അസ്സലാമു അലൈകും.
അടിമ സമ്പ്രദായം നില നിന്നിരുന്ന ഇസ്ലാമിന്റെ ആദ്യകാലഘട്ടത്തിൽ ഒരു ഖതീബിനോട് അടിമ മോചനതെക്കുരിച് ഖുതുബ നടത്താൻ നാടുകാർ ആവശ്യപ്പെട്ടു.
പിറ്റെന്നു മുതൽ അദ്ധേഹത്തെ കാണാനില്ല. പകരം ആളെ വെച്ചു, കാലം കടന്നു പോയി . 2 വര്ഷത്തിനു ശേഷം പഴയ ഖത്തീബ് പ്രത്യക്ഷപ്പെട്ടു.
നാടുവിട്ടതിനെക്കുരിച് അന്വേഷിച്ചപ്പോൾ നാട്ടുകാരോട് അദേഹം പറഞ്ഞ മറുപടി ഇങ്ങിനെ.
"നിങ്ങൾ എന്നോട് അടിമ മോചനത്തിന്റെ പ്രധാന്യതെക്കുരിച് പ്രസങ്ങിക്കുവാൻ പറഞ്ഞു. പക്ഷെ ഒരു അടിമയെപ്പോലും മോചിപ്പിക്കാത്ത ഞാനെങ്ങനെ നിങ്ങളോട് അതിനെക്കുറിച് ഉപദേശിക്കും.??
ഇത്രയും കാലം ജൊലി ചെയ്ത് പണം സ്വരൂപിച് ഒരു അടിമയെ മോചിപ്പിച്ച ശേഷമാണ് ഞാൻ വന്നിരിക്കുന്നത്. ഇപ്പോഴേ എനിക്കു നിങ്ങളോടു ഉപദേശിക്കുവാൻ അർഹതയുള്ളു."
*⚠(Real aano imagination aano ennath vyakthamalla)
-----------------------------
ഇപ്പോൾ ഈ സംഭവം ഒര്ക്കാൻ കാരണം വാട്സപ്പിൽ പറന്നു നടക്കുന്ന ഇസ്ലാമികമായ മെസ്സജുകളും പ്രഭാഷണ വീഡിയോകളും ഉപദേഷങ്ങളുമാണു .
ദീനി വിജ്ഞാനങ്ങൾ മറ്റുള്ളവർക്കു പകര്ന്നു കൊടുക്കുന്നത് വളരെ പുണ്യമുള്ള കാര്യം തന്നെ.
എന്നാൽ പ്രവർത്തിക്കാത്തത് മടുള്ളവരോട് പറയുന്നത് ഇസ്ലാമിക വിരുദ്ധമാണ്. 'ലിമ തഖൂലൂന മാലാ തഫ് അലൂൻ ' എന്ന് ഖുർആൻ ചോദിക്കുന്നു.
പ്രവാചകന്റെയും സഹാബാകളുടെയും താബിഉകളുടെയും ജീവിതമെടുത്തു പരിശോധിച്ചാൽ ഇതു വ്യക്തമാകും.
പറയുന്നത് ജീവിതത്തിൽ പ്രവര്ത്തിച്ചു കാണിച്ച ഒരു കൂട്ടർ ഇവിടെ ജീവിച്ചിരുന്നത് കൊണ്ടാണു എറ്റവും വലിയ അനുഗ്രഹമായ ഹിദായത് നമുക്കൊക്കെ പകര്ന്നു കിട്ടിയതെന്ന് നാം മറക്കാതിരിക്കുക.
ദീനിവിജ്ഞാനങ്ങൾ , മെസ്സെജായി ലഭിക്കുമ്പോൾ ആദ്യം ആലോചിക്കേണ്ടത് സ്വന്തം ജീവിതത്തിൽ എത്രത്തോളം പ്രാവര്തികമാക്കാൻ സാധിച്ചു എന്നതിനെക്കുരിച്ചാണ് .
☝ പ്രാവര്തികമാക്കാൻ ശ്രമിക്കും എന്നു അല്ലാഹുവിനെ മുൻനിർത്തി പ്രതിജ്ഞയെടുത്തത്തിനു ശേഷമാവട്ടെ ഫോർവേഡ് ചെയ്യൽ.
പ്രവാചകൻ അനാഥയെ സംരക്ഷിച്ചതും ദിവസേന ചൊല്ലേണ്ട നൂറുകണക്കിന് ദിക്രുകളും തുടങ്ങി നൂറുകണക്കിനു വിവിധ വിഷയങ്ങളിലെ പ്രഭാഷണങ്ങളും പല ഗ്രൂപുകളിലായി തല കുത്തി മറിയുന്നു.
എത്ര അനാഥയെ സംരക്ഷിക്കാൻ നാം മുൻകയ്യെടുത്തു..?
ദിവസേന എത്ര ദിക്റുകൾ നാം ചൊല്ലി..?
ഇതൊക്കെ വായിച്ചും ഫോർവേഡ് ചെയ്തും നമ്മുടെ ഈമാൻ എത്ര വര്ദ്ധിച്ചു..?
ആലോചിക്കുക .
എല്ലാ മെസ്സെജിന്റെയും താഴെ കാണുന്ന ഒരു വാക്യമുണ്ട് ,
'ഒരു നന്മ അറിയിച്ചു കൊടുത്താൽ അത് പ്രവര്ത്തിച്ചതിനു തുല്യം പ്രതിഫലം'.
ജീവിതത്തിൽ പകര്താത്ത നൂറുകണക്കിന് നന്മകൾ അറിയിച്ചു കൊടുത്ത് ആർകെങ്കിലും പടച്ചവന്റെ മുന്പിൽ രക്ഷപ്പെടാനാകുമോ..❓
അങ്ങിനെയൊരു ദീനുണ്ടോ..❓
'ഈ നന്മ ജീവിതത്തിൽ പകർത്തിയതിന് ശേഷം അറിയിച്ചു കൊടുക്കുക' എന്നു തിരുത്തെണ്ടതല്ലേ.❓
പ്രവർതിക്കാതത് പ്രഭാഷിക്കുന്ന പ്രഭാഷകരിൽ നിന്നും സാധാരണക്കാരായ വിശ്വാസികൾ മാതൃക കൈകൊള്ളാതിരിക്കുക .
☑ഇത്തരം പ്രവര്തികളിലൂടെ ദീനിന്റെ അധ്യാപനങ്ങൾക്കു തീര്ത്തും വില നഷ്ടപ്പെട്ടുപോയത് നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ ആസുര കാലഘട്ടത്തിൽ ജീവിക്കുന്ന ഇസ്ലാമിക മാതൃകകളാകാൻ പരമാവധി ശ്രമിക്കുക .
☝അള്ളാഹു അനുഗ്രഹിക്കട്ടെ..
0 comments:
Post a Comment