ഒന്ന്: ബിസ്മി ചൊല്ലി
അല്ലാഹുവിന്റെ നാമത്തില് കഴിക്കുക. നബി (സ)
പറഞ്ഞു;-
.
"നിങ്ങള് ഭക്ഷണം കഴിക്കുമ്പോള്
അല്ലാഹുവിന്റെ നാമം (ബിസ്മി)
ഉച്ചരിക്കുക. ആദ്യത്തില് മറന്നാല് അവന്
ഇങ്ങനെ പറയട്ടെ.
ﺑِﺴْﻢِ ﺍﻟﻠﻪِ ﺃَﻭَّﻟّﻪُ ﻭَﺁﺧِﺮَﻩُ .
"ഇതിന്റെ തുടക്കത്തിലും
ഒടുക്കത്തിലും അല്ലാഹുവിന്റെ പേരില്"
.
(അബൂ ദാവൂദ്, തിര്മുദി)
.
രണ്ട്: അവസാനത്തില് അല്ലാഹുവിനെ
സ്തുതിക്കുക. നബി (സ) പറഞ്ഞു;
"ഒരാള് ഭക്ഷണം കഴിച്ച ശേഷം
ﺍَﻟْﺤَﻤْﺪُ ﻟِﻠﻪِ ﺍﻟَّﺬِﻱ ﺃَﻃْﻌَﻤَﻨِﻲ ﻫَﺬَﺍ ﻭَﺭَﺯَﻗَﻨِﻴﻪِ ﻣِﻦْ ﻏَﻴْﺮِ ﺣَﻮْﻝٍ ﻣِﻨِّﻲ
ﻭَﻟَﺎ ﻗُﻮَّﺓ .
"ഈ ഭക്ഷണം എന്റേതായ യാതൊരു
കഴിവും കൂടാതെ എന്നെ
ഭക്ഷിപ്പിച്ച അല്ലാഹുവിന്നാകുന്നു സര്വ
സ്തുതിയും." എന്ന് പറഞ്ഞാല് അവന്റെ
മുന്കഴിഞ്ഞ ചെറുപാപങ്ങള്
പൊറുക്കപ്പെടും."
.
(അബൂ ദാവൂദ് , തിര്മുദി)
.
മൂന്ന്: വലതു കൈകൊണ്ടു കഴിക്കുക.
ചെറിയ ഉരുളകളാക്കി നല്ലവണ്ണം
ചവച്ചരച്ചു ഭക്ഷിക്കുക. പാത്രത്തിന്റെ
മദ്ധ്യത്തില് നിന്ന് തിന്നരുത്. നബി (സ) പറഞ്ഞു;-
"കുട്ടീ, നീ ബിസ്മി
ചൊല്ലുക. നിന്റെ വലത്
കൈകൊണ്ട് തിന്നുക. നിന്റെ
അടുത്തുള്ളതില് നിന്ന് തിന്നുക."
.
(ബുഖാരി, മുസ്ലിം)
.
നാല്: ഭക്ഷണം നിലത്ത് വീണാല്
അതെടുത്ത് അതിലുള്ള അഴുക്ക് നീക്കി
ഭക്ഷിക്കുക. നബി (സ) പറഞ്ഞു;-
"നിങ്ങളുടെ ഭക്ഷണത്തിന്റെ ഉരുള
വീണുപോയാല് നിങ്ങളതെടുക്കുക.
അതിലുള്ള അഴുക്ക് നീക്കി അത് ഭക്ഷിക്കുക.
അത് പിശാചിനായി ഉപേക്ഷിക്കരുത്."
.
(മുസ്ലിം)
.
അഞ്ച്; ചൂടുള്ള ഭക്ഷണത്തില് ഊതരുത്. ചൂടുള്ള
ഭക്ഷണം തണുക്കാതെ കഴിക്കരുത്.
കുടിക്കുമ്പോള് വെള്ളത്തിലേക്ക് ശ്വാസം
വിടരുത്. പാത്രത്തിന്റെ പുറത്തേക്ക്
ശ്വാസംവിടുക.
.
അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) പറയുന്നു;
"പാത്രത്തില് ശ്വസിക്കുന്നതും
ഉച്വസിക്കുന്നതും നബി (സ) വിലക്കിയിരിക്കു
ന്നു." (തിര്മുദി)
(Source: www.islamic-express.blogspot.in)
ആറ്: അമിതാഹാരം കഴിക്കാതിരിക്കുക. നബി (സ)
പറഞ്ഞു;
"ഒരു മനുഷ്യന് തന്റെ വയറിനേക്കള് മോശമായ ഒരു
പാത്രവും നിറക്കാറില്ല.
ഏതൊരാള്ക്കും തന്റെ
മുതുകിനെ നിവര്ത്താനുള്ള കുറച്ചു ചെറിയ
ഉരുളകള് മാത്രം മതി. ഇനി
അങ്ങനെയല്ലെങ്കില്, അവന്റെ
വയറിന്റെ മൂന്നിലൊന്നു
ഭക്ഷണം,മൂന്നിലൊന്നു
വെള്ളം, മൂന്നിലൊന്നു വായു
എന്ന ക്രമത്തിലായിരിക്കട്ടെ."
.
(തിര്മുദി)
.
ഏഴ്: ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുമ്പോള്
തന്നേക്കാള് മുതിര്ന്നവരോ മഹല്വ്യക്തികളോ
ഉണ്ടെങ്കില് അവരുടെ മുമ്പ് കഴിച്ചു
തുടങ്ങാതിരിക്കുക. അത് മര്യാദകേടാണ്.
.
എട്ട്: ഭക്ഷണം കഴിച്ചു
കൊണ്ടിരിക്കുമ്പോള് കൂട്ടുകാരുടെ
നേരെ അവരെ വീക്ഷിക്കുന്നത്
പോലെ നോക്കരുത്. അത് അവര്ക്ക് നാണം
ഉണ്ടാക്കിയേക്കാം.
.
ഒമ്പത്: സാധാരണയായി ജനങ്ങള്ക്ക് മ്ലേച്ചമായി
തോന്നുന്ന കാര്യങ്ങള് ചെയ്യാതിരിക്കുക.
കയ്യിലുള്ള അവശിഷ്ടങ്ങള് പാത്രത്തിലേക്ക്
കുടയരുത്. ഭക്ഷണം താഴെ
വീഴാതിരിക്കാന് വേണ്ടി തല പാത്രത്തോട്
വളരെയടുത്ത് പിടിക്കരുത്. അത്
കൂടെയുള്ളവര്ക്ക് വിഷമമുണ്ടാക്കും.
കടിച്ച ഭക്ഷണത്തിന്റെ ബാക്കി
വീണ്ടും പാത്രത്തില് തന്നെ
വെക്കാതിരിക്കുക. മ്ലേച്ചവും
വെറുപ്പുളവാക്കുന്നതുമായ കാര്യങ്ങള്
സംസാരിക്കാതിരിക്കുക. ഇതെല്ലാം
കൂട്ടുകാര്ക്ക് വിഷമമുണ്ടാക്കിയേക്കും.
0 comments:
Post a Comment