അപരിചിതമായ് വന്ന ഒരു ഫോണ് കോളിലൂടെ ആണ് അവൾ അവനെ പരിചയപ്പെട്ടത്..
പരിചയം ഇല്ലാത്ത നമ്പറിൽ നിന്നുള്ള വിളി പതിവ് പോലെ റോങ് നമ്പർ എന്ന് പറഞ്ഞു കാൾ വെച്ചെങ്കിലും വീണ്ടും കാളുകൾ വന്നു കൊണ്ടിരുന്നു ആദ്യം കുറെ ചീത്ത പറഞ്ഞു എങ്കിലും എല്ലാം കേട്ടിട്ടും വിനീതമായ് ഒന്നും മിണ്ടാതെ 'നമ്പർ മാറി പോയ് അവന്റെ അമ്മ ഹോസ്പിറ്റലിൽ ആണെന്ന് അൽപം സീരിയസ് ആണ് അത്യവശൃമായ് ബ്ലഡ് വേണം അതിനായ് ധൃതിയിൽ ആരെയോ വിളിച്ചപ്പോൾ മാറി പോയതാണെന്നും' സങ്കടത്തോടെ ഉള്ള അവന്റെ മറുപടി അവൾക്കും അല്പം വിഷമമായ് അത് കൊണ്ട് തന്നെ ഒരു സോറി പറഞ്ഞു പെട്ടന്ന് കാൾവെച്ചു.
രണ്ടു ദിവസങ്ങൾക്കു ശേഷം വീണ്ടും അതെ നമ്പറിൽ നിന്നും കാൾ വന്നു ആദ്യം മടിച്ചെങ്കിലും അവൾ ഫോണ്‍ എടുത്തു ..
"ഹലോ ഞാൻ ബുദ്ധിമുട്ടിച്ചെങ്കിൽ ക്ഷമിക്കണം എന്നെ ഓർക്കുന്നുണ്ടോ രണ്ടു ദിവസം മുൻപ് ഞാൻ വിളിച്ചിരുന്നു.."
ഒന്ന് മൂളിയതല്ലാതെ അവൾ ഒന്നും മറുപടി പറഞ്ഞില്ല ..
അവൻ തുടർന്നു...
"എന്റെ അമ്മയ്ക്ക് സുഖമായ് നാളെ ഹോസ്പിറ്റൽ വിടും..എന്തോ ഇയാളോട് ഒന്ന് പറയണം എന്ന് തോന്നി അതാ വിളിച്ചേ ഇനി വിളിക്കില്ല കേട്ടോ" മറുപടിക്ക് കാത്തു നിൽക്കാണ്ട് മറുപുറത്ത് കാൾ കട്ട് ആയ ശബ്ദം അവൾ കേട്ടു...
സംസാരത്തിലെ മാന്യത അതാവണം പിറ്റേന്ന് രാവിലെ വന്ന ഗുഡ് മോർണിംഗ് മെസ്സെജിനു അവൾ മറുപടി തിരിച്ചു അയച്ചത്.. ദിവസങ്ങൾ കഴിയുംതോറും മെസ്സേജിൽ നിന്നും കാളുകളിലേക്കും സോഷ്യൽ നെറ്റ് വർക്ക്കളിലേക്കും അവരുടെ ബന്ധം വളർന്നു..
അവന്റെ മാന്യമായ പെരുമാറ്റവും സംസാരവും അവളിൽ അവനിൽ ഉള്ള വിശ്വാസം വളർത്തി,, ഒരു ദിവസം പോലും വിളിക്കാണ്ട് ഇരിക്കാൻ ആവാത്ത അത്ര അടുത്ത് അവൾ അവനോട്.. തന്റെ ജീവിതം ഇനി അവസാനം വരെ അവന്റെ ഒപ്പം ആണെന്ന് അവൾ ഉറപ്പിച്ചു...
രാത്രിയിലും വളരെ വൈകി അവരുടെ കാളുകൾ നീണ്ടു വികാര നിർഭരമായ പലനിമിഷങ്ങൾക്കും അവളുടെ കിടക്കയും , മുറിയും സാക്ഷിയായി.. തന്റെ ചെയ്തികളിൽ ഒന്നും അവൾ തെറ്റ് കണ്ടില്ല, എന്തെന്നാൽ ഇനി എന്റെ ജീവിതാവസാനം വരെ കൂടെ ജീവിക്കേണ്ടവനാണ് അവൻ,, അവനോടു എന്ത് ചെയ്യുന്നതിലും പറയുന്നതിലും അവൾക്കു മടി തോന്നിയില്ല..
അതുകൊണ്ട് തന്നെ ഫോട്ടോകളായ് അവൾ എന്നും അവനിലേക്ക് എത്തി കൊണ്ടിരുന്നു..
അന്ന് ആദ്യമായ് ഒന്ന് കാണണം എന്ന് പറഞ്ഞപ്പോഴും ഒരു മടിയും കൂടാതെ കൂട്ടുകാരിയുടെ കല്യാണത്തിന് പോകാൻ എന്നും പറഞ്ഞു വീട് വിട്ടിറങ്ങി ആളൊഴിഞ്ഞ റെയിൽവേ സ്റെഷനിലെ അവസാനത്തെ പ്ലാട്ഫോംമിലെ നിർത്തികിടന്ന ട്രയിനിലെ ഷട്ടർ ഇട്ട സ്ലീപ്പർ കോച്ചിൽ അവളുടെ വികാരങ്ങൾക്ക് മുകളിൽ അന്ന് ആദ്യമായ് രക്തം പൊടിച്ചപ്പോഴും,, എപ്പോഴോ അതൊക്കെ അവന്റെ മൊബൈൽ ക്യാമറ കണ്ണുകൾ ഒപ്പി എടുത്തതും ഒന്നും അവളിലെ വിശ്വാസം തെറ്റായ് കണ്ടില്ല,,, കാരണം ഒരു പുരുഷനെ സ്നേഹിച്ചു അവനെ വിശ്വസിച്ചു അവനു വേണ്ടി ജീവിതം സമർപ്പിച്ചു അവന്റെ സുഖത്തിലും സന്തോഷത്തിലും അവനൊപ്പം നിന്ന് അവന്റെ തോളോട് തോൾ ചേർന്ന് ജീവിതം ജീവിച്ചു തീർക്കാൻ കൊതിച്ച സാധരണക്കാരിൽ സധാരണക്കാരി അയ ഒരു പെണ്ണ് തന്നെ ആയിരുന്നു അവളും...
അന്നത്തെ കൂടികാണലിനു ശേഷം പലപ്പോഴും വിളിക്കുമ്പോൾ ജോലി തിരക്ക് എന്ന് പറഞ്ഞു കാളുകൾ കട്ട് ചെയ്യുന്നതും... വിളിയുടെ എണ്ണം കുറഞ്ഞതും അവൾ അവന്റെ അവസ്ഥകൊണ്ടാണ് എന്ന് കരുതി സ്വയം ആശ്വസിച്ചു...
(Source: www.islamic-express.blogspot.in)
കുറെ ദിവസങ്ങൾക്കു ശേഷം രാത്രി അപ്രതീക്ഷിതമായ് ഫോണ്‍ ശബ്ദിക്കുന്നത് കേട്ട് അവൾ ചാടി എഴുനേറ്റു അവൻ ആകുമെന്ന പ്രതീക്ഷയിൽ അവൾ ഫോണിലേക്ക് നോക്കി.., ഇല്ല അവൻ അല്ല, പരിചയമില്ലാത്ത നമ്പർ ആണ്. ഒരു പക്ഷെ ഇനി അവൻ വേറെ ഏതെങ്കിലും നമ്പറിൽ നിന്ന് വിളിക്കുന്നതാവുമോ അല്ലാണ്ട് ആരാ തന്നെ ഈ രാത്രി വിളിക്കാൻ എന്തായാലും എടുക്കുക തന്നെ..
"ഹലോ.." അടുത്ത് കിടന്നു ഉറങ്ങുന്ന അനുജത്തി കേൾക്കാതിരിക്കാൻ അവൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു..
'ഹലോ..ഇതു അഞ്ചു അല്ലെ...?'
ഇതാരാ ഈ രാത്രിയിൽ പേരെടുത്തു ചോദിച്ചു കൊണ്ട് എതിർ വശത്ത് പരിചയമില്ലാത്ത ഒരു പുരുഷ ശബ്ദം , ഒന്ന് മടിച്ചെങ്കിലും അവൾ തുടർന്നു 'ഉം അതെ നിങ്ങൾ ആരാ,, എന്തിനാ ഈ രാത്രിയിൽ എന്നെ വിളിച്ചേ ? എന്നെ നിങ്ങൾക്ക് എങ്ങനെ അറിയാം.?'
'ഞാൻ നിന്റെ ഒരു പഴയ ക്ലാസ്സ്മേറ്റ് ആണ്, പറഞ്ഞാൽ ഓർമ്മ വരുമോ എന്ന് അറിയില്ല, കുറെ പാടുപെട്ടിട്ടാണ് നിന്റെ നമ്പർ കിട്ടിയത്. ഒന്ന് നിർത്തിയതിനു ശേഷം അയാൾ തുടർന്നു... അന്ന് പഠിക്കുന്ന സമയത്ത് നീ എന്ത് നല്ല കുട്ടിയായിരുന്നു,, പഠിപ്പിലും അച്ചടക്കത്തിലും ടീച്ചർമാർക്ക് നീ എന്നും പ്രിയപ്പെട്ടവൾ ആയിരുന്നു. ഒരു ചീത്ത കൂടുകെട്ടുകളും ഇല്ലാത്തവൾ..'
'ഇതു പറയാനാ നിങ്ങൾ എന്നെ ഇപ്പോ വിളിച്ചേ..?'
'അല്ല അങ്ങനെ ഉള്ള നിനക്ക്.... നിനക്ക് ഇതു എന്ത് പറ്റി?? എപ്പോഴാ നിനക്ക് തെറ്റ് പറ്റിയെ..??'
'നിങ്ങൾ എന്താ പറയുന്നേ എനിക്ക് ഒന്നും മനസ്സിലാവുനില്ല.. എന്ത് തെറ്റ് പറ്റിയെന്ന പറയുന്നേ..??'
'അഞ്ചു,, ഇന്നു എനിക്ക് വാട്സപ്പിലെ ഒരു ഗ്രൂപ്പിൽ നിന്നും ആരോ ഷെയർ ചെയ്ത കുറച്ചു ഫോട്ടോസും ഒന്ന് രണ്ടു വീഡിയോയും കിട്ടി.... നഗ്നമായ ആ ഫോട്ടോയിലെയും വീഡിയോയിലെയും പെൺ രൂപത്തിന് നിന്റെ മുഖച്ഛായ ആയിരുന്നു..'
അത് കേട്ടതും ഭൂമി പിളരുനത് പോലെ തോന്നി അവൾക്ക്.. മറുപടി പറയാതെ അവൾ ഫോണ് കട്ട് ചെയ്തു..
ഇല്ല അവൻ എന്നെ ചതിക്കില്ല! അവനു അതിനു കഴിയില്ല, എനിക്കറിയാം അവനെ.. പിന്നെ എന്റെ ഫോട്ടോസ് എങ്ങനെ..?
അവൾ മൊബൈൽ എടുത്തു അവന്റെ നമ്പർ ഡയൽ ചെയ്തു. .സർവ്വീസ് താൽകാലികമായ് കട്ട് ചെയ്തിരിക്കുന്നു.. അവന്റെ ഫേസ്ബുക്ക് അക്കൗണ്ടും കാണാനില്ല.. അവളുടെ കണ്ണിൽ ഇരുട്ടു കയറുന്നത്പോലെ...
അതെ വൈകിയാണെങ്കിലും ഞാൻ അത് മനസ്സിലാക്കിയിരിക്കുന്നു.... ഞാൻ ചതിക്കപെട്ടിരിക്കുന്നു..
നാളെ ഇതു സോഷ്യൽ മീഡിയകളിളുടെ ലോകം മുഴുവൻ എത്തപ്പെടും.. അങ്ങ് മരുഭൂമിയിൽ ഞങ്ങൾക്കായ് ജോലിചെയ്യുന്ന എന്റെ അച്ഛൻ.., എന്റെ എല്ലാ ഇഷ്ടങ്ങൾക്കും.. ഒരു സുഹൃത്തിനെ പോലെ കൂടെ ഉള്ള എന്റെ അമ്മ,, എന്റെ കുഞ്ഞു അനുജത്തി, അവളുടെ ഭാവി..?
എന്താകും ഇതറിയുമ്പോൾ ഇവരുടെ ഒക്കെ അവസ്ഥ...... ഇല്ല എനിക്ക് അതൊന്നും കാണാൻ കഴിയില്ല... എല്ലാവരുടെയും മുന്നില് ഒരു ചീത്ത പെൺകുട്ടിയായി ഇനിയുള്ള കാലം... ആഹ്!!!!!...ഓർക്കാനേ വയ്യ..എനിക്ക്....
അവൾ കട്ടിലിൽ നിന്നും എഴുന്നേറ്റു ഫാൻ ഓഫ് ചെയ്തു..... ഭിത്തിയോട് ചേർന്ന് കിടന്ന മേശ പതിയെ ശബ്ദമുണ്ടാക്കാതെ വലിച്ചു ഫാനിനു കീഴെ കൊണ്ട് വന്നു.... കട്ടിലിൽ കിടന്ന ഷാൾ എടുത്തു ഫാനിൽ കുരുക്ക് കെട്ടി...
കണ്ണ് നിറഞ്ഞു ഒഴുകുന്നു......
ഒന്ന് ഉറക്കെ കരയണം എന്നുണ്ട്, പക്ഷെ പറ്റുന്നില്ല.. അവൾ ഒരു നിമിഷം മനസ്സിൽ പ്രാർത്ഥിച്ചു അത്മാർത്ഥമായ്.. 'ഒരാളെ സ്നേഹിച്ചതിന്.... വിശ്വസിച്ചതിന്..... വിലപ്പെട്ടത് ഒക്കെ പങ്കു വെച്ചതിനു.. ജീവിതം ഒടുക്കേണ്ടി വരുന്ന അവസാനത്തെ പെൺകുട്ടി ഞാന്‍ ആകട്ടെ!!!'
കുരുക്ക് കഴുത്തിൽ മുറുകി കുറച്ചു നേരത്തെ പിടച്ചിലിന് ശേഷം അവളുടെ ശരീരം നിശ്ചലം ആയി....
അപ്പോഴേക്കും വീണ്ടും അമ്മയ്ക്ക് രക്തം അത്യവശൃമായ്.... ഒരു കാൾ വഴി തെറ്റി മറ്റൊരു പെൺക്കുട്ടിയിലേക്ക് എത്തിയിരുന്നു...
സഹോദരിമാരെ നിങ്ങൾ ശ്രദ്ദിക്കുക!!
ഇവർകെന്നും വേണ്ടത് നിങ്ങളുടെ പ്രണയം അല്ലാ,, പകരം അവർ ആഗ്രഹിക്കുന്നത് നിന്റെ ശരീരമാ,,,
സഹോദരി നീ ഒന്ന് ചിന്തിക്കൂ..
നീ മരിച്ചാൽ ആർക്കാ നഷ്ട്ടം?
അവനോ അവന്റെ കുടുംബകാർക്കോ അല്ല പെങ്ങളെ, ഇവർക്കാർക്കൂം ഒരു നഷ്ട്ടവും വരാനില്ലാ..
...നഷ്ട്ടം മുഴുവൻ നിനക്കും നിന്റെ കുടുംബക്കാർക്കുമാ സഹോദരീ..
ഇതൊന്നും ആരും ഷെയർ ചെയ്യില്ലാ.. കാരണം ഷെയർ ചെയ്താൽ പല പെൺകുട്ടികളൂം രക്ഷപെടും,
അപ്പോൾ അവളെ ചതിക്കാൻ കാത്തിരിക്കുന്നവന്റെ ആഗ്രഹം നടക്കാതെ വരും
ഒർക്കണം സഹോദരാ..
നിനക്കും ഒരു പെങ്ങൾ ഉണ്ടേൽ അവൾ ഇതു പോലെരു ചതിയിൽ പെട്ടാൽ ....
ഒർക്കണം നീ ചതിക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടി ആരുടെയോ സഹോദരിയാണ്.. അവൾക്കും ഉണ്ട് അഛൻ ,അമ്മ ,സഹോദരി..
ഇതൊക്കെ വായിക്കുമ്പോഴും,, തന്റെ പ്രിയപ്പെട്ടവൻ എന്ന് കരുതുന്നവനോട് എന്തും ഏതും, അത് ചാറ്റിലൂടെ ആയോ അല്ലാതെയോ പങ്കുവെക്കുന്ന ഒട്ടുമിക്ക പെണ്‍കുട്ടികളും ചിന്തിക്കുന്നുണ്ടാകും.. 'ഹേയ്... അവൻ ഒരിക്കലും ഇങ്ങനെയൊന്നും ചെയ്യില്ലെന്ന്'...
"സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട" എന്ന പഴഞ്ചൊല്ലിനപ്പുറം മറ്റൊന്നും അവരോടു പറയുവാനില്ല...
0 comments:
Post a Comment