✔കറുപ്പല്ലാത്ത ഏത് നിറത്തില് വേണമെങ്കിലും മുടിയുടെ നിറം മാറ്റാവുന്നതാണ്,
➡ഉദാഹരണത്തിന് ചുവപ്പ് ,മഞ്ഞ,കാപ്പി ,കടും കാപ്പി ,കാരണം ഈ നിറത്തില് എല്ലാം സാധാരണ മുടികള് ഉള്ളതാണ്.
(മുടിക്ക് മുകളില് കോട്ടിംഗ് പോലുള്ള വസ്തുക്കള് ഉപയോഗിക്കരുത് ,മുടിക്ക് നാശം വരുത്തുന്ന വസ്തുക്കള് ഉപയോഗിക്കരുത് )
⛔മുടിക്ക് കറുപ്പ് നിറം നല്കുന്നത് നിഷിദ്ധമാണ്. ആയതിനാല് അത്തരം കാര്യങ്ങളില് നിന്ന് പിന്മാറുക.
▶ഹദീസ് .
[Sunan Abu Dawood Vol.3 Chapter 1506 Hadith No.4020].
Prophet (pbuh) said: “Whoever imitates any people is one of them.”
⚠എന്നാല് ചില നാടുകളില് ചില വിഭാഗം മാത്രം ഉപയോകിക്കുന്ന നിറങ്ങള് ഉണ്ട് അത്തരം നിറങ്ങള് ഉപയോഗിക്കാന് പാടില്ല; നീല ,വയലെറ്റ് തുടങ്ങിയവ.
നമ്മുടെ പ്രായത്തെ മറച്ചു വെക്കും എന്നുള്ളതാണ് കറുപ്പ് നിറം ഉപയോകിക്കുന്നത് തടയാന് കാരണം
➡എന്നാല് ഇന്ന് വളരെ പ്രായം കുറഞ്ഞവരില് അതായതു മുപ്പതു വയസ്സിനു താഴെ ( മുപ്പത് വയസ്സിനു ശേഷം മുടി സാധാരണ നരച്ച് തുടങ്ങും ) ഉള്ളവരില് മുടി നരക്കാറുണ്ട്, അവര്ക്ക് കറുപ്പ് നിറം മുടിക്ക് ഉപയോഗിക്കാം എന്നാണ് പണ്ടിതാബിപ്രായം
▪കാരണം ഇത് അവരുടെ വൈകല്യത്തെ മറക്കാന് വേണ്ടി ആണ് മറിച്ച് പ്രായം കുറച്ച് കാണിക്കാനല്ല.
എന്നാല് വിവാഹ അന്വേഷണ വേളകളില് സ്വന്തം ന്യുനത മറച്ചുവെക്കാൻ വേണ്ടി ആകരുത് മുടിക്ക് കറുപ്പ് നിറം നൽകൽ.. കാരണം ഇത് പങ്കാളിയോടുള്ള വിശ്വാസ വഞ്ചനക്കു കാരണമാകും.
(Jawahirul Fiqh vol2 pg421)
It is also permissible for one to dye his/her hair black to beautify himself/herself for one's marriage partner if he/she is young, and the hair has turned grey due to some sickness, etc.
ഹദീസ്
Sahih Al-Bukhari Vol.4 Hadith No.3462& Sahih Muslim Vol.3Chapter 831 Hadith No.5245]
Narrated Abu Huraira
പ്രവാചകന് പറഞ്ഞു "നരച്ച മുടിയുടെ നിറം മാറ്റുക ,ജൂതരില് നിന്നും ക്രൈസ്തവരില് നിന്ന് വ്യത്യസ്ഥരാവുക"
ആ കാലങ്ങളില് ജൂതരും ക്രൈസ്തവരും മുടിക്ക് ചായം നല്കില്ലായിരുന്നു
[Sahih Muslim Vol.3 Chapter 831 HadithNo.5244]
ജാബിര് ഇബ്നു അബ്ദുള്ള രേഖപെടുത്തുന്നു"
മക്കാ വിജയ വേളയില് പ്രവച്ചകന്റെ അടുക്കലേക്കു അബു ബക്കര് (റ ) പിതാവ് അബു ഖുഹഫ യെ കൊണ്ട് വരപെട്ടു ,അപ്പോള്അദ്ധേഹത്തിന്റെ താടിയും മുടിയും നരച്ചിട്ടുണ്ടായിരുന്നു ,ഇത് കണ്ട പ്രവാചകന് കറുപ്പല്ലാത്ത നിറത്തിലേക്കു അത് മാറ്റുവാന് ആവശ്യപെട്ടു.
[Sunan Abu Dawood Vol.3 Chapter 1569 Hadith No.4200]
Ibn ‘Abbaas who said: The Messenger of Allaah (peace and blessings of Allaah be upon him) said: “There will be people at the end of time who will dye their hair black like the crops of birds; they will never smell the fragrance of Paradise.
ഇബ്നു അബ്ബാസ് രേഘപെടുതുന്നു.
"പ്രവാചകന് പറഞ്ഞു "അന്ത്യ നാളുകളിലേക്ക് അടുക്കുമ്പോള് കിളികള് ചവച്ചു വെച്ച ദാന്യം പോലെ മുടിക്ക് കറുത്ത ചായം നല്കിയ ജനങ്ങള് ഉണ്ടാകും ,അവര്ക്ക്സ്വ ര്ഗത്തിന്റെ വാസന പോലും നല്കപെടുകയില്ല "
"Reported by al-Tirmidhi, no. 1675; he said: This is a saheeh hasan hadith
പ്രവാചകന് പറയുന്നു "മുടിക്ക് ചായം നല്കാന് ഏറ്റവും മികച്ചത് ഹെന്നയും കതം (യെമെനില് നിന്നുള്ള മൈലാഞ്ചി പോലുള്ള ചെടി ) ആണ് "
Abu Dawood (4211)
ഇബ്നു അബ്ബാസ് രേഘപെടുതുന്നു "ഒരാള് മുടിയില് മൈലാഞ്ചി ഇട്ടു പ്രവച്ചകന്റെ അടുത്ത് വന്നപ്പോള് പ്രവാചകന് പറഞ്ഞു "എന്ത് ഭംഗി ഉണ്ടിതിനു ",പിന്നീട് വേറൊരാള് മൈലാഞ്ചിയും കതം ഉപയോഗിച്ച് നിറം ചെയ്തത് കണ്ടപ്പോള് പ്രവാചകന് പറഞ്ഞു "വളരെ ഭംഗി ഉണ്ടിതിനു "പിന്നീടു വേറൊരാള് മുടിക്ക് മഞ്ഞ നിറം നല്കിയത് കണ്ടപ്പോള് പ്രവാചകന് പറഞ്ഞു "യെല്ലാതിനെക്കളും ഭംഗി ഉണ്ടിതിനു" ഇതില് നിന്ന് വ്യക്തമാണ് മുടിക്ക് നിറം മാറ്റാന് നരക്കണം എന്നില്ല .
al-Fatawa al-Hindiyya, 5/329).
യുദ്ധ സന്ദര്ഭത്തില്മാത്രമാണ് മുടിക്ക് കറുപ്പ് നിറം നല്കാന് അനുവതിചിട്ടുള്ളത് ,എതിരാളികള്ക്ക് ഇവിടെ ചെരുപ്പകാരാണ് എന്ന് തെറ്റി ധരിപ്പിക്കാന് വേണ്ടി മാത്രം..
എല്ലാം അറിയുന്നവൻ☝അല്ലാഹു..
0 comments:
Post a Comment