15 August 2015

പോരാട്ട വീഥിയിലെ മുസ്ലിം വീര ഗാഥകൾ

ഒരു സ്വാതന്ത്ര്യ ദിനം കൂടി കടന്നു പോവുന്നു,
ഈ മണ്ണിൽ അധിനിവേശം നടത്തി, ഇവിടെയുള്ള ജനതയെ അടിച്ചമർത്തി ഭരിച്ച ,ഇവിടെയുള്ള വിഭവങ്ങൾ കൊള്ളയടിച്ച്‌ ഈ നാട്ടുകാരെ അടിമകളാക്കി വെച്ച ,
, ബ്രിട്ടീഷ്‌ കോളനി വാഴ്ച്ചയെ തൂത്തെറിഞ്ഞ്‌ നമുക്ക്‌ സ്വാതന്ത്ര്യം നേടിത്തന്ന ഒരു പാട്‌ യുഗ പുരുഷന്മാരെ നമുക്ക്‌ സ്മരിക്കാനുണ്ട്‌,
അതോടൊപ്പം സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ അടിയുറച്ച്‌ നിന്ന ഒരു സമുദായത്തെക്കുറിച്ചും  നമുക്ക്‌   ഓർമ്മിപ്പിക്കാനുണ്ട്.


ഇന്ത്യാ ചരിത്രത്തിൽ സുപ്രധാനമായ സ്ഥാനം മുസ്ലിം സമുദായത്തിനുണ്ട്‌, ബ്രിട്ടീഷ്‌ അധികാരികൾ ഇന്ത്യയെ പിടിച്ചെടുത്തത്‌ മുസ്ലിം രാജാക്കന്മാരെ പരാചയപ്പെടുത്തിക്കൊണ്ടാണ്‌. മഹാനായ  മർഹൂം ടിപ്പു സുൽത്താനെ കീഴടക്കിയപ്പോൾ മാത്രമാണ്‌ ഇന്ത്യാ മഹാരാജ്യം തങ്ങൾക്ക്‌ സ്വന്തമായതെന്ന ബ്രിട്ടീഷ്‌ അധികാരിയുടെ സാക്ഷ്യം ആ സത്യം ഓർമ്മിപ്പിക്കുന്നു,

സ്വന്തം നാട്‌ വിട്ടുകൊടുക്കാൻ തയ്യാറാവാതെ അവസാനം വരെ അടരാടി വീര മൃത്യു വരിച്ച ശഹീദെ മില്ലത്ത്‌ ടിപ്പു സുൽത്താനിൽ നിന്ന് തുടങ്ങുന്നു ആ പോരാട്ടത്തിന്റെ വീര ഗാഥകൾ...

വിപ്ലവ വീര്യം പകർന്ന് പോരാട്ട ആഹ്വാനം നൽകിയ ഇമാം ഷാഹ്‌ വലിയ്യുല്ലാഹി ദഹ്‌ലവിയെ നമുക്ക്‌ മറക്കാൻ കഴിയുമോ..?

മത സ്വാതന്ത്ര്യം പോലും നിശേധിച്ച്‌ ബ്രിട്ടീഷുകാർ തങ്ങളുടെ മേൽക്കോയ്മ ഉറപ്പിക്കാൻ ശ്രമിച്ചപ്പോൾ ഇന്ത്യ ദാറുൽ ഹർബ്‌ എന്ന് ഫത്‌വ കൊടുത്ത്‌ പോരാട്ടത്തിനാഹ്വാനം ചെയ്ത മഹാനായ ഷാഹ്‌ അബ്ദുൽ അസീസ്‌ ദഹ്‌ലവി യെ നമുക്കറിയുമോ..?

തങ്ങളുടെ നാടും വീടും വിട്ട്‌ പോരാളികളെ സംഘടിപ്പിച്ച്‌ നാടിനും ദീനിനും വേണ്ടി അടരാടി രക്ത സാക്ഷ്യം വഹിച്ച സയ്യിദ്‌ അഹമ്മദ്‌ ശഹീദിന്റെയും, ഷാഹ്‌ ഇസ്മായിൽ ശഹീദിന്റെയും  വീരചരിതങ്ങൾ നമ്മുടെ കുട്ടികൾക്ക്‌ പഠിപ്പിച്ചു കൊടുക്കാറുണ്ടോ നമ്മൾ....

1857 ലെ സമരത്തിന്റെ ആസൂത്രണം നടത്തിയ മുസ്ലിം വിപ്ലവകാരികളെക്കുറിച്ച്‌ നാമറിയണം. ഹാജി ഇംദാദുദുല്ല എന്ന ആത്മജ്ഞാനി പോരാട്ട ഭൂമികയിൽ വഹിച്ച പങ്ക്‌, 1857 ലെ വിപ്ലവത്തെ ജിഹാദായി പ്രഖ്യാപിച്ച മൗലാന അബ്ദുൽ ഖനി, മൗലാന മുഹമ്മദ്‌ യാഖൂബ്‌...

ഹാജി ശരീഅത്തുള്ള ബ്രിറ്റീഷ്‌ സംവിധാനങ്ങളെ മൊത്തം ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തത്‌ 1800 കളുടെ തുടക്കത്തിലായിരുന്നു...

പിന്നീട്‌ പോരാട്ട ആസൂത്രണത്തിന്റെ കേന്ദ്രമായി വികസിച്ച ദയൂബന്ദിലെ ദാറുൽ ഉലൂം, അതിന്റെ ശിൽപ്പിയും ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടുമായിരുന്ന അൽ ഇമാം ഹുജ്ജത്തുൽ ഇസ്ലാം മൗലാന മുഹമ്മദ്‌ ഖാസിം നാനൂത്തവി, സഹചാരിയായ അല്ലാമ റഷീദ്‌ അഹമ്മദ്‌ ഗംഗോഹി...ബ്രിട്ടീഷ്‌ പടയാളികൾക്ക്‌ നേരെ ഷംലി യുദ്ധക്കളത്തിൽ ആയുധമേന്തിക്കൊണ്ട്‌ ഈ മഹാ പണ്ഡിതർ നേർക്കു നേരെ അടരാടിയത്‌ എന്ത്‌ കൊണ്ട്‌ നാം അറിയാതെ പോയി..?

ഷേർ അലി അഫ്രിദി എന്ന വിപ്ലവകാരിയായ യുവാവ്‌ പോരാട്ട ചരിത്ര ഗാഥകളിൽ തമസ്കരിക്കപ്പെട്ടു....

ഖാൻ അബ്ദുൽ ഗാഫർ ഗാനും ഷൈഖുൽ ഹിന്ദ്‌ മൗലാന മഹമൂദുൽ ഹസനും ദേവ്ബ്ന്ദ്‌ ദാറുൽ ഉലൂമിന്റെ മുറ്റത്തിരുന്ന പോരാട്ട പദ്ധതികൾ ആവിഷ്കരിച്ചു..

മാൾട്ടയിലേക്ക്‌ നാടു കടത്തപ്പെട്ട്‌ മൂന്ന് വർഷത്തോളം പീഡനമനുഭവുച്ച ഷൈഖുൽ ഹിന്ദ്‌ മൗലാന മഹമൂദുൽ ഹസനെ നമുക്കറിയുമോ..?
(Source: www.islamic-express.blogspot.in)

സ്വതന്ത്ര്യ ഭാരതത്തിന്റെ ശിൽപ്പികളിലൊരാളായ മൗലാന ഹുസൈൻ അഹമ്മദ്‌ മദനിയെ, അദ്ദേഹത്തിന്റെ പോരാട്ട ചരിത്രത്തെ നമുക്ക്‌ മറക്കാൻ കഴിയുമോ..?

നാടിന്റെ മോചനത്തിനു വേണ്ടി അടരാടാൻ ബീ ഉമ്മ എന്ന മഹതി നൽകിയ രണ്ട്‌ സിംഹങ്ങൾ..മൗലാന മുഹമ്മദലി, മൗലാന ഷൗക്കത്തലി, മഹാ പണ്ഡിതരും പോരാളികളുമായ ഇവർ നമുക്ക്‌ പ്രചോദനമാവേണ്ടതല്ലേ...?

നമുക്ക്‌ മറക്കാനാവുമോ അല്ലാമ ഇഖ്‌ബാലിനെ, മൗലാന അബുൽ കലാം ആസാദിനെ..?

ഇങ്ങ മലയാളക്കരക്കും പറയാനുണ്ട്‌ പോരാട്ട ഗാഥകൾ...
പറങ്കികൾക്കെതിരെ പടയൊരുക്കം നടത്താൻ പ്രേരിപ്പിച്ച മഹാനായ  സൈനുദ്ദീൻ മഖ്ദൂം,  ഖാളി മുഹമ്മദ്‌ ... കുഞ്ഞാലി മരക്കാർ

പിന്നെ മഹാനായ മമ്പുറം തങ്ങൾ, പിന്മുറക്കാർ...

ബ്രിറ്റീഷുകാരെ തുരത്താൻ കച്ചകെട്ടിയിറങ്ങിയ  ആലി മുസ്ലിയാർ, വാരിയം കുന്നൻ...

നികുതി നിശേധം നടത്തിയ വീര കേസരി മർഹൂം വെളിയങ്കോട്‌ ഉമർ ഖാസി..

പാണക്കാട്‌ ഹുസൈൻ തങ്ങൾ, മുഹമ്മദ്‌ അബ്ദുൽ റഹ്മാൻ സാഹിബ്‌ മുതൽ കെ.എം മൗലവി സാഹിബ്‌ വരെയുള്ള പോരാളികളായ പണ്ഡിതന്മാരുടെ നീണ്ട നിര...

നാം ചരിത്രം പഠിക്കണം, നമ്മുടെ പാരമ്പര്യം പഠിക്കണം... നമ്മുടെ പൂർവ്വീകർ പണ്ഡിതരും, ആബിദീങ്ങളും, പ്രബോധകരും,ആയിരുന്നു കൂടാതെ അവർ പോരാളികളുമായിരുന്നു...
ബ്രിട്ടീഷ്‌ വിരുദ്ധ പോരാളികൾ തന്നെ...
അധിനി വേശ വിരുദ്ധ പോരാളികൾ....
സ്വാതന്ത്ര്യം കൊതിച്ച പോരാളികൾ..

Share:

0 comments:

Post a Comment