22 June 2015

ഒരാൾ സുന്നത്ത്‌ നമസ്കരിക്കുമ്പോള് അയാളെ ഇമാം ആക്കി അവരെ പിന്തുടരാമോ..❓


പലര്ക്കും ഉള്ള സംശയമാണ് ഫര്ദ്റ നമസ്കാരത്തിന് നിയ്യത്ത് വെച്ചു കൊണ്ട് സുന്നത്ത്‌ നമസ്കരിക്കുന്ന ആളെ പിന്തുടരാമോ എന്നുള്ളത്.

പലപ്പോഴും ഇത്തരം സ്ഥിതി വരുന്നത് പള്ളിയിലോ മറ്റോ ജമാത്തിനു ശേഷം വൈകി എത്തുമ്പോള് തനിയെ നമസ്കരിക്കുന്ന ആളെ പിന്തുടരുകയും പിന്നീട് സലാം വീട്ടിയാല് മാത്രമാണ് ഇമാം സുന്നത്താണ് നമസ്കരിച്ചത് എന്ന് അറിയുക,

▪അപ്പോള് എന്റെ നമസ്കാരം ശരിയായോ ഇല്ലയോ എന്ന സംശയം ഉദിക്കുകയും ചെയ്യുന്നു .

➡ജമാത്ത്‌ നമസ്കരിക്കുമ്പോള് നമസ്കരിക്കുന്നവരുടെ നിയ്യത്തിനാണ് പ്രാധാന്യം,ഇമാമിന്റെ നിയ്യത്തും മഅമൂമിന്റെ നിയ്യത്തും ഒന്നാകണം എന്നില്ല.

♦ഹദീസുകളില് നമുക്ക്‌ കാണാന് കഴിയും അബൂബക്കര് (റ) ഫര്ദ് നമസ്കരിക്കുമ്പോള് മഅമൂമു നഫല് നമസ്കരിച്ചതും മറ്റും.

ഇങ്ങനെ നമസ്കരിക്കുമ്പോള് ഇമാമിനും അതുപോലെ പിന്തുടര്ന്ന മഅമൂമിനും ജമാത്ത്‌ നമസ്കാരത്തിന്റെ പ്രതിഫലം ലഭിക്കുകയും ചെയ്യും.

Related by Ahmad, Abu Dawud, An-Nasa'I, and at-Tirmidhi.

Yazid al-Aswad says: "We prayed dawn prayer (fajr) with the Messenger of Allah (saws) at Mina and two men came and stopped at their resting places. The Prophet (saws) ordered for them to be brought and they came shaking with fear. The Prophet (saws) said to them: 'What prevented you from praying with the people (in congregation)? ...Are you two not Muslims?' They answered: 'Certainly we are, O Messenger of Allah (saws), but we had already prayed in our resting place.' The Prophet (saws) told them: 'If you pray in your resting places and then come upon an imam (leading a congregation), pray again with him, and it will be ‘nafl’ prayers for you.'

"യാസിദ്‌ അല് അസ്വദ് പറയുന്നു "

ഒരിക്കല് മിനയില് വെച്ചു ഞങ്ങള് പ്രവാച്ചകനോടൊപ്പം ഫജര് നമസ്കരിച്ചു ഇരിക്കുമ്പോള് രണ്ടു ആളുകള് വന്നു വിശ്രമ സ്ഥലത്ത്‌ വന്നിരിക്കുന്നത് കണ്ടു,പ്രവാചകന് അവരെ ഇവിടെ കൊണ്ട് വരാന് കല്പ്പി്ക്കപ്പെട്ടു,അവര് ഭയം കൊണ്ട് വിറച്ച് വന്നു,അപ്പോള് പ്രവാചകന് അവരോട് ചോദിച്ചു "നിങ്ങളെ ആരാണ് ജമാത്ത്‌ ആയി നമസ്കരികുന്നതില് നിന്ന് തടഞ്ഞത്‌,
നിങ്ങള് രണ്ട് പേരും മുസ്ലിം അല്ലെ ? അവര് മറുപടി നല്കി "പ്രവാചകാ,തീര്ച്ചവയായും ,പക്ഷെ ഞങ്ങള് വിശ്രമ സ്ഥലത്ത് നിന്ന് നമസ്കരിച്ചിരുന്നു " അപ്പോള് പ്രവാചകന് പറഞ്ഞു "നിങ്ങള് നിങ്ങളുടെ വിശ്രമ സ്ഥലത്ത് നിന്ന് നമസ്കരിക്കുകയും,ഇമാമോട് കൂടി നമസ്കരിക്കുന്നത് കണ്ടാല്,വീണ്ടും അവരോടൊപ്പം നമസ്കരിക്കുക ,അപ്പോള് അത് നിങ്ങളുടെ "നഫല്" നമസ്കാരമാകും"

Related by Ahmad, Abu Dawud, and at-Tirmidhi)

Once Sahabah had already prayed their salat behind Rasoolallah and were still in Masjid.Abu Bakr came late and stood to pray alone. Rasoolallah said will some one give sadaqah to Abu Bakr by praying with him? Though all men present has already rayed, some of them got up andjoined Abu Bakr again. This got Abu Bakr extra Ajar of praying with Jamah (the Sadaqah from others for him) and extra Nafl prayer for those who joined with him though they had already prayed their Fard salat

(Abu Said narrates that a man entered the Mosque, and the Prophet (saws) and his companions had finished praying their obligatory prayer in congregation. The Prophet (saws) said:"Who will give ‘sadaqah’ to him by praying with him in congregation?" So, a man from amongst the companions (who had already prayed) stood up and offered prayers in congregation with him.

ഒരിക്കല് സഹബാക്കള് പ്രവച്ചകനോടോത്ത് ഫര്ദ് നമസ്കരിച്ച് കഴിഞ്ഞ് പള്ളിയില്ഇരിക്കുമ്പോള്,അബൂബക്കര് (റ ) വൈകി വന്ന് തനിയെ നമസ്കരിക്കാന് ഒരുങ്ങുമ്പോള് ,പ്രവാചകന് സഹാബക്കലോട് ചോദിച്ചു ,ആരെങ്കിലും അബൂബക്കര് (റ ) വിനു അദ്ദേഹതോടൊപ്പം നമസ്കരിച്ച് സദക (ദാനം) നല്കുന്നുവോ ?,അപ്പോള് ചിലര് യെനീട്ടു അദ്ദേഹത്തിനൊപ്പം നമസ്കരിച്ചു.

ഇത് അബൂബക്കര് (റ ) വിനു ജമാഅത്ത് നമസ്കാരത്തിന്റെ പ്രതിഫലം ലഭിക്കുകയും,മറ്റുള്ളവര്ക്ക് (ഫര്ദ് ആദ്യം നമസ്കരിക്കുകയുംപിന്നീടു വീണ്ടും നമസ്കരിക്കുകയും ചെയ്തവര് ) നഫല് നമസ്കാരത്തിന്റെ പ്രതിഫലം ലഭിക്കുകയും ചെയ്യും .

(ബുഖാരി. 1. 8. 466)

അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: സ്വന്തം വീട്ടില് വെച്ചോ അങ്ങാടിയില് വെച്ചോ നമസ്കരിക്കുന്നതിനേക്കാള് ഇരുപത്തഞ്ചിരട്ടി പുണ്യമുണ്ട്, പള്ളിയില് വെച്ചുള്ള ജമാഅത്തിന്.

♦നിങ്ങളിലാരെങ്കിലും നന്നായി വുളു ചെയ്തു എന്നിട്ടവന് പള്ളിയില് വന്നു നമസ്കാരമല്ലാതെ മറ്റൊരു ഉദ്ദേശവും അവനില്ലതാനും - എന്നാല് അവന് മുമ്പോട്ട് വെക്കുന്ന ഓരോ ചവിട്ടടിയുടെയുംഎണ്ണം കണ്ടു ഓരോപടി അല്ലാഹു അവനെ ഉയര്ത്താ തിരിക്കുകയില്ല.അപ്രകാരം തന്നെ ഓരോ കുറ്റവും അവനു പൊറുത്തു കൊടുക്കാതിരിക്കുകയുമില്ല. പള്ളിയില് പ്രവേശിക്കും വരേക്കും ആ അവസ്ഥ തുടരുന്നതാണ്. പള്ളിയില് അവന് പ്രവേശിച്ച് കഴിഞ്ഞാലോ നമസ്കാരത്തെ കാത്തിരിക്കുന്നസമയമത്രയും അവന് പ്രതിഫലത്തില് നമസ്കാരത്തില് തന്നെയായിരിക്കും. നമസ്കാരത്തിന് വേണ്ടി ചെന്നിരിക്കുന്നആ സദസ്സില് അവനുണ്ടായിരിക്കുന്ന സമയമത്രയും മലക്കുകള് അവന്ന് വേണ്ടി പ്രാര്ത്ഥിരച്ചുകൊണ്ടിരിക്കും. 'അല്ലാഹുവേ! അവന്ന് നീ പൊറുത്തുകൊടുക്കണമേ, അല്ലാഹുവേ! അവന് നീ കൃപ ചെയ്യേണമേ, ' എന്ന് മലക്കുകള് പ്രാര്ത്ഥികച്ച്കൊണ്ടിരിക്കും. അവന്റെ വുളു ദുര്ബ്ബലപ്പെടുത്താതിരിക്കുന്ന സമയമത്രയും ആ നിലപാട് തുടര്ന്നുന കൊണ്ടിരിക്കും.

(ബുഖാരി. 1. 11. 618)

അബ്ദുള്ള ഇബ്നു ഉമര് നിവേദനം :പ്രവാചകന് പറഞ്ഞു :" ഒരാള് തനിയെ നിന്ന് നമസ്കരിക്കുന്നതിനേക്കാള് ഇരുപത്തേഴു ഇരട്ടി പ്രതിഫലം "ജമാത്ത്‌ "നമസ്കാരതിനുണ്ട്. "

(ബുഖാരി. 1. 11. 619)

അബു സൈദ്‌ ഖുദ്രി നിവേദനം :പ്രവാചകന് പറഞ്ഞു :" ഒരാള് തനിയെ നിന്ന് നമസ്കരിക്കുന്നതിനേക്കാള് ഇരുപത്തന്ജ്ജു ഇരട്ടി പ്രതിഫലം "ജമാത്ത്‌ "നമസ്കാരതിനുണ്ട് "

➡ഇവിടെ 27,25 ഇരട്ടിയാണോ പ്രതിഫലം എന്നതില് ചെറിയ അഭിപ്രായവ്യത്യാസം ഉണ്ടെങ്കിലും "ജമാത്ത്‌" നമസ്കാരത്തിനു തനിയെ നമസ്കരിക്കുന്നതിനേക്കാള് വളരെ അതികം ശേഷ്ടത ഉണ്ട് എന്ന് വ്യക്തമാണ് .

ഈ ഹദീസുകള് എല്ലാം സൂചിപ്പിക്കുന്നത് എങ്ങിനെ നമുക്ക്‌ പ്രതിഫലം വാര്ധിപ്പികാം എന്ന് തന്നെയാണ്.

✔അതുകൊണ്ട് തന്നെ ആരെങ്കിലും നമസ്കരിക്കുന്നത് കണ്ടാല് അവരെ പിന്തുടരുന്നതില് തെറ്റൊന്ന്നും ഇല്ല,ഇങ്ങനെ ചെയ്യുമ്പോള് മഅമൂം ഒന്നെങ്കില് ഫര്ദ് അല്ലെങ്കില് നഫല് (ഫര്ദ് ആദ്യം നമസ്കരിക്കുകയും പിന്നീടു വീണ്ടും നമസ്കരിക്കുകയും ചെയ്യുക "സ്വദക"ആയി ) ആയിരിക്കണം നമസ്കരിക്കേണ്ടത്.

▪കാരണം തറാവീഹ് ,ഈദ്‌ ,ജനാസ, മഴ ,,,തുടങ്ങിയ സുന്നത്ത്‌ നമസ്കാരം മാത്രമേ പ്രവാചകന് ജമാത്ത്‌ നമസ്കരിചിട്ടോള്ളൂ .ഫര്ദ് നമസ്കാരത്തിന്റെ് സുന്നത്ത്‌ നമസ്കാരം പ്രവാചകന് ജമാത്ത്‌ ആയി നമസ്കരിച്ചതായി തെളിവുകള് ഇല്ല അത് കൊണ്ട്തന്നെ ഇത്തരം സുന്നത്ത്‌ നമസ്കാരം ഒറ്റക്ക് തന്നെ നമസ്കരിച്ചു സുന്നത്ത്‌ പിന്തുടരുക .

"എല്ലാം അറിയുന്നവൻ☝അല്ലാഹു"

Share:

0 comments:

Post a Comment