08 July 2015

തൗബ പൂർണ്ണരൂപം

ഹൽ ഹംദുലില്ലാ..ഹൽ ഹംദലില്ലാഹി റബ്ബിൽ ആലമീൻ..
അള്ളാഹുമ്മ സല്ലിഹലാസയ്യ ദിന മുഹമ്മദ്
ഞങ്ങളുടെ തമ്പുരാനേ ഞങ്ങള്‍നിന്നോട് അറിഞ്ഞു ചെയ്ത ദോഷങ്ങളെ തൊട്ടും അറിയാതെ ചെയ്ത ദോഷങ്ങളെ തൊട്ടും മറച്ചു ചെയ്ത ദോഷങ്ങളെ തൊട്ടും പരസ്യമായി ചെയ്ത ദോഷങ്ങളെ തൊട്ടും എല്ലാ വന്‍ദോഷങ്ങളെ തൊട്ടും എല്ലാ ചെറുദോഷങ്ങളെ തൊട്ടും ഞങ്ങളെല്ലാവരും നിന്നോട് പേടിച്ചു ഖേദിച്ചു മടങ്ങുന്നു തമ്പുരാനേ
ഞങ്ങളുടെ തമ്പുരാനേ ഞങ്ങളെല്ലാരും ഞങ്ങളുടെ തടിയോട് അനേകം കുറ്റവും ദുര്‍മര്യാദയും ഏറ്റമേറ്റം ചെയ്തു നടന്ന ചീത്ത അടിയാറുകാളാവുന്നു തമ്പുരാനേ ഇപ്പോള്‍ നിന്‍റെ രഹ്മത്തെന്ന തൌബയെന്ന വാതില്‍ക്കല്‍ ഞങ്ങളെവല്ലാരും ഖേദിച്ചു മടങ്ങി വന്നിരിക്കുന്നു തമ്പുരാനേ ഇനിയൊരിക്കലും ഒരു ദോഷം കൊളെളയും മടങ്ങുകയില്ലെന്നു ഞങ്ങളെല്ലാവരും ഖല്‍ബുകൊണ്ട് നല്ലവണ്ണം കരുതി ഉറപ്പിച്ചു തമ്പുരാനേ
നീ ഞങ്ങളുടെ ദോഷത്തിനെ പൊറുത്ത് തൌബയെ ഖബൂല്‍ ചെയ്യണം തമ്പുരാനേ
നിന്‍റെ കൃപ കൊണ്ടും..നീ ജഹന്നമെന്ന നരകത്തിനെ തൊട്ടും ഞങ്ങളെ സലാമത്താക്കണം തമ്പുരാനേ
നീ ഞങ്ങള്‍കെല്ലാവര്‍ക്കും ഈ തൌബയും നേര്‍വഴി യും ദീനുല്‍ ഇസ്ലാമും തന്നതില്‍ പിറകെ അതിനെ വിട്ടു ഞങ്ങളുടെ ഖല്‍ബിനെ തട്ടിത്തെറിപ്പിച്ച നിന്‍റെ ശത്രുവായ ശൈത്താന്‍ ഇബ്ലീസിന്‍റെ ചെല്ലു കൊളെളയും ചേലു കൊളെളയും നീ ഞങ്ങളെ ആക്കി കളയല്ല തമ്പുരാനേ
നീ നിന്‍റെ പക്കല്‍ നിന്നുളള റഹ്മത്തിനെ  ബർക്കത്തിനെയുംഞാങ്ങളല്ലാവരേയും എത്തിച്ചു തരണം തമ്പുരാനേ
നീ ഞങ്ങളെ എല്ലാവരെയും ഈമാനോട് കൂടി മരിപ്പിച്ചു ഖബറില്‍ അകം കടത്തി ഖബറില്‍ നിന്ന് രണ്ടാമത്ഹയാത്തിട്ടു മഹ്ശറ കൊളെള യാത്രയാക്കിയാല്‍ ഞങ്ങളുടെ എല്ലാവരുടെയും നന്‍മയും തിന്‍മയും എഴുതപ്പെട്ട ഏട് കിതാബിനെ നീ ഞാങ്ങളല്ലാവരുടെയും വലം കയ്യില്‍ തരുവിപ്പിച്ചു നിന്‍റെ ആലത്തിനു കാരണമാക്കപ്പെട്ട നബിമുഹമ്മദ്‌ [സ ]തങ്ങളുടെ ശഫാഹത്തില്‍ ഒരുമിച്ചു കൂട്ടി സ്വര്‍ഗത്തില്‍ അകം കടത്തി നിന്‍റെ ലിഖാഹിനെയും ആദരവായ നബി (സ) തങ്ങളുടെ തൃകല്യാണ ത്തിനെയും ഞങ്ങളുടെ രണ്ട് കണ്ണ് കൊണ്ട് കാണുവാനും അതില്‍ കൂടുവാനും ഏറ്റ മേറ്റം ഉദവി ചെയ്യണം തമ്പുരാനേ...
നമ്മെ എല്ലവരെയും അള്ളാഹു സ്വർഗത്തിൽ ഒരുമിച്ച് കൂട്ടാൻ തൗഫീക്ക് നൽകണേ റഹ്മാനെ

നമ്മുടെ മാതാ പിതാകന്മാർ..
പഠിപ്പിച്ച ഉസ്താതുമാർ.
ഭാര്യ മക്കൾ ..
സഹോദരീ സഹോദരന്മാർ...
ബന്ധു മിത്രാതികൾ...
അയൽവാസികൾ...
സ്നേഹിതന്മാർ....
മറ്റു എല്ലാ വരെയും  അള്ളാഹു സുബു ഹാന വത ഹാല നമ്മോടൊപ്പം സ്വർഗത്തിൽ ഒത്തു ഒരുമിച്ച്
കൂട്ടട്ടെ.

സ്വാലിഹായ സന്താനങ്ങൾ അള്ളാഹു പ്രധാനം ചെയ്യട്തരണേ...റഹ്മാനെ

ചെറുപ്പത്തിൽ നമ്മെ പോറ്റി വളർത്തി വലുതാക്കിയ നമ്മുടെ മാതാ പിതാകന്മാരോട്‌ കരുണ കാണിക്കേണമേ റബ്ബേ..

നമ്മുടെയും നമ്മുടെ സ്നേഹിതന്മാരുടെയും എല്ലാ പ്രര്തനകളെയും കബൂലാകി തരേണമേ ..

നമ്മുടെയും നമ്മുടെ ബന്ധു മിത്രാതികളുടെയും എല്ലാ രോഗങ്ങളെയും ശിഫയാകി തരേണമേ.. ആമീൻ.

ഞങ്ങളുടെ കടങ്ങൾ വീട്ടി തരേണമേ റബ്ബേ...

ഞങ്ങളെ അഹങ്കാരി ആകരുത് റബ്ബേ..

ഞങ്ങളെ പലിശ കൊടുക്കന്നവരും, വാങ്ങുന്നവരും, അതിന്ന് സാഹചര്യം കൊടുക്കുന്നവരും ആയവരുടെ കൂട്ടത്തിൽ പെടുതല്ലേ നാഥാ...

പലിശ എന്നതിന്റെ ചെറിയ രൂപത്തിലുള്ള കുറ്റം തന്നെ അത് സ്വന്തം മാതാവിനെ
വ്യപിച്ജരി ക്കുന്നത് പോലെയാണ് എന്ന് നമ്മളോട് മുത്ത് മുഹമ്മദ്‌ റസൂൽ പറഞ്ഞിട്ടുണ്ട് റബ്ബേ....

അറിഞ്ഞും അറിയാതെയുമുള്ള എല്ലാ തെറ്റുകളും പൊറുത്ത് തരേണമേ അല്ലാഹ്...

ഞങ്ങള്ക്ക് ഹലാലായ സമ്പത്ത് മാത്രം പ്രധാനം ചെയ്യേണമേ.

ഹറാമായ ധനത്തിൽ നിന്നും ഒഴിവാകി തരേണമേ റബ്ബേ...

റഹ്മാനും രഹീമും നീ ആണ് റബ്ബേ..

മാരക മായ അസുഖത്തിൽ നിന്ന് നീ ഞങ്ങളെ എല്ലാവരെയും കാക്കേണമേ...

ഞങ്ങള്ക്ക് എല്ലാവര്ക്കും  ആരോഗ്യത്തോടും ഈമാനൊടും സന്തോഷവും സമാധാനവും രഹ്മതും ബര്കതും ഉള്ള ദീർഗായുസ്സ് പ്രധാനം ചെയ്യേണമേ....

മാരകമായ അസുകങ്ങളെ തന്ന് പരീക്ഷിക്കരുത് റബ്ബേ..

മരിക്കുന്ന സമയത്ത് നിന്റെ കലിമ ചൊല്ലി മരിക്കാനുള്ള ഭാഗ്യം ഞങ്ങള്ക്ക് തരേണമേ റബ്ബേ....

ഞങ്ങളുടെ കബര് വിശാലമകി തരേണമേ റബ്ബേ..

ഞങ്ങളുടെ കബര് സ്വർഗ്ഗ തോപ്പ് ആക്കേണമേ...

ജീവിതത്തിലും മരണ സമയത്തും റസൂൽ തങ്ങളെ കാണുവാനുള്ള ഭാഗ്യം തരേണമേ..

(Source: www.islamic-express.blogspot.in )

ഈമാനോട് കൂടി മരിക്കുവാൻ തൗഫീഖ് നല്കേണമേ റബ്ബേ...

എല്ലാ അപകടങ്ങളെ തൊട്ട് കാക്കേണമേ അല്ലാഹ്...

അപകടങ്ങളെ തൊട്ട് കാകേണമേ റബ്ബേ...

ഞങ്ങളുടെ മക്കളെ ദുനിയാവിലും ആകിരതിലെകും ഖൈര് ആയ ജീവിധം പ്രധാനം ചെയ്യേണമേ...

ഞങ്ങളുടെ മക്കളെ നല്ല സ്വാലിഹായ മക്കൾ ആകേണമേ...

ദുനിയാവിലെകും ആഖിരതിലെക്കും ഉപകരിക്കുന്ന ജ്ഞാനം ഞങ്ങള്കും ഞങ്ങളുടെ മക്കള്കും  പ്രധാനം ചെയ്യേണമേ...

എല്ലാ ഹലാലായ ആഗ്രഹങ്ങളെയും സഫലീകരിച് നല്കേണമേ റബ്ബേ...

നരകേ തൊട്ട് കാകേണമേ...

ജന്നത്തുൽ ഫിർദൌസ് തരേണമേ റബ്ബേ..

ഞങ്ങൾ അറിഞ്ഞും അറിയാതെയുമുള്ള മാരകമായ അസുകങ്ങളെ തൊട്ട് നീ കാകേണമേ..

ഞങ്ങളുടെ മാതാ പിതാകൾ രോകം കൊണ്ട് വിഷമിക്കുകയാൻ റബ്ബേ..അവര്ക് നീ എല്ലാം ശിഫയാകി കൊടുക്കേണമേ റബ്ബേ...

നമ്മുടെ കുടുംബത്തിൽ പലരും ഇന്ന് നമ്മോട് കൂടെ ഇല്ല റബ്ബെ...അവരുടെ കബറിടം വിശാലമാകി കൊടുക്കേണമേ...

സന്താനം ഇല്ലവര്ക് നല്ല സ്വാലിഹായ സന്താനം പ്രധാനം ചെയ്യേണമേ..

നമ്മുടെ എല്ലാവരുടെയും ജോലിയുലും ബുസിനെസ്സിലും ഖൈറും ബർകതും പ്രധാനം ചെയ്യേണമേ..

നമ്മുടെ കുടുംബത്തിൽ മാരകമായ അസുകങ്ങൾ കൊണ്ട് ബുധിമുട്ടുന്നവരുണ്ട്..റബ്ബേ..
അവർക്ക്‌ എല്ലാം ശിഫയാകി കൊടുക്കേണമേ റബ്ബേ...

കുടുംബത്തിൽ പരസ്പരം സ്നേഹവും സഹൃദവും നല്കുകയും നില നിർത്തുകയും ചെയ്യേണമേ റബ്ബേ...

മരിക്കുമ്പോൾ ഉമ്മയുടെയും ഉപ്പയുടെയും പൊരുത്തതോടെ മരിപിക്കേണമേ റബ്ബേ..

ഞങ്ങളുടെ മനസ് ശുദ്ധീകരിക്കുകയും അസൂയ മുതലായ കാര്യങ്ങൾ എടുത്ത് കളയേണമെ റബ്ബേ...

ഞങ്ങളുടെ സന്താനകൾക്ക് ഞങ്ങളോടുള്ള സ്നേഹം എന്നും നില നിര്തെനമേ റബ്ബേ...

ഞങ്ങളുടെ കുടുംബത്തെയും, സന്താനങലെയും, തലമുറകളെയും നീ ഇഷ്ടപെടുന്നവരുടെ കൂടത്തിൽ പെടുതെനമേ റബ്ബേ...

ഇത് വരെ ചെയ്ത ദോഷങ്ങളെ തൊട്ട്  നീ പൊറുത്ത് തരേണമേ റബ്ബേ...

പെട്ടന്ന് ഉള്ള മരണത്തെ തൊട്ട് കകേണമേ റബ്ബേ...

പെട്ടന്നുള്ള മരണത്തെ തൊട്ട്, ഭാര്യയെ വിധവയും മക്കളെ യതീം ആകിയെകല്ലേ റബ്ബേ...

റസൂൽ സ്വല്ലല്ലാഹു അലൈഹിവ സല്ലം തങ്ങളുടെ ശഫാഹത് നല്കേണമേ റബ്ബേ...

റസൂലിന്റെ പേരിൽ എല്ലാ ദിവസവും
""സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു
അല്ലൈഹിവ സല്ലം "
..എന്ന 100 സ്വലാത്ത് ചൊല്ലുവാനുല്ല മനസ്സ് പ്രധാനം ചെയ്യേണമേ റബ്ബേ....

ഈ റമളാൻ മാസതിന്റെയ് ഭർകത് കൊണ്ട് നമ്മുടെ എല്ലാ പ്രാര്തനകളും അള്ളാഹു കബൂലാകി തരട്ടെ.
അമീൻ യാ രബ്ബൽ ആലമീൻ.....

റബ്ബനാ ആത്തിന ഫിദ്ദുന്‍യാ ഹസനത്തന്‍ വഫില്‍ ആഖിറത്തി ഹസനത്തന്‍ വഖിനാ ഹദാബന്നാര്‍.?

=================================
മുമ്പ് നല്കിയത് പൂർണ രൂപം അല്ലായിരുന്നു അതുകൊണ്ട്
ഇ വരയ്ക്കു മുകളിലുള്ളതാണ് പുതിയത് താഴെ കൊടുത്തത് പഴയതും ആണ്
___________________________________________

ഞങ്ങളുടെ തമ്പുരാനേ ഞങ്ങള്‍നിന്നോട് അറിഞ്ഞു  ചെയ്ത ദോഷങ്ങളെ തൊട്ടും അറിയാതെ ചെയ്ത ദോഷങ്ങളെ തൊട്ടും മറച്ചു ചെയ്ത ദോഷങ്ങളെ തൊട്ടും പരസ്യമായി ചെയ്ത ദോഷങ്ങളെ തൊട്ടും എല്ലാ വന്‍ദോഷങ്ങളെ തൊട്ടും എല്ലാ ചെറുദോഷങ്ങളെ തൊട്ടും  ഞങ്ങളെല്ലാവരും നിന്നോട് പേടിച്ചു ഖേദിച്ചു മടങ്ങുന്നു തമ്പുരാനേ ഞങ്ങളുടെ തമ്പുരാനേ ഞങ്ങളെല്ലാരും ഞങ്ങളുടെ തടിയോട് അനേകം കുറ്റവും ദുര്‍മര്യാദയും ഏറ്റമേറ്റം ചെയ്തു നടന്ന ചീത്ത അടിയാറുകാളാവുന്നു തമ്പുരാനേ ഇപ്പോള്‍ നിന്‍റെ  രഹ്മത്തെന്ന തൌബയെന്ന വാതില്‍ക്കല്‍ ഞങ്ങളെവല്ലാരും ഖേദിച്ചു മടങ്ങി വന്നിരിക്കുന്നു തമ്പുരാനേ ഇനിയൊരിക്കലും ഒരു ദോഷം കൊളെളയും  മടങ്ങുകയില്ലെന്നു ഞങ്ങളെല്ലാവരും  ഖല്‍ബുകൊണ്ട് നല്ലവണ്ണം കരുതി ഉറപ്പിച്ചു തമ്പുരാനേ നീ ഞങ്ങളുടെ ദോഷത്തിനെ പൊറുത്ത് തൌബയെ ഖബൂല്‍ ചെയ്യണം തമ്പുരാനേ നിന്‍റെ  കൃപ കൊണ്ടും മുഹമ്മദ്‌ വേധാമ്പര്‍ തങ്ങളുടെ ബര്‍കത്ത്‌ കൊണ്ടും നീ  ജഹന്നമെന്ന നരകത്തിനെ തൊട്ടും  ഞങ്ങളെ സലാമത്താക്കണം തമ്പുരാനേ നീ ഞങ്ങള്‍കെല്ലാവര്‍ക്കും ഈ തൌബയും നേര്‍വഴി യും ദീനുല്‍ ഇസ്ലാമും തന്നതില്‍ പിറകെ അതിനെ വിട്ടു ഞങ്ങളുടെ ഖല്‍ബിനെ തട്ടിത്തെറിപ്പിച്ച നിന്‍റെ ശത്രുവായ സൈത്താന്‍ ഇബ്ലീസിന്‍റെ ചെല്ലു കൊളെളയും ചേലു കൊളെളയും നീ ഞങ്ങളെ ആക്കി കളയല്ല തമ്പുരാനേ നീ നിന്‍റെ  പക്കല്‍ നിന്നുളള  റഹ്മത്തിനെ  ഞാങ്ങളല്ലാവരേയും  അളവിലും ഓശാരമായി ഏറ്റമേറ്റം വഴങ്ങി തരണം തമ്പുരാനേ നീ ഞങ്ങളെ എല്ലാവരെയും ഈമാനോട് കൂടി മരിപ്പിച്ചു ഖബറില്‍ അകം കടത്തി ഖബറില്‍ നിന്ന് രണ്ടാമത്ഹയാത്തിട്ടു മഹ്ശറ കൊളെള  യാത്രയാക്കിയാല്‍ ഞങ്ങളുടെ എല്ലാവരുടെയും നന്‍മയും തിന്‍മയും എഴുതപ്പെട്ട ഏട് കിതാബിനെ നീ ഞാങ്ങളല്ലാവരുടെയും വലം കയ്യില്‍  തരുവിപ്പിച്ചു നിന്‍റെ  ആലത്തിനു കാരണമാക്കപ്പെട്ട നബിമുഹമ്മദ്‌ [സ ]തങ്ങളുടെ ശഫാഹത്തില്‍  ഒരുമിച്ചു കൂട്ടി സ്വര്‍ഗത്തില്‍ അകം കടത്തി നിന്‍റെ  ലിഖാഹിനെയും  ആദരവായ നബി (സ) തങ്ങളുടെ തൃകല്യാണ ത്തിനെയും  ഞങ്ങളുടെ രണ്ട് കണ്ണ് കൊണ്ട് കാണുവാനും അതില്‍ കൂടുവാനും ഏറ്റ മേറ്റം ഉദവി ചെയ്യണം തമ്പുരാനേ... റബ്ബനാ ആത്തിന ഫിദ്ദുന്‍യാ ഹസനത്തന്‍ വഫില്‍ ആഖിറത്തി ഹസനത്തന്‍ വഖിനാ ഹദാബന്നാര്‍.?

Share:

0 comments:

Post a Comment