14. ആരാണ് മുഹമ്മദ് (സ്വ)?
ഇസ്ലാമിന്റെ അവസാനത്തെ പ്രവാചകനാണ് മുഹമ്മദ്(സ്വ). അദ്ദേഹത്തിലൂടെയാണ് ദൈവസമര്‍പ്പണത്തിന്റെ മതം പൂര്‍ത്തീകരിക്കപ്പെട്ടത്. നോഹയുടെയും അബ്രഹാമിന്റെയും മോശയുടെയും യേശുവിന്റെയും മാത്രമല്ല നമുക്ക് പേരറിയാവുന്നതും അല്ലാത്തതുമായ ലോകത്തി ന്റെ വ്യത്യസ്ത ഭാഗങ്ങളി ലേക്ക് നിയോഗിക്കപ്പെട്ട പ്ര വാചകന്മാരുടെയെല്ലാം പിന്‍ഗാമിയാണ് മുഹമ്മദ്(സ്വ). പുതിയൊരു മതം സ്ഥാപിക്കുകയല്ല, മറിച്ച് പൂര്‍വ പ്രവാചകന്മാരെല്ലാം പഠിപ്പിച്ച മതം പൂര്‍ത്തീകരിക്കുകയാണ് അദ്ദേഹം ചെയ്തത്.
…………………………………………………
15. മുഹമ്മദിന്റെ (സ്വ) ജീവിതത്തെപ്പറ്റി?
ക്രിസ്താബ്ദം 570-ല്‍ മക്ക യിലാണ് മുഹമ്മദ്(സ്വ) ജനി ച്ചത്. ജനനത്തിനു മുമ്പ് പി താവും ഏഴ് വയസ്സുള്ളപ്പോള്‍ മാതാവും മരണപ്പെട്ടതിനാല്‍ അനാഥനായാണ് അദ്ദേഹം വളര്‍ന്നത്. എല്ലാവിധ തിന്മക ളുടെയും കൂത്തരങ്ങായിരുന്ന അറേബ്യയില്‍ ചെറുപ്പകാലം മുതല്‍ക്കുതന്നെ സത്യസന് ധനും സദ്വൃത്തനുമെന്ന് പ്രത്യേകം അറിയപ്പെടുന്ന രീതിയിലുള്ള വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. ഉന്നത ഗുണങ്ങളുടെയെല്ലാം വിളനിലമായിരുന്ന മുഹമ്മദ് (സ്വ) ഇരുപത്തഞ്ചാം വയസ്സില്‍ നാല്‍പതുകാരിയായ ഖദീജയെന്ന കച്ചവടക്കാരിയെ വിവാഹം ചെയ്തു. നാല്‍പതാം വയസ്സിലാണ് മുഹമ്മദിന് (സ്വ) ദൈവികബോധനം ലഭിക്കാനാരംഭിച്ചത്. പ്രവാചകനായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം തന്റെ സമൂഹത്തിന് ദൈവിക സന്ദേശങ്ങളെത്തിച്ചുകൊടുത്തു- നിഷേധാത്മകമായിരുന്നു പ്രതികരണങ്ങള്‍. മര്‍ദനങ്ങള്‍, പീഡനങ്ങള്‍, ആരോപണങ്ങള്‍, കൊലവിളികള്‍... സത്യമതമനുസരിച്ച് ജീവിക്കുന്നതിനുള്ള സ്വാത ന്ത്യ്രത്തിനുവേണ്ടി ജനിച്ച നാടുവെടിഞ്ഞ് വടക്കുഭാഗത്തുള്ള മദീനയിലേക്ക് പലായനം ചെയ്തു. മദീനയില്‍ ഒരു ഇസ്ലാമിക രാഷ്ട്രം ഉണ്ടാവുകയും അദ്ദേഹം അതിന്റെ നേതൃത്വമേറ്റെടുക്കുകയും ചെയ്തു. മദീനയിലും സത്യമതമനുസരിച്ച് ജീവിക്കാന്‍ അവിശ്വാസികള്‍ സമ്മതിക്കാതിരുന്നപ്പോള്‍ അവരുമായി യുദ്ധങ്ങള്‍ നടന്നു; മത സ്വാതന്ത്യ്രത്തിനുവേണ്ടിയുള്ള യുദ്ധങ്ങള്‍. ഇരുപത്തിമൂന്ന് വര്‍ഷക്കാലത്തെ പ്രബോധ ന ജീവിതത്തിനു ശേഷം ലോകത്തിനു മുഴുവന്‍ മാതൃകായോഗ്യമായ ഒരു സമൂഹത്തെ അവശേഷിപ്പിച്ചു കൊണ്ട് അറുപത്തിമൂന്നാമത്തെ വയസ്സില്‍ മുഹമ്മദ് (സ്വ) ഇഹലോകവാസം വെടിഞ്ഞു.
…………………………………………………
16. മുഹമ്മദ് (സ്വ) അന്തിമ പ്രവാചകനാണെന്ന് പറയാന്‍ കാരണമെന്ത്?
ഏതെങ്കിലുമൊരു പ്രത്യേക പ്രദേശത്തിലേക്കോ സമു ദായത്തിലേക്കോ മാത്രമായി അയക്കപ്പെട്ടവരായിരുന്നു മുന്‍ കഴിഞ്ഞ പ്രവാചകന്മാര്‍. ലോകത്തിനു മുഴുവന്‍ അനുഗ്രഹമായിക്കൊണ്ട് വരാനിരിക്കുന്ന ഒരു മഹാപ്രവാചകന്റെ ആഗമനത്തെക്കുറിച്ച് ആ പ്രവാചകന്മാരില്‍ പലരും പ്രവചിച്ചതായി കാണാന്‍ കഴിയും. മുഹമ്മദ് (സ്വ) മുഴുവ ന്‍ ലോകത്തിന്റെയും പ്രവാചകനാണ്. അദ്ദേഹത്തിലൂടെ അവതരിപ്പിക്കപ്പെട്ട സന്ദേശങ്ങള്‍ ലോകത്തിലെ അവസാനത്തെ മനുഷ്യന്‍ വരെയുള്ളവര്‍ക്കെല്ലാം സ്വീകരിക്കാന്‍ പറ്റിയവയാണ്. പ്രവാചകന്മാര്‍ക്കൊന്നും നല്‍കപ്പെട്ട ദൈവിക ദൃഷ്ടാന്തങ്ങള്‍ അവരുടെ കാലശേഷം നിലനില്‍ക്കുന്നവയായിരുന്നില്ല. എന്നാല്‍, മുഹമ്മദിന്റെ(സ്വ) പ്രവാചകത്വ ത്തിനുള്ള തെളിവായി നല്‍കപ്പെട്ട ഖുര്‍ആന്‍ എന്ന ദൃഷ്ടാന്തം അവസാനനാളുവരെ മാറ്റമില്ലാതെ നിലനില്‍ക്കുന്ന തും അതിന്റെ ദൈവികത ആര്‍ക്കും പരിശോധിച്ചു ബോധ്യപ്പെടാവുന്നതുമാണ്. മുഹ മ്മദിന്റെ(സ്വ) ജീവിതമാകട്ടെ പൂര്‍ണമായി രേഖപ്പെടുത്തപ്പെടുകയും ചെയ്തിരിക്കുന്നു. അവസാനനാള്‍ വരെയുള്ള മുഴുവനാളുകള്‍ക്കും മാതൃകയാക്കാവുന്ന വിധത്തില്‍ അദ്ദേഹത്തിന്റെ ജീവിതത്തിലെ വലുതും ചെറുതുമായ സംഭവങ്ങളെല്ലാം വ്യക്തമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇനി ഒരു ദൈവദൂതന്‍ വരികയില്ലെന്നും അവസാനനാളുവരെയുള്ള മനുഷ്യരെല്ലാം മാര്‍ഗദര്‍ശകമായി ക്വുര്‍ആനും നബിചര്യയുമാണ് സ്വീകരിക്കേണ്ടതെന്നും ക്വുര്‍ആനിലും നബിമൊഴികളിലും വ്യക്തമാക്കപ്പെട്ടിട്ടുമുണ്ട്.
How to Make Money from Online Casino Games - Work
ReplyDeleteYou'll หารายได้เสริม see why choegocasino gamblers, online casinos like BetOnline, like Spin Casino and Microgaming, use this opportunity to find the best 바카라 사이트 online casinos. They know that it's a safe