോകും
0 comments:
Post a Comment