സ്വീകാര്യമായ കാരണങ്ങളാലോ, കാരണങ്ങളില്ലാതെയോ ഒരാള്‍ ജുമുഅ ഉപേക്ഷിച്ചാല്‍ അതിനു പകരമായി അവനു ളുഹ്റ് നിസ്കരിക്കല്‍ നിര്‍ബന്ധമാണ്. കാരണമില്ലാതെ ജുമുഅ ഉപേക്ഷിച്ചവനു എന്തെങ്കിലും സ്വദഖ ചെയ്യല്‍ സുന്നത്താണ്. അകാരണമായി ജുമുഅ ഉപേക്ഷിച്ചവനു ളുഹ്റ് നിസ്കരിക്കല്‍ നിര്‍ബന്ധമാണെങ്കിലും ജുമുഅ ഉപേക്ഷിച്ച കുറ്റമുണ്ടാകും.
░
ജുമുഅ സ്വഹീഹാവാന്‍ ഖുതുബ കേള്‍ക്കണമെന്ന് നിര്‍ബന്ധമില്ല.
ജുമുഅ ശരിയാവാനാവശ്യമായത്രയും ആളുകള്‍ ഖുതുബയും കേട്ടിരിക്കണമെന്നത് മാത്രമാണ് നിയമം.
ജുമുഅയുടെ രണ്ടാം റക്അത് ഇമാമിനോടൊപ്പം ലഭിച്ചാല്‍ തന്നെ ജുമുഅ ലഭിച്ചു. അവന്‍ ളുഹ്‍റ് നിസ്കരിക്കേണ്ടതില്ല. ഒന്നാമത്തെയോ രണ്ടാമത്തെയോ ഖുതുബ തന്നെയോ അവനു നഷ്ടപ്പെട്ടാലും ശരി. പക്ഷേ, അവന്‍ വലിയ ശ്രേഷ്ടതയും പ്രതിഫലവുമാണ് നഷ്ടപ്പെടുത്തി കളഞ്ഞത്.
ഒരിടത്ത് പ്രാദേശിക വാസികളായി നാല്പതു ആളുകള്‍ മാത്രമുള്ള ജുമുഅയുണ്ടെങ്കില്‍ അതില്‍ നാല്‍പതാമത്തേതു താങ്കളുമാണെങ്കില്‍ ഖുതുബയുടെ ഏതെങ്കിലും ഒരു റുക്‍ന് കേള്‍ക്കാന്‍ സന്നിഹിതനാവാതിരുന്നാല്‍ തന്നെ ആ ജുമുഅ ശരിയാകുകയില്ല. അവിടെയുള്ള എല്ലാവരും ളുഹ്റായി മടക്കി നിസ്കരിക്കേണ്ടി വരും.
ജുമുഅ ലഭിക്കണമെങ്കില്‍ ഇമാമിനോടൊപ്പം ഒരു റക്അതെങ്കിലും ലഭിച്ചിരിക്കണം എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇമാം സലാം വീട്ടുന്നതിന് തൊട്ടു മുമ്പായി വന്ന് ഇമാമിനോട് തന്നെ തുടര്‍ന്നതുകൊണ്ടും ജുമുഅ ലഭിക്കില്ലെന്നര്‍ത്ഥം. ജുമുഅ ലഭിക്കാന്‍ ഏറ്റവും ചുരുങ്ങിയത് അഥവാ ഇമാമിന്‍റെ രണ്ടാം റക്അതിലെ റുകൂഅ് മുതലെങ്കിലും ഇമാമിനോടൊപ്പം ഉണ്ടായിരിക്കണം. എന്നാലും ജുമുഅ സ്വഹീഹ് ആകുന്നതാണ്. ശേഷം വരുന്നവര്‍ക്കൊന്നും തന്നെ ജുമുഅ ലഭിക്കുകയില്ല. അങ്ങനെ വരുന്നവര്‍ ഇമാം സലാം വീട്ടിയ ശേഷം ളുഹ്റ് ആയി അതിനെ പൂര്‍ത്തിയാക്കുകയാണ് വേണ്ടത്.
(Source: www.islamic-express.blogspot.in)
ജുമുഅയിലെ മസ്ബൂകിനോട് തുടര്‍ന്നാല്‍ ഏതായാലും ജുമുഅ ലഭിക്കില്ലെന്ന് മേല്‍പറഞ്ഞതില്‍നിന്ന് വ്യക്തമായല്ലോ. എന്നാല്‍, ഇമാം സലാം വീട്ടിയ ശേഷമാണ് എത്തിയതെങ്കില്‍, അയാള്‍ ളുഹ്റ് നിസ്കരിക്കുകയാണ് വേണ്ടത്. ആ നിസ്കാരത്തില്‍, ജുമുഅയില്‍ മസ്ബൂഖ് ആയ മഅ്മൂമിനോട് തുടരാവുന്നതുമാണ്.
വിജ്ഞാനം പകര്‍ന്നു നല്‍കല്‍ ഒരു സ്വദഖയാണ് അത് കൈമാറുന്തോറും പുണ്യം വർദ്ധിചുകൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക്കൂടി ഷെയര്‍ ചെയ്യാന്‍ മറക്കരുത്. നാഥന്‍ തൌഫീഖ് നല്‍കട്ടെ - ആമീന്‍.
0 comments:
Post a Comment