30 August 2015

فكرة اليوم

   فكرة اليوم

         قال عمر بن الخطاب رضي الله عنه: ما كانت الدنيا هم أحد قط إلا لزم قلبه أربع خصال: فقر لا يدرك غناه وهم لا ينقضي مداه وشغل لا ينفد أولاه وأمل لا يبلغ منتهاه.
     ``  ഇഹലോകം മുഖ്യ വിഷയമായാൽ നാലു കാര്യങ്ങൾ  അവൻറെ ഹൃദയത്തെ പിടികൂടും.
1, കര കയറാൻ കഴിയാത്ത ദരിദ്രൃം.
2, അതിരുകളില്ലാത്ത
മനോവിഷമം.
3, തീരാത്ത ജോലിത്തിരക്ക്.
4, പൂവണിയാത്ത അഭിലാഷങ്ങൾ.
സയ്യിദുനാ ഉമർ ( റ )

Share:

22 August 2015

കോട്ടക്കല്‍ ആരൃവെെദൃശാലയുടെകീഴീല്‍ : കിഡ്നി മാററി വച്ച ആളുകൾ കഴിക്കുന്ന Azoran 50 M യും Takfa. .05 Mg യും (മരുന്ന്) ആവശ്യം ഉളളവർ ഈ നബറിൽ. 9946368516 ബന്ധപ്പെടുക. പണം ആവശ്യം ഇല്ല ? പരമാവധി ഷെഴർ െചയ്യുക?

നല്ല വാര്‍തത
കോട്ടക്കല്‍ ആരൃവെെദൃശാലയുടെകീഴീല്‍ എല്ലാ വിധ കാന്‍സര്‍ ‍ രോഗം ഉളളവര്‍ക്ക് രൂപ ഇല്ലാതെ  ചികില്‍സയും മരുന്നും റേഡിയേഷനും കൊടുക്കുന്നു  പത്മ്ശൃ ഡോഃ പി കെ വാരൃര്‍  നേരിട്ട് രോഗിയെ  കണട് രോഗിയുട  മൊത്തംചിലവ്  ഏറ്റ്ട്ത്ത്  നടത്തുന്നൂ
ഈ വിവരം എല്ലാവരെയും അറിയിക്കുക
ബുക്കിങ്ങ്   0483 2806639
കിഡ്നി മാററി വച്ച ആളുകൾ കഴിക്കുന്ന Azoran 50 M യും Takfa. .05 Mg യും (മരുന്ന്) ആവശ്യം  ഉളളവർ ഈ നബറിൽ.
9946368516 ബന്ധപ്പെടുക. പണം ആവശ്യം ഇല്ല  ? പരമാവധി ഷെഴർ െചയ്യുക?

Share:

20 August 2015

ഖുർആനിൽ വന്നിട്ടുള്ള പ്രാർത്ഥനകൾ !!!

ഖുർആനിൽ വന്നിട്ടുള്ള പ്രാർത്ഥനകൾ !!!

▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓
ഈമാൻ ഉള്ള മക്കൾക്ക്‌ വേണ്ടി:

رَبِّ هَبْ لِي مِنْ لَدُنْكَ ذُرِّيَّةً طَيِّبَةً إِنَّكَ سَمِيعُ الدُّعَاءِ‬‬
رَبِّ لَا تَذَرْنِي فَرْدًا وَأَنْتَ خَيْرُ الْوَارِثِينَ‬‬

▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓
ഭയം ഇല്ലാതാക്കാൻ:

رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا
مِنْ لَدُنْكَ رَحْمَةً إِنَّكَ أَنْتَ الْوَهَّاب

▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓
ശഹീദാകാൻ വേണ്ടി:

رَبَّنَا آمَنَّا بِمَا أَنْزَلْتَ وَاتَّبَعْنَا الرَّسُولَ فَاكْتُبْنَا مَعَ الشاهدين

▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓
☝ ‬‬ ജീവിതത്തിൽ ബുദ്ധിമുട്ടുകൾ കൊണ്ട്‌ കഷ്ടപ്പെടുന്നവർക്ക്‌:

حَسْبِيَ اللَّهُ لَا إِلَهَ إِلَّا هُوَ عَلَيْهِ تَوَكَّلْتُ وَهُوَ رَبُّ الْعَرْشِ الْعَظِيمِ‬ ‬

▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓ ‬‬
നമ്മളും മക്കളും നിസ്കാരം നില നിർത്തുന്നവരാകാൻ വേണ്ടി:

رَبِّ اجْعَلْنِي مُقِيمَ الصَّلاةِ وَمِنْ ذُرِّيَّتِي رَبَّنَا وَتَقَبَّلْ دُعَاءِ‬ ‬

▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓ 
നമ്മുടെ ഇണയും മക്കളും നമുക്ക്‌ അനുഗ്രഹം ആകാൻ വേണ്ടി:

رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا

▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓
ബർക്കത്തുള്ള കുടുംബ ജീവിതത്തിനു:

رَبِّ أَنْزِلْنِي مُنْزَلًا مُبَارَكًا وَأَنْتَ خَيْرُ الْمُنْزِلِين

▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓
പിശാചിൽ നിന്ന് രക്ഷ ലഭിക്കാൻ:

رَبِّ أَعُوذُ بِكَ مِنْ هَمَزَاتِ الشَّيَاطِينِ وَأَعُوذُ بِكَ رَبِّ أَنْ يَحْضُرُونِ

▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓ ‬‬
നരക ശിക്ഷയെ ഭയക്കുന്നവർക്ക്‌:

رَبَّنَا اصْرِفْ عَنَّا عَذَابَ جَهَنَّمَ إِنَّ عَذَابَهَا كَانَ غَرَامًا

▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓
നമ്മുടെ അമലുകൾ സ്വീകരിക്കപ്പെടാൻ:

رَبَّنَا تَقَبَّلْ مِنَّا إِنَّكَ أَنْتَ السَّمِيعُ الْعَلِيمُ ‬

▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓
ദുഖത്തിൽ നിന്ന് മോചനം ലഭിക്കാൻ:

إنما أَشْكُو بَثِّي وَحُزْنِي إِلَى اللَّه

▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓

Share:

18 August 2015

ഒരു ഹാസ്യ കഥ : മനുഷ്യന്റെ ജീവിതം

ആദ്യ ദിവസം ദൈവം കാളയെ സൃഷ്ടിച്ചു.

“നീ ഭൂമിയില്‍ പോയി സൂര്യനുകീഴില്‍
കഠിനമായി അധ്വാനിയ്ക്കുക.
നിനക്കു ഞാന്‍ 60 വര്‍ഷത്തെ ആയുസ്സ് തരുന്നു.“

“ഇത്ര കഠിനമായ ജീവിതവുമായി എന്തിനാണ് 60 വര്‍ഷത്തെ ആയുസ് ? എനിയ്ക്ക് 20 വര്‍ഷം മതി. ബാക്കി 40 അങ്ങ് തിരിച്ചെടുത്തോളു” കാള പറഞ്ഞു.

ദൈവം അപ്രകാരം ചെയ്തു.

രണ്ടാം ദിവസം ദൈവം പട്ടിയെ സൃഷ്ടിച്ചു.

“എന്നും വീട്ടുവാതിൽക്കൽ കാവൽ
കിടക്കുക. അരികിൽ കൂടെ ആരു
പോയാലും കുരയ്ക്കുക. നിനക്ക് ഞാന്‍
20 വര്‍ഷത്തെ ആയുസ് തരുന്നു.”

“20 വര്‍ഷം കുരച്ചു കൊണ്ടു
ജീവിയ്ക്കാന്‍ വയ്യ പ്രഭോ. എനിയ്ക്ക് 10 വര്‍ഷം മതി. ബാക്കി 10 അങ്ങ് തിരിച്ചെടുത്തോളു”

ദൈവം അപ്രകാരം ചെയ്തു.

.

മൂന്നാം ദിവസം ദൈവം കുരങ്ങനെ സൃഷ്ടിച്ചു.

“നീ പോയി ചാടിയും കളിച്ചും എല്ലാവരെയും സന്തോഷിപ്പിയ്ക്കൂ. നിനക്ക് 20 വര്‍ഷം ആയുസ്സു തരുന്നു.”

“മറ്റുള്ളവരെ സന്തോഷിപ്പിച്ച് 20 വര്‍ഷം എങ്ങനെ ജീവിയ്ക്കും?
അങ്ങ് പട്ടിയ്ക്കു കൊടുത്ത അത്രയും മതി എനിയ്ക്കും ആയുസ്സ്. ബാക്കി 10 തിരിച്ചെടുത്തോളു”

(Source: www.islamic-express.blogspot.in)
ദൈവം അപ്രകാരം ചെയ്തു.
.

.
നാലാം ദിവസം ദൈവം മനുഷ്യനെ സൃഷ്ടിച്ചു:
“നീ പോയി തിന്നുക, കുടിയ്ക്കുക,
ഉല്ലസിയ്ക്കുക, ഉറങ്ങുക, ഒരു ജോലിയും ചെയ്യാതിരിയ്ക്കുക.
നിനക്കു ഞാന് 20 വര്‍ഷം ആയുസ്സ്
തരുന്നു.”

“എന്ത്? വെറും 20 വര്‍ഷമോ?”
മനുഷ്യന്‍ ഛോദിച്ചൂ. “കാളയുടെ 40
ഉം പട്ടിയുടെയും കുരങ്ങിന്റെയും 10
വീതവും എന്റെ 20 ഉം കൂട്ടി മൊത്തം 80 എനിയ്ക്കു തരൂ..”

ദൈവം സമ്മതിച്ചു.
മനുഷ്യനു 80 വര്ഷത്തെ ആയുസ്സു നല്കി.

,

,

അങ്ങനെ നമ്മളള്‍ ആയുസ്സില്‍ ആദ്യത്തെ 20 വര്ഷം തിന്നും കുടിച്ചും കളീച്ചും സന്തോഷിച്ചും ജീവിയ്ക്കുന്നു.

പിന്നെയുള്ള 40 വര്‍ഷം കുടുംബത്തിനു
വേണ്ടി കാളയെ പോലെ അധ്വാനിച്ചും വിയപ്പൊഴുക്കിയും ജീവിയ്ക്കുന്നു.

അടുത്ത 10 വര്‍ഷം കുരങ്ങിനെ പോലെ കൊച്ചുമക്കളെ ചിരിപ്പിച്ചും കളിപ്പിച്ചും രസിപ്പിച്ചും ജീവിയ്ക്കുന്നു.

അവസാനത്തെ 10 വര്‍ഷം വീട്ടുവാതില്‍ക്കല്‍ നായയെ പോലെ കുരച്ച് ജീവിയ്ക്കുന്നു

Share:

ഭക്ഷണം കഴിക്കുമ്പോഴുള്ള മര്യാദകൾ


ഒന്ന്: ബിസ്മി ചൊല്ലി
അല്ലാഹുവിന്റെ നാമത്തില് കഴിക്കുക. നബി (സ)
പറഞ്ഞു;-
.
"നിങ്ങള് ഭക്ഷണം കഴിക്കുമ്പോള്
അല്ലാഹുവിന്റെ നാമം (ബിസ്മി)
ഉച്ചരിക്കുക. ആദ്യത്തില് മറന്നാല് അവന്
ഇങ്ങനെ പറയട്ടെ.
ﺑِﺴْﻢِ ﺍﻟﻠﻪِ ﺃَﻭَّﻟّﻪُ ﻭَﺁﺧِﺮَﻩُ .
"ഇതിന്റെ തുടക്കത്തിലും
ഒടുക്കത്തിലും അല്ലാഹുവിന്റെ പേരില്"
.
(അബൂ ദാവൂദ്, തിര്മുദി)
.
രണ്ട്: അവസാനത്തില് അല്ലാഹുവിനെ
സ്തുതിക്കുക. നബി (സ) പറഞ്ഞു;
"ഒരാള് ഭക്ഷണം കഴിച്ച ശേഷം
ﺍَﻟْﺤَﻤْﺪُ ﻟِﻠﻪِ ﺍﻟَّﺬِﻱ ﺃَﻃْﻌَﻤَﻨِﻲ ﻫَﺬَﺍ ﻭَﺭَﺯَﻗَﻨِﻴﻪِ ﻣِﻦْ ﻏَﻴْﺮِ ﺣَﻮْﻝٍ ﻣِﻨِّﻲ
ﻭَﻟَﺎ ﻗُﻮَّﺓ .
"ഈ ഭക്ഷണം എന്റേതായ യാതൊരു
കഴിവും കൂടാതെ എന്നെ
ഭക്ഷിപ്പിച്ച അല്ലാഹുവിന്നാകുന്നു സര്വ
സ്തുതിയും." എന്ന് പറഞ്ഞാല് അവന്റെ
മുന്കഴിഞ്ഞ ചെറുപാപങ്ങള്
പൊറുക്കപ്പെടും."
.
(അബൂ ദാവൂദ് , തിര്മുദി)
.
മൂന്ന്: വലതു കൈകൊണ്ടു കഴിക്കുക.
ചെറിയ ഉരുളകളാക്കി നല്ലവണ്ണം
ചവച്ചരച്ചു ഭക്ഷിക്കുക. പാത്രത്തിന്റെ
മദ്ധ്യത്തില് നിന്ന് തിന്നരുത്. നബി (സ) പറഞ്ഞു;-
"കുട്ടീ, നീ ബിസ്മി
ചൊല്ലുക. നിന്റെ വലത്
കൈകൊണ്ട് തിന്നുക. നിന്റെ
അടുത്തുള്ളതില് നിന്ന് തിന്നുക."
.
(ബുഖാരി, മുസ്ലിം)
.
നാല്: ഭക്ഷണം നിലത്ത് വീണാല്
അതെടുത്ത് അതിലുള്ള അഴുക്ക് നീക്കി
ഭക്ഷിക്കുക. നബി (സ) പറഞ്ഞു;-
"നിങ്ങളുടെ ഭക്ഷണത്തിന്റെ ഉരുള
വീണുപോയാല് നിങ്ങളതെടുക്കുക.
അതിലുള്ള അഴുക്ക് നീക്കി അത് ഭക്ഷിക്കുക.
അത് പിശാചിനായി ഉപേക്ഷിക്കരുത്."
.
(മുസ്ലിം)
.
അഞ്ച്; ചൂടുള്ള ഭക്ഷണത്തില് ഊതരുത്. ചൂടുള്ള
ഭക്ഷണം തണുക്കാതെ കഴിക്കരുത്.
കുടിക്കുമ്പോള് വെള്ളത്തിലേക്ക്‌ ശ്വാസം
വിടരുത്. പാത്രത്തിന്റെ പുറത്തേക്ക്
ശ്വാസംവിടുക.
.
അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) പറയുന്നു;
"പാത്രത്തില് ശ്വസിക്കുന്നതും
ഉച്വസിക്കുന്നതും നബി (സ) വിലക്കിയിരിക്കു
ന്നു." (തിര്മുദി)

(Source: www.islamic-express.blogspot.in)
ആറ്: അമിതാഹാരം കഴിക്കാതിരിക്കുക. നബി (സ)
പറഞ്ഞു;
"ഒരു മനുഷ്യന് തന്റെ വയറിനേക്കള് മോശമായ ഒരു
പാത്രവും നിറക്കാറില്ല.
ഏതൊരാള്ക്കും തന്റെ
മുതുകിനെ നിവര്ത്താനുള്ള കുറച്ചു ചെറിയ
ഉരുളകള് മാത്രം മതി. ഇനി
അങ്ങനെയല്ലെങ്കില്, അവന്റെ
വയറിന്റെ മൂന്നിലൊന്നു
ഭക്ഷണം,മൂന്നിലൊന്നു
വെള്ളം, മൂന്നിലൊന്നു വായു
എന്ന ക്രമത്തിലായിരിക്കട്ടെ."
.
(തിര്മുദി)
.
ഏഴ്: ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുമ്പോള്
തന്നേക്കാള് മുതിര്ന്നവരോ മഹല്വ്യക്തികളോ
ഉണ്ടെങ്കില് അവരുടെ മുമ്പ് കഴിച്ചു
തുടങ്ങാതിരിക്കുക. അത് മര്യാദകേടാണ്.
.
എട്ട്: ഭക്ഷണം കഴിച്ചു
കൊണ്ടിരിക്കുമ്പോള് കൂട്ടുകാരുടെ
നേരെ അവരെ വീക്ഷിക്കുന്നത്
പോലെ നോക്കരുത്. അത് അവര്ക്ക് നാണം
ഉണ്ടാക്കിയേക്കാം.
.
ഒമ്പത്: സാധാരണയായി ജനങ്ങള്ക്ക് മ്ലേച്ചമായി
തോന്നുന്ന കാര്യങ്ങള് ചെയ്യാതിരിക്കുക.
കയ്യിലുള്ള അവശിഷ്ടങ്ങള് പാത്രത്തിലേക്ക്
കുടയരുത്. ഭക്ഷണം താഴെ
വീഴാതിരിക്കാന് വേണ്ടി തല പാത്രത്തോട്
വളരെയടുത്ത് പിടിക്കരുത്. അത്
കൂടെയുള്ളവര്ക്ക് വിഷമമുണ്ടാക്കും.
കടിച്ച ഭക്ഷണത്തിന്റെ ബാക്കി
വീണ്ടും പാത്രത്തില് തന്നെ
വെക്കാതിരിക്കുക. മ്ലേച്ചവും
വെറുപ്പുളവാക്കുന്നതുമായ കാര്യങ്ങള്
സംസാരിക്കാതിരിക്കുക. ഇതെല്ലാം
കൂട്ടുകാര്ക്ക് വിഷമമുണ്ടാക്കിയേക്കും.

Share:

16 August 2015

റോങ് നമ്പർ

അപരിചിതമായ് വന്ന ഒരു ഫോണ് കോളിലൂടെ ആണ് അവൾ അവനെ പരിചയപ്പെട്ടത്..

പരിചയം ഇല്ലാത്ത നമ്പറിൽ നിന്നുള്ള വിളി പതിവ് പോലെ റോങ് നമ്പർ എന്ന് പറഞ്ഞു കാൾ വെച്ചെങ്കിലും വീണ്ടും കാളുകൾ വന്നു കൊണ്ടിരുന്നു ആദ്യം കുറെ ചീത്ത പറഞ്ഞു എങ്കിലും എല്ലാം കേട്ടിട്ടും വിനീതമായ് ഒന്നും മിണ്ടാതെ 'നമ്പർ മാറി പോയ് അവന്റെ അമ്മ ഹോസ്പിറ്റലിൽ ആണെന്ന് അൽപം സീരിയസ് ആണ് അത്യവശൃമായ് ബ്ലഡ് വേണം അതിനായ് ധൃതിയിൽ ആരെയോ വിളിച്ചപ്പോൾ മാറി പോയതാണെന്നും' സങ്കടത്തോടെ ഉള്ള അവന്റെ മറുപടി അവൾക്കും അല്പം വിഷമമായ് അത് കൊണ്ട് തന്നെ ഒരു സോറി പറഞ്ഞു പെട്ടന്ന് കാൾവെച്ചു.

രണ്ടു ദിവസങ്ങൾക്കു ശേഷം വീണ്ടും അതെ നമ്പറിൽ നിന്നും കാൾ വന്നു ആദ്യം മടിച്ചെങ്കിലും അവൾ ഫോണ്‍ എടുത്തു ..

"ഹലോ ഞാൻ ബുദ്ധിമുട്ടിച്ചെങ്കിൽ ക്ഷമിക്കണം എന്നെ ഓർക്കുന്നുണ്ടോ രണ്ടു ദിവസം മുൻപ് ഞാൻ വിളിച്ചിരുന്നു.."

ഒന്ന് മൂളിയതല്ലാതെ അവൾ ഒന്നും മറുപടി പറഞ്ഞില്ല ..
അവൻ തുടർന്നു...

"എന്റെ അമ്മയ്ക്ക് സുഖമായ് നാളെ ഹോസ്പിറ്റൽ വിടും..എന്തോ ഇയാളോട് ഒന്ന് പറയണം എന്ന് തോന്നി അതാ വിളിച്ചേ ഇനി വിളിക്കില്ല കേട്ടോ" മറുപടിക്ക് കാത്തു നിൽക്കാണ്ട് മറുപുറത്ത് കാൾ കട്ട് ആയ ശബ്ദം അവൾ കേട്ടു...

സംസാരത്തിലെ മാന്യത അതാവണം പിറ്റേന്ന് രാവിലെ വന്ന ഗുഡ് മോർണിംഗ് മെസ്സെജിനു അവൾ മറുപടി തിരിച്ചു അയച്ചത്.. ദിവസങ്ങൾ കഴിയുംതോറും മെസ്സേജിൽ നിന്നും കാളുകളിലേക്കും സോഷ്യൽ നെറ്റ് വർക്ക്കളിലേക്കും അവരുടെ ബന്ധം വളർന്നു..

അവന്റെ മാന്യമായ പെരുമാറ്റവും സംസാരവും അവളിൽ അവനിൽ ഉള്ള വിശ്വാസം വളർത്തി,, ഒരു ദിവസം പോലും വിളിക്കാണ്ട് ഇരിക്കാൻ ആവാത്ത അത്ര അടുത്ത് അവൾ അവനോട്.. തന്റെ ജീവിതം ഇനി അവസാനം വരെ അവന്റെ ഒപ്പം ആണെന്ന് അവൾ ഉറപ്പിച്ചു...

രാത്രിയിലും വളരെ വൈകി അവരുടെ കാളുകൾ നീണ്ടു വികാര നിർഭരമായ പലനിമിഷങ്ങൾക്കും അവളുടെ കിടക്കയും , മുറിയും സാക്ഷിയായി.. തന്റെ ചെയ്തികളിൽ ഒന്നും അവൾ തെറ്റ് കണ്ടില്ല, എന്തെന്നാൽ ഇനി എന്റെ ജീവിതാവസാനം വരെ കൂടെ ജീവിക്കേണ്ടവനാണ് അവൻ,, അവനോടു എന്ത് ചെയ്യുന്നതിലും പറയുന്നതിലും അവൾക്കു മടി തോന്നിയില്ല..

അതുകൊണ്ട് തന്നെ ഫോട്ടോകളായ് അവൾ എന്നും അവനിലേക്ക് എത്തി കൊണ്ടിരുന്നു..

അന്ന് ആദ്യമായ് ഒന്ന് കാണണം എന്ന് പറഞ്ഞപ്പോഴും ഒരു മടിയും കൂടാതെ കൂട്ടുകാരിയുടെ കല്യാണത്തിന് പോകാൻ എന്നും പറഞ്ഞു വീട് വിട്ടിറങ്ങി ആളൊഴിഞ്ഞ റെയിൽവേ സ്റെഷനിലെ അവസാനത്തെ പ്ലാട്ഫോംമിലെ നിർത്തികിടന്ന ട്രയിനിലെ ഷട്ടർ ഇട്ട സ്ലീപ്പർ കോച്ചിൽ അവളുടെ വികാരങ്ങൾക്ക് മുകളിൽ അന്ന് ആദ്യമായ് രക്തം പൊടിച്ചപ്പോഴും,, എപ്പോഴോ അതൊക്കെ അവന്റെ മൊബൈൽ ക്യാമറ കണ്ണുകൾ ഒപ്പി എടുത്തതും ഒന്നും അവളിലെ വിശ്വാസം തെറ്റായ് കണ്ടില്ല,,, കാരണം ഒരു പുരുഷനെ സ്നേഹിച്ചു അവനെ വിശ്വസിച്ചു അവനു വേണ്ടി ജീവിതം സമർപ്പിച്ചു അവന്റെ സുഖത്തിലും സന്തോഷത്തിലും അവനൊപ്പം നിന്ന് അവന്റെ തോളോട് തോൾ ചേർന്ന് ജീവിതം ജീവിച്ചു തീർക്കാൻ കൊതിച്ച സാധരണക്കാരിൽ സധാരണക്കാരി അയ ഒരു പെണ്ണ് തന്നെ ആയിരുന്നു അവളും...

അന്നത്തെ കൂടികാണലിനു ശേഷം പലപ്പോഴും വിളിക്കുമ്പോൾ ജോലി തിരക്ക് എന്ന് പറഞ്ഞു കാളുകൾ കട്ട് ചെയ്യുന്നതും... വിളിയുടെ എണ്ണം കുറഞ്ഞതും അവൾ അവന്റെ അവസ്ഥകൊണ്ടാണ് എന്ന് കരുതി സ്വയം ആശ്വസിച്ചു...

(Source: www.islamic-express.blogspot.in)

കുറെ ദിവസങ്ങൾക്കു ശേഷം രാത്രി അപ്രതീക്ഷിതമായ് ഫോണ്‍ ശബ്ദിക്കുന്നത് കേട്ട് അവൾ ചാടി എഴുനേറ്റു അവൻ ആകുമെന്ന പ്രതീക്ഷയിൽ അവൾ ഫോണിലേക്ക് നോക്കി.., ഇല്ല അവൻ അല്ല, പരിചയമില്ലാത്ത നമ്പർ ആണ്. ഒരു പക്ഷെ ഇനി അവൻ വേറെ ഏതെങ്കിലും നമ്പറിൽ നിന്ന് വിളിക്കുന്നതാവുമോ അല്ലാണ്ട് ആരാ തന്നെ ഈ രാത്രി വിളിക്കാൻ എന്തായാലും എടുക്കുക തന്നെ..

"ഹലോ.." അടുത്ത് കിടന്നു ഉറങ്ങുന്ന അനുജത്തി കേൾക്കാതിരിക്കാൻ അവൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു..

'ഹലോ..ഇതു അഞ്ചു അല്ലെ...?'

ഇതാരാ ഈ രാത്രിയിൽ പേരെടുത്തു ചോദിച്ചു കൊണ്ട് എതിർ വശത്ത് പരിചയമില്ലാത്ത ഒരു പുരുഷ ശബ്ദം , ഒന്ന് മടിച്ചെങ്കിലും അവൾ തുടർന്നു 'ഉം അതെ നിങ്ങൾ ആരാ,, എന്തിനാ ഈ രാത്രിയിൽ എന്നെ വിളിച്ചേ ? എന്നെ നിങ്ങൾക്ക് എങ്ങനെ അറിയാം.?'

'ഞാൻ നിന്റെ ഒരു പഴയ ക്ലാസ്സ്മേറ്റ് ആണ്, പറഞ്ഞാൽ ഓർമ്മ വരുമോ എന്ന് അറിയില്ല, കുറെ പാടുപെട്ടിട്ടാണ് നിന്റെ നമ്പർ കിട്ടിയത്. ഒന്ന് നിർത്തിയതിനു ശേഷം അയാൾ തുടർന്നു... അന്ന് പഠിക്കുന്ന സമയത്ത് നീ എന്ത് നല്ല കുട്ടിയായിരുന്നു,, പഠിപ്പിലും അച്ചടക്കത്തിലും ടീച്ചർമാർക്ക് നീ എന്നും പ്രിയപ്പെട്ടവൾ ആയിരുന്നു. ഒരു ചീത്ത കൂടുകെട്ടുകളും ഇല്ലാത്തവൾ..'

'ഇതു പറയാനാ നിങ്ങൾ എന്നെ ഇപ്പോ വിളിച്ചേ..?'

'അല്ല അങ്ങനെ ഉള്ള നിനക്ക്.... നിനക്ക് ഇതു എന്ത് പറ്റി?? എപ്പോഴാ നിനക്ക് തെറ്റ് പറ്റിയെ..??'

'നിങ്ങൾ എന്താ പറയുന്നേ എനിക്ക് ഒന്നും മനസ്സിലാവുനില്ല.. എന്ത് തെറ്റ് പറ്റിയെന്ന പറയുന്നേ..??'

'അഞ്ചു,, ഇന്നു എനിക്ക് വാട്സപ്പിലെ ഒരു ഗ്രൂപ്പിൽ നിന്നും ആരോ ഷെയർ ചെയ്ത കുറച്ചു ഫോട്ടോസും ഒന്ന് രണ്ടു വീഡിയോയും കിട്ടി.... നഗ്നമായ ആ ഫോട്ടോയിലെയും വീഡിയോയിലെയും പെൺ രൂപത്തിന് നിന്റെ മുഖച്ഛായ ആയിരുന്നു..'

അത് കേട്ടതും ഭൂമി പിളരുനത് പോലെ തോന്നി അവൾക്ക്.. മറുപടി പറയാതെ അവൾ ഫോണ് കട്ട് ചെയ്തു..

ഇല്ല അവൻ എന്നെ ചതിക്കില്ല! അവനു അതിനു കഴിയില്ല, എനിക്കറിയാം അവനെ.. പിന്നെ എന്റെ ഫോട്ടോസ് എങ്ങനെ..?

അവൾ മൊബൈൽ എടുത്തു അവന്റെ നമ്പർ ഡയൽ ചെയ്തു. .സർവ്വീസ് താൽകാലികമായ് കട്ട് ചെയ്തിരിക്കുന്നു.. അവന്റെ ഫേസ്ബുക്ക് അക്കൗണ്ടും  കാണാനില്ല.. അവളുടെ കണ്ണിൽ ഇരുട്ടു കയറുന്നത്പോലെ...

അതെ വൈകിയാണെങ്കിലും ഞാൻ അത് മനസ്സിലാക്കിയിരിക്കുന്നു.... ഞാൻ ചതിക്കപെട്ടിരിക്കുന്നു..

നാളെ ഇതു സോഷ്യൽ മീഡിയകളിളുടെ ലോകം മുഴുവൻ എത്തപ്പെടും.. അങ്ങ് മരുഭൂമിയിൽ ഞങ്ങൾക്കായ് ജോലിചെയ്യുന്ന എന്റെ അച്ഛൻ.., എന്റെ എല്ലാ ഇഷ്ടങ്ങൾക്കും.. ഒരു സുഹൃത്തിനെ പോലെ കൂടെ ഉള്ള എന്റെ അമ്മ,, എന്റെ കുഞ്ഞു അനുജത്തി, അവളുടെ ഭാവി..?

എന്താകും ഇതറിയുമ്പോൾ ഇവരുടെ ഒക്കെ അവസ്ഥ...... ഇല്ല എനിക്ക് അതൊന്നും കാണാൻ കഴിയില്ല... എല്ലാവരുടെയും മുന്നില് ഒരു ചീത്ത പെൺകുട്ടിയായി ഇനിയുള്ള കാലം... ആഹ്!!!!!...ഓർക്കാനേ വയ്യ..എനിക്ക്....

അവൾ കട്ടിലിൽ നിന്നും എഴുന്നേറ്റു ഫാൻ ഓഫ് ചെയ്തു..... ഭിത്തിയോട് ചേർന്ന് കിടന്ന മേശ പതിയെ ശബ്ദമുണ്ടാക്കാതെ വലിച്ചു ഫാനിനു കീഴെ കൊണ്ട് വന്നു.... കട്ടിലിൽ കിടന്ന ഷാൾ എടുത്തു ഫാനിൽ കുരുക്ക് കെട്ടി...

കണ്ണ് നിറഞ്ഞു ഒഴുകുന്നു......
ഒന്ന് ഉറക്കെ കരയണം എന്നുണ്ട്, പക്ഷെ പറ്റുന്നില്ല.. അവൾ ഒരു നിമിഷം മനസ്സിൽ പ്രാർത്ഥിച്ചു അത്മാർത്ഥമായ്..  'ഒരാളെ സ്നേഹിച്ചതിന്.... വിശ്വസിച്ചതിന്..... വിലപ്പെട്ടത് ഒക്കെ പങ്കു വെച്ചതിനു.. ജീവിതം ഒടുക്കേണ്ടി വരുന്ന അവസാനത്തെ പെൺകുട്ടി ഞാന്‍  ആകട്ടെ!!!'  

കുരുക്ക് കഴുത്തിൽ മുറുകി കുറച്ചു നേരത്തെ പിടച്ചിലിന് ശേഷം അവളുടെ ശരീരം നിശ്ചലം ആയി....

അപ്പോഴേക്കും വീണ്ടും  അമ്മയ്ക്ക് രക്തം അത്യവശൃമായ്.... ഒരു കാൾ വഴി തെറ്റി മറ്റൊരു പെൺക്കുട്ടിയിലേക്ക് എത്തിയിരുന്നു...

സഹോദരിമാരെ നിങ്ങൾ ശ്രദ്ദിക്കുക!!
ഇവർകെന്നും വേണ്ടത് നിങ്ങളുടെ പ്രണയം അല്ലാ,, പകരം അവർ ആഗ്രഹിക്കുന്നത് നിന്റെ ശരീരമാ,,,

സഹോദരി  നീ ഒന്ന് ചിന്തിക്കൂ..
നീ മരിച്ചാൽ ആർക്കാ നഷ്ട്ടം?
അവനോ അവന്റെ കുടുംബകാർക്കോ  അല്ല പെങ്ങളെ, ഇവർക്കാർക്കൂം ഒരു നഷ്ട്ടവും വരാനില്ലാ..
...നഷ്ട്ടം മുഴുവൻ നിനക്കും നിന്റെ കുടുംബക്കാർക്കുമാ സഹോദരീ..

ഇതൊന്നും ആരും ഷെയർ ചെയ്യില്ലാ.. കാരണം ഷെയർ ചെയ്താൽ പല പെൺകുട്ടികളൂം രക്ഷപെടും,
അപ്പോൾ അവളെ ചതിക്കാൻ കാത്തിരിക്കുന്നവന്റെ ആഗ്രഹം നടക്കാതെ വരും 

ഒർക്കണം സഹോദരാ..
നിനക്കും ഒരു പെങ്ങൾ ഉണ്ടേൽ അവൾ ഇതു പോലെരു ചതിയിൽ പെട്ടാൽ ....
ഒർക്കണം നീ ചതിക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടി ആരുടെയോ സഹോദരിയാണ്.. അവൾക്കും ഉണ്ട് അഛൻ ,അമ്മ ,സഹോദരി..

‎ഇതൊക്കെ വായിക്കുമ്പോഴും,, തന്റെ പ്രിയപ്പെട്ടവൻ എന്ന് കരുതുന്നവനോട് എന്തും ഏതും, അത് ചാറ്റിലൂടെ ആയോ അല്ലാതെയോ പങ്കുവെക്കുന്ന ഒട്ടുമിക്ക പെണ്‍കുട്ടികളും ചിന്തിക്കുന്നുണ്ടാകും.. 'ഹേയ്... അവൻ ഒരിക്കലും ഇങ്ങനെയൊന്നും ചെയ്യില്ലെന്ന്'...

"സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട" എന്ന പഴഞ്ചൊല്ലിനപ്പുറം മറ്റൊന്നും അവരോടു പറയുവാനില്ല...

Share:

സുബ്ഹിയുടെ മഹത്വം

ഇസ്‌ലാമിക സമൂഹത്തിന്‍റെ വിജയരഹസ്യം സൂക്ഷ്മമായി ഗ്രഹിക്കാന്‍ ശ്രമിച്ച ശത്രുക്കള്‍ക്ക് ആ വിജയരഹസ്യം അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. അവര്ക്കറിയാം , മുസ്‌ലിം ഉമ്മത്തിന്‍റെ ശക്തി ആയുധ ബലത്തിലോ ബോംബുകളുടെ എണ്ണവണ്ണങ്ങളിലോ അല്ല. മറിച്ച് അവരുടെ ശക്തി സുബ്ഹി നമസ്കാരത്തിലാണ് എന്ന്! അതെ, ലോകം മയങ്ങുമ്പോള്‍ ശാന്തസുന്ദരമായ അന്തരീക്ഷത്തില്‍ മുസ്‌ലിംകള്‍ നിര്‍വഹിക്കുന്ന സുബ്ഹി നമസ്കാരം, അതവര്‍ക്ക് ഒരു പ്രത്യേക ആത്മീയ ഊര്ജ്ജം നല്‍കുന്നു. അതാണവരുടെ ഊര്‍ജ്ജത്തിന്‍റെ ഉറവിടം. ഈ ഊര്ജ്ജം നഷ്‌ടമായ മുസ്‌ലിം സമൂഹത്തിന് ശക്തിയുണ്ടാവില്ല എന്നവര്‍ക്കറിയാം.

ഒരു ജൂതപണ്ഡിതന്‍റെ വാക്കുകള്‍ ശ്രദ്ധിക്കുക. “മുസ്‌ലിംകളുടെ ജുമുഅ നമസ്കാരത്തിന് പങ്കെടുക്കുന്ന അത്രയും ആളുകള്‍ അവരുടെ സുബ്ഹി ജമാഅത്തിന് ഉണ്ടാവാത്തേടത്തോളം കാലം മുസ്‌ലിംകള്‍ക്ക് ഞങ്ങളെ കീഴ്പ്പെടുത്താനാവില്ല!!” അതെ, ശരിയാണ്.കാരണം, ജൂതരെ മുസ്‌ലിംകള്‍ പരാജയപ്പെടുത്തിയ കാലത്തെല്ലാം മുസ്‌ലിം പള്ളികളില്‍ ജുമുഅയും സുബ്ഹി ജമാഅത്തും തമ്മില്‍ വ്യത്യാസമുണ്ടായിരുന്നില്ല. രണ്ടിലും പള്ളി നിറയെ ആളുകള്‍! ഇന്നോ? ജുമുഅക്ക് പള്ളികള്‍ നിറയുന്നു. സുബ്ഹിക്കോ ? ഒരു സ്വഫ്ഫ് പോലും തികയുന്നില്ല! പിന്നെ എങ്ങനെ ഈ സമുദായത്തിന് ഊര്ജ്ജം കിട്ടും? ശത്രുക്കള്‍ മുസ്‌ലിംകളെ കടിച്ചു കീറാന്‍ ശ്രമിക്കുന്നുവെന്ന് നാം പരാതി പറഞ്ഞിട്ട് കാര്യമുണ്ടോ? മുസ്‌ലിം ഉമ്മത്തിന്‍റെ ഊര്ജ്ജസ്രോതസ്സ് സുബ്ഹി ജമാഅത്താണെന്ന് ഒരു ജൂതന് മനസ്സിലായെങ്കില്‍ നമുക്കത് മനസ്സിലാവാത്തതെന്തേ?

(Source: www.islamic-express.blogspot.in)
സുബ്ഹിക്ക് മൂടിപ്പുതച്ച് കിടന്നുറങ്ങുന്നവന്‍ മുസ്‌ലിംകളില്‍ ഉണ്ടാവണമെന്നാണ് പിശാചും ഇസ്‌ലാമിക ശത്രുക്കളും ആഗ്രഹിക്കുന്നത്. നാം ആലോചിക്കുക: നമ്മള്‍ ശത്രുക്കളുടെ സന്തോഷത്തിന് നിമിത്തങ്ങളാവണോ? സമൂഹത്തിന്‍റെ ഊര്‍ജ്ജം കെടുത്തുന്ന ദ്രവിച്ച ഉപകരണങ്ങളാവാണോ?
Share ചെയ്യുക
നൻമ പ്രചരിപ്പിക്കുക

  നിസ്കരിക്കുന്നവന്ന് കിട്ടുന്ന നേട്ടം

സുബ്ഹി = സൗന്ദര്യം വര്‍ദ്ധിക്കും

ളുഹര്‍      = വരുമാനം  വര്‍ദ്ധിക്കും

അസര്‍     = ആരോഗൃം നന്നാക്കും

മഗരിബ് = ടെൻഷനില്‍ നിന്ന് മോചനം

ഇഷാ       = ശാന്തമായ ഉറക്കം

Share:

10 കാര്യങ്ങളെ തടയുന്ന, 10 സൂറത്തുകൾ.

10 കാര്യങ്ങളെ  തടയുന്ന 10 സൂറത്തുകൾ :

(Source: www.islamic-express.blogspot.in)
ഫാതിഹ⏩ അല്ലാഹുവിൻറെ ദേഷ്യം

യാസീൻ⏩ അന്ത്യനാളിലെ  ദാഹം

ദുഖാൻ ⏩ ഭീകരത

മുൽക്  ⏩ ഖബ്റ് ശിക്ഷ

ഖൗസർ ⏩ തർക്കങ്ങൾ

ഫലക്ക്  ⏩ അസൂയ

നാസ്    ⏩ ദുർ മന്ത്രങ്ങൾ

വാഖിഅ   ⏩ ദാരിദ്ര്യം

കാഫിറൂൻ⏩ കാഫിറായുള്ള മരണം

ഇഖ് ലാസ്⏩ കാപട്യം

Share:

YOUTH TO TRUTH; QUR'AN KNOWLEDGE

നാം എല്ലാവരും ഖുർആൻ  പാരായണം ചെയ്യാറുണ്ട്;
എന്നാൽ അത് اللہ സ്വീകരിക്കാറുണ്ടോ എന്ന് നാം പലപ്പോഴും ചിന്തിക്കാറില്ല;
അതുകൊണ്ട് ഇതുവരെ അറിവില്ലായ്മ കൊണ്ട്  സംഭവിച്ചു പോയതായിരിക്കാം,എന്നാൽ ഇനി അങ്ങോട്ട് ആ കാരണം മറന്നേക്കൂ....
(Source: www.islamic-express.blogspot.in)
ഇതാ ഖുർആൻ പാരായണത്തിന് ഒരു കൈത്താങ്ങ്.

പൊതു അറിവ് 
തൊണ്ടയുടെ അക്ഷരങ്ങൾ ▶ع, غ, خ , ح , ھ , ء
ഖുർആൻ ഓതുമ്പോൾ
⏩സുകൂനുള്ള നൂനിന് അല്ലെങ്കിൽ ശദ്ദിന് ശേഷം:-
➡ തൊണ്ടയുടെ അക്ഷരങ്ങൾ വന്നാൽ  ▶വ്യക്തമായി ഉച്ചരിക്കണം.
➡തൊണ്ടയുടേതല്ലാത്ത അക്ഷരങ്ങൾ വന്നാൽ ▶മണിച്ച് ഉച്ചരിക്കണം.                                         ➡ ی or و  or م or ن വന്നാൽ  ▶ സൂകൂനുള്ള നൂനിന് പകരം  ശദ്ദ്  കൊടുക്കണം.                                     ➡ ب വന്നാൽ ▶നൂനിനെ ( ن ) മീമായി ( م )  മാറ്റണം.           

⏩മീമിന് ( م ) ശേഷം :-                      ➡ ب വന്നാൽ ▶മണിച്ച് ഉച്ചരിക്കുക.                                        ➡ م വന്നാൽ ▶ ചേർത്ത് ശദ്ദ് കൊടുത്തോതുക.                               ➡ ബാക്കിയുള്ള  അക്ഷരങ്ങൾ വന്നാൽ ▶വ്യക്തമായി ഉച്ചരിക്കുക.

Share: