"ﺍﻟﺼﻠﺎﺕ التحجد"
തഹജ്ജുദ് നിസ്ക്കാരം പതിവാക്കുന്നവർക്ക് രണ്ട് കാര്യങ്ങള്‍ അല്ലാഹു സുബ്ഹാനഹു തആലാ വാഗ്ദത്തം ചെയ്തിരിക്കുന്നു...
ഒന്ന് :- ഈ ലോകത്ത് വെച്ച് അവരുടെ മുഖത്തിന് അല്ലാഹു ഒരു പ്രത്യേക പ്രകാശം നല്കും...
രണ്ട് :- പരലോകത്ത് വിചാരണ കൂടാതെ സ്വര്‍ഗ്ഗം നല്കും...
ഇത്ര വലിയ ആനുകൂല്യം വേറെ എവിടെ കിട്ടാനാണ്...
ഒരു കണ്ണും കാണാത്തതും ഒരു കാതും കേള്ക്കാത്തതും ഒരു മനുഷ്യന്‍റെ മനസ്സില്‍ സങ്കൽപ്പിക്കാൻ പോലും പറ്റാത്ത അത്ര സുഖ സൗകര്യങ്ങൾ ആണ് സ്വർഗ്ഗത്തിൽ അല്ലാഹു നമുക്കായി ഒരുക്കി വെച്ചിരിക്കുന്നത്...
ആ സ്വർഗ്ഗമാണ്...
ദുനിയാവിൽ നാം ചെയ്യുന്ന ഒരു വൃത്തികേടുകളെ പറ്റിയും ചോദ്യം ചെയ്യാതെ ഓശാരമായി നമുക്ക് ലഭിക്കുന്നത്...
എന്തൊരു വാത്സല്യമാണ് അല്ലാഹു തആലാ നമ്മോട് കാണിക്കുന്നത്...
അല്ഹംദുലില്ലാഹ്...
അതിനാല്‍ എത്ര ക്ഷീണമുണ്ടായാലും ഉറക്കം വന്നാലും തണുപ്പുണ്ടായാലും ടെന്‍ഷനുണ്ടായാലും രണ്ട് മണിക്ക് ശേഷം അലാറം വെച്ച് ഉറക്കിൽ നിന്നുണര്‍ന്ന് രണ്ട് റക്അത്ത് എങ്കിലും തഹജ്ജുദ് നിസ്ക്കാരം പതിവാക്കുക...
(Source from: www.islamic-express.blogspot.in )
സാധാരണ പോലെ രണ്ട് റകഅത്ത് മതി...
തഹജ്ജുദ് നിസ്ക്കാരം അല്ലാഹുവിന്‍റെ അതി മഹത്തായ ഒരു നിധി ആണെന്നാണ് റസൂലുല്ലാഹി സല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞത്...
നിധി എല്ലാവര്ക്കും കിട്ടില്ലല്ലോ...
കാരുണ്യവാനായ അല്ലാഹു തആലാ തഹജ്ജുദ് നിസ്ക്കാരം പതിവാക്കുവാൻ നമുക്ക് തൗഫീഖ് നൽകുമാറാവട്ടെ...
ആമീന്‍...
അല്ലാഹു തആലാ നമ്മെയും നാം ഇഷ്ടപ്പെടുന്നവരെയും വിചാരണ കൂടാതെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുമാറാവട്ടെ.....
ആമീന്‍....
തഹജ്ജുദ് നിസ്ക്കരിക്കണം എന്ന ദൃഢ നിശ്ചയത്താൽ കിടന്നറങ്ങുകയും, വല്ല കാരണവശാലും നിസ്ക്കരിക്കാൻ പറ്റാതെ വരികയും ചെയ്താല്‍ നിസ്ക്കരിച്ച കൂലി കിട്ടും എന്നാണ് മഹാന്മാർ പറയുന്നത്...
തഹജ്ജുദ് നിസ്ക്കരിക്കണം എന്ന് കരുതി ഉറങ്ങാന്‍ കിടന്നവന്‍റെ ഓരോ സെക്കന്‍റ് ഉറക്കത്തിനും കോടിക്കണക്കിന് നന്മയാണ് പ്രതിഫലം...
നമ്മുടെ മരണം എപ്പോളാണെന്ന് അറിയില്ല, അതിനാല്‍ ഇന്ന് തന്നെ തുടങ്ങൂ...
ഇന്ന് തുടങ്ങി നാളെ തന്നെ മരിച്ചാലും വിചാരണ കൂടാതെ സ്വര്‍ഗ്ഗം ലഭിക്കും...
എന്ത് വന്നാലും ശെരി ഞാന്‍ തഹജ്ജുദ് ഒഴിവാക്കില്ലാ, ഇന്ന് മുതല്‍ തുടങ്ങും എന്ന ഒരു പിടിവാശി നമ്മില്‍ ഉണ്ടാവട്ടെ...
നാം ഉദ്ദേശിക്കുക...
അല്ലാഹു സുബ്ഹാനഹു തആലാ തൗഫീഖ് നല്കട്ടെ...
ആമീന്‍...
ഇത് ഫോര്‍വേഡ് ചെയ്യുക
''ഒരു നന്‍മ അറിയിച്ചു കൊടുക്കുന്നവന്‍ ആ നന്‍മ ചെയ്യുന്നവനെ പോലെയാണ് ...
തുടക്കത്തിൽ പറയുന്ന രണ്ട് kaaryangal ഹദീസിൽ വന്നതാണോ..?
ReplyDeleteഅതിന്റെ സോഴ്സ് പറഞ്ഞു തരാമോ.?