22 June 2015

പുരികം പറിക്കാൽ അല്ലെങ്കിൽ ഷേപ്പ് ചെയ്യാൻ പാടുണ്ടോ❓

ഹദീസ്

Narrated by al-Bukhaari, 5931; Muslim, 2125

(al-Bukhaari, al-Libaas, 5587; Muslim, al-Libaas, 5538).

Abd-Allaah ibn Mas’ood (may Allah be pleased with him) said: “May Allah curse the women who do tattoos and those for whom tattoos are done, those who pluck their eyebrows and those who file their teeth for the purposeof beautification and alter the creation of Allah.”

അബ്ദുള്ള ഇബ്നു മസൂദ് രേഖപെടുത്തുന്നു.

"പ്രവാചകന് മുഹമ്മദ്‌ നബി ഇങ്ങനെ പറയുന്നത് ഞാന് കേട്ടിട്ടുണ്ട് "അള്ളാഹു പച്ചകുത്തുന്ന സ്ത്രീകളെയും അത് കുത്തപെടുന്ന സ്ത്രീകളെയും ,പുരികം പറിക്കുന്നവരെയും (al-mutanammisah) പറിക്കപെടുന്നവരെയും (al-naamisah) ,പല്ല് ഉറച്ചു സൗന്ദര്യത്തിനു വേണ്ടി രൂപം മാറ്റുന്നവരെയും,ശപിച്ചിരിക്കുന്നു ,അത് അല്ലാഹുവിന്റെ രൂപകല്പനയില് മാറ്റം വരുത്തുകയാണ് "

......................................................

ഷേക്ക്‌ ഇബ്നു ജിബ്രീന് പറയുന്നു "പുരികത്തിലെ രോമം വെട്ടാനോ,ഷേവ് ചെയ്യാനോ ,പറിക്കാനോ ,എണ്ണം കുറക്കാനോ പാടില്ല ,

ഭര്ത്താവിന്റെസമ്മതം കൂടി ആയാല് പോലും അത് നിഷിതമാണ് ,

കാരണം ഇത് സൗന്ദര്യത്തിന്റെ വിഷയമല്ല, മറിച്ച് അല്ലാഹുവിന്റെ രൂപകല്പനയില് മാറ്റം വരുത്തലാണ് .

അങ്ങനെ ചെയ്യുമ്പോള് മുഖത്തിന്റെ ഭംഗി തന്നെ മാറുന്നതാണ് .

ആയതിനാല് പുരികം പറിക്കുന്നത് വലിയ പാപം തന്നെ ആണ്.

എന്നാല് ചിലര്ക്ക് പുരികത്തിലെ രോമം കണ്ണിലേക്കു ഇറങ്ങി ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട് അങ്ങനെ ഉള്ള അവസരങ്ങളില് അത്തരം മാത്രം രോമം നീക്കാവുന്നതാണ്.

എന്നാല് ബ്ലീച്ചിംഗ് പോലുള്ള ആധുനിക വഴി ഉപയോകിച്ച് തൊലിയോട് അടുത്തുള്ള നിറത്തിലേക്കു പുരികം മാറ്റാം എന്നാണ് പണ്ടിതാബിപ്രായം,

കാരണം നബി തിരുമേനി വിലക്കിയത് പുരികം നീക്കം ചെയ്യലാണ് അത് നിറം മാറ്റുന്നതിന് കുഴപ്പമില്ല.

..........................................................

(Fataawa al-Lajnah al-Daa’imah, 5/197)

▪എന്നാല് രണ്ട് പുരികത്തിനു ഇടയില് കിടക്കുന്ന രോമങ്ങള് നീക്കം ചെയ്യാവുന്നതാണ് എന്നാണ് പൊതുവേ ഉള്ള പണ്ടിതാബിപ്രായം.

കാരണം അത് സാധാരണ ഉണ്ടാവുന്നതല്ല മാത്രമല്ല അത് പുരികത്തില് പെടുന്നതുമല്ല.

"എല്ലാം അറിയുന്നവന് ☝അള്ളാഹു"

Share:

0 comments:

Post a Comment