22 June 2015

ളുഹർ നമസ്കാരത്തോടൊപ്പം ഉള്ള സുന്നത്ത് നമസ്കാരം എങ്ങിനെ എടുക്കാം❓

പ്രവാചകന് ദിവസവും അഞ്ചു വക്ത് നമസ്കാരത്തോടൊപ്പം മൊത്തമായി 12 റകഅത്ത് സുന്നത്ത് നമസ്കരിക്കാറുണ്ടായിരുന്നു .

ഇ പണ്ട്രണ്ടു റകഅത്തില് പെട്ടതാണ് ളുഹറിനു മുന്പു ള്ള നാല് റകാഅത്തും ളുഹറിനു ശേഷമുള്ള രണ്ട് റകഅത്തും .ഹദീസ്‌...

[Tirmidhi]

Whoever prays twelve rak'at during the day and night will have a house built for him in paradise: four rak'at before zuhr and two after it, two rak'at after maghrib, two rak'at after 'isha, and two rak'at before fajr."

"ആരെല്ലാം രാത്രിയും പകലുമായി പന്ത്രണ്ട് റകാഅത്തും നമസ്കരിച്ചുവോ അവര്ക്ക് സ്വര്ഗത്തില് ഒരു വീട് ഉണ്ടാകും :ളുഹ്റിന് മുമ്പ് നാല് റകഅത്തും അതിന് ശേഷം രണ്ടു റകാഅത്തും ജുമുഅ:ക്ക് ശേഷം രണ്ട് റകാഅത്തും മഗ്രിബിന് ശേഷം രണ്ടു റകാഅത്തും ഇശാക്ക് ശേഷം രണ്ടു റകാഅത്തും ,സുബഹിക്ക് മുന്പ് രണ്ടും റകാഅത്തും "
(ബുഖാരി. 2.21.266)

അബ്ദൂല്ല(റ) നിവേദനം: നബി(സ)യുടെ കൂടെ ളുഹ്റിന് മുമ്പ് രണ്ട് റകാഅത്തും അതിന് ശേഷം രണ്ടു റകാഅത്തും ജുമുഅ:ക്ക് ശേഷം രണ്ട് റകാഅത്തും മഗ്രിബിന് ശേഷംരണ്ടു റകാഅത്തും ഇശാക്ക് ശേഷം രണ്ടു റകാഅത്തും ഞാന് നമസ്കരിക്കുകയുണ്ടായി.
(ബുഖാരി. 2.21.276)

Sayyidatuna Aaisha (Radhiallaahu Anha) is reported to have said that Rasulullah (Sallallaahu Alayhi Wasallam) never used to leave out the 4Rakaats before the Fardh of Dhuhr and the 2 Rakaats before the Fardh of Fajr.

ആയിശ(റ) നിവേദനം: ളുഹ്റിന് മുമ്പുള്ള നാല് റ റകാഅത്ത് സുന്നത്തും സുബ്ഹിന്റെ രണ്ട് റകാഅത്ത് സുന്നത്തും നബി(സ) ഉപേക്ഷിക്കാറില്ല.

(Sahih Abu Dawud Hadith1245)

Sayyidatuna Aaisha (Radhiallaahu Anha) reports that Rasulullah (Sallallaahu Alayhi Wasallam) used to perform 4 Rakaats in my house before the Fardh of Dhuhr. Thereafter, he (Sallallaahu Alayhi Wasallam) would proceed to the Musjid and lead the people in Salaat.

ഐഷാ (റ) രേഖപെടുത്തുന്നു
"പ്രവാചകന് ളുഹറിനു മുന്പായി 4 റകാഅത്ത് സുന്നത്ത് വീട്ടില് നിന്ന് നമസ്കരിച്ച് പള്ളിയിലോട്ട് പോകും തുടര്ന്ന് നമസ്കാരത്തിന് നേത്രുത്വം നല്കും "

(Fath al-Baari vol.3 pg.75)

Hafiz ibn Hajar (RA) has quoted Imaam Abu Ja?afar al-Tabari (RA) as saying that Rasulullah (Sallallaahu Alayhi Wasallam) would, most of the time, perform 4 Rakaats before Dhuhr and sometimes 2 Rakaats only.

ഹാഫിസ് ഇബ്നു ഹജര് (റ) അബു ജാഫര് അല് തബരി (റ ) പറയുന്നത് രേഖപെടുത്തുന്നു

"പ്രവാചകന് അധികം സമയങ്ങളിലും ളുഹറിനു മുന്പ് 4 റകാഅത്ത് സുന്നത്ത് നമസ്കരിക്കും ചിലപ്പോ രണ്ടു റകാഅത്തും "

(ളുഹറിനു മുന്പു്ള്ള രണ്ടു റകാഅത്ത് ചിലപ്പോ (തഹിയാതുല് മസ്ജിദ്‌ ) പള്ളിയില് പ്രവേശിച്ചാല് ഉള്ള രണ്ടു റകാഅത്ത് സുന്നത്താകും എന്ന് സയ്യിധുനാ അബ്ദുള്ള ഇബ്നു ഉമര് (റ ) രേഖപെടുത്തുന്നുണ്ട് ) കാരണം മുന്പുബള്ള ഹദീസില് ആയിഷ (റ) വ്യക്തമാക്കിയത്‌ പ്രവാചകന് (സ്വ) ളുഹറിനു മുന്പ് 4 റകാഅത്ത് സുന്നത്ത്‌ വീട്ടില് നിന്ന് നമസ്കരിച്ചു പള്ളിയില് പോകും എന്നാണ് ,അപ്പൊ പള്ളിയില് വെച്ച് നമസ്കരിക്കുന്ന ആ രണ്ട് റകാഅത്ത് തഹിയാതുല് മസ്ജിദ്‌ ആകാനെ വഴിയൊള്ളൂ .....

ളുഹറിനു മുന്പുള്ള നാല് റകാഅത്ത് "സുന്നത്ത് മുഘധ " നമസ്കാരങ്ങളില് പെട്ടതാണ് .

എന്നാല് ളുഹറിനു മുന്പുള്ള നാല് റകാഅത്ത് നഷ്ടപെട്ടവര് അത് ളുഹറിനു ശേഷം എടുക്കാവുന്നതല്ല; വ്യക്തമായ കാരണംകൂടാതെ എന്നാണ് പണ്ടിതാബിപ്രായം

കാരണം അത് ആ സമയത്തിനുള്ള സുന്നത്താണ് .

ഈ അഭിപ്രായത്തിനുള്ള വിയോജിപ്പ്....

(Sunan Tirmidhi Hadith426 - Imaam Tirmidhi has classified this narration assound)

Sayyidatuna Aaisha (Radhiallaahu Anha) is also reported to have said thatwhen Rasulullah (Sallallaahu Alayhi Wasallam) would miss the 4 Rakats before Dhuhr, he would perform it after Dhuhr

ഐഷാ (റ) രേഖപെടുത്തുന്നു"പ്രവാചകന് ളുഹറിനു മുന്പുള്ള നാല് റകാഅത്ത് സുന്നത്ത് നഷ്ടപെട്ടാല് അത് ളുഹറിനു ശേഷം എടുക്കുമായിരുന്നു " ഇമാം തിര്മിദി ഇത് ഹസ്സന് ആയ (വിശ്വാസയോഗ്യമായ) ഹദീസ് ആണെന്ന് രേഖപെടുത്തിയിട്ടുണ്ട് .

(Ibn Majah - Allaamah Azeezi has classified this narration as sound. Alsorefer Ielaa-us-sunan vol.7 pg.137)

Sayyidatuna Aaisha (Radhiallaahu Anha) is again reported to have said that when Rasulullah (Sallallaahu Alayhi Wasallam) would miss the 4 Rakaats prior to the Fardh of Dhuhr, he would perform it after the 2 Rakaats thatfollow the Fardh of Dhuhr.

ഐഷാ (റ) രേഖപെടുത്തുന്നു"പ്രവാചകന് ളുഹറിനു മുന്പുള്ള നാല് റകാഅത്ത് സുന്നത്ത് നഷ്ടപെട്ടാല് അത് ളുഹറിനു ശേഷം ഉള്ള രണ്ടു റകാഅത്ത് സുന്നത്തിനു ശേഷം നമസ്കരിക്കുമായിരുന്നു "

എന്നാല് നമ്മള് പള്ളിയില് എത്തുന്നതിനു മുന്പ് ജമാഅത്ത് തുടങ്ങിയാല് നാലു റകാഅത്ത് സുന്നത്ത് ഫര്ളിനു ശേഷം എടുക്കാം എന്നാല് വെറുതെ സമയം കളഞ്ഞ് അത് വൈകിക്കുന്നത് ശരിയല്ല .

ഇ നാല് റക്അത് സുന്നത്ത് രണ്ടു റകാഅത്ത് വീതം രണ്ട് നമസ്കാരമായും ,അതായത് രണ്ടു തഷഹുധും രണ്ടു തസ്ലിമും ആയും അല്ലെങ്കില് ഒറ്റ നില്പ്പി ല് നാല് റകാഅത്ത് ആയും എടുക്കാം എന്നാല് ഇങ്ങനെ എടുക്കുമ്പോള് ഒറ്റ തഷഹുധും ഒറ്റ തസ്ലിമും പാടൊള്ളൂ .

Related by Abu Dawud.The Prophet (saws) said: "The (nafl) prayers of the night and day are (sets of) two [rak'at].

"പ്രവാചകന് (സ്വ) പറഞ്ഞു : പകലോ രാത്രിയോ ഉള്ള നഫല് നമസ്കാരങ്ങള് രണ്ട് റകാഅത്ത് (സെറ്റ്‌) ആണ് .

ഇവിടെ വളരെ വ്യക്തമാണ് ഏറ്റവും മികച്ചത് ഈരണ്ട് റകാഅത്ത് ആയി നമസ്കരിക്കുകയാകും മികച്ചതെന്ന്.എന്നാല് ഈ രണ്ട് അഭിപ്രായങ്ങള്ക്കും അതിന്റെകതായ തെളിവുകള് ഉണ്ട്.

അത് കൊണ്ട് ചില പണ്ടിതന്മാര് അഭിപ്രായപ്പെടുന്നുണ്ട് വീട്ടില് ആണേല് രണ്ട് തസ്ലീമും പള്ളിയില് ആണേല് ഒറ്റ തസ്ലീമും ആകാം എന്ന്.

(തഷഹുദ് എന്നാല് "അത്തഹിയ്യാത്ത്” ,തസ്ലിം എന്നാല് സലാം വീട്ടല് )

"എല്ലാം അറിയുന്നവന്☝അല്ലാഹു"

Share:

0 comments:

Post a Comment