24 June 2015

ജീവിത ലക്ഷ്യം; ഞാൻ ഇതുവരെ ജീവിചത്‌ ഇങ്ങനെയൊ.!

ഇരുപതും മുപ്പതും കൊല്ലം ജീവിച്ച്‌ പാകപ്പെട്ടിട്ടും നമസ്കാരം ദിവസത്തിൽ അഞ്ചു നേരമാണെന്നറിഞ്ഞിട്ടും അറിയാഭാവം നടിക്കുന്ന നിനക്ക്‌ തന്നെയാണ്‌ നാശം...

വെള്ളിയാഴ്ച്ച ഒരു പത്തു മിനിറ്റ്‌ മാത്രമല്ല മുസ്ലിംകൾക്ക്‌ നമസ്കാരം നിർബന്ധമായിട്ടുള്ളത്‌..ദിവസത്തിൽ അഞ്ചു നേരമാണെന്ന് നീ അറിയുക..

മരണം..അതെല്ലാവർക്കും ഉള്ളതുതന്നെയാണ്‌..നിനക്കും..
വെറും ഒരിറ്റു ഇന്ദ്രിയത്തുള്ളിയിൽ നിന്നുണ്ടായതാണ്‌ നീ...വെറും മണ്ണിലേക്ക്‌ മടങ്ങേണ്ടവനുമാണ്‌ എന്നും നീ മനസ്സിലാക്കുക...

നീ കാണുന്ന സകല സുഖസൗകര്യങ്ങളും, നിന്റെ ശരീരം, വായു, വെള്ളം, വസ്ത്രം, വീട്‌, ഉപ്പ, ഉമ്മ, ഭാര്യ/ഭർത്താവ്‌, മക്കൾ തുടങ്ങി നിനക്ക്‌ അനുഭവിക്കാൻ കഴിയുന്ന എല്ലാം അല്ലാഹുവിന്റെ അനുഗ്രഹമാണെന്നറിയുക..അവനു നന്ദി കാണിക്കുക...

ഓർക്കുക നീ, ഒരു ദിവസം...ആ ഒരു ദിവസം നീ അറിയപ്പെടുന്ന നിന്റെ പേര്‌ നിനക്കുണ്ടാവില്ല...നീ സ്വന്തമെന്ന് കരുതി കാത്തുവെച്ച ഭാര്യ, മക്കൾ,വീട്, വാഹനം ഒന്നും ആ ദിവസം നിന്റെ കൂട്ടിനുണ്ടായിരിക്കില്ല..അന്നു നിന്റെ നന്മ തിന്മകൾ മാത്രമെ ഫലം ചെയ്യുകയുള്ളൂ എന്നും നീ അറിയുക..

മരണം സുനിശ്ചിതമാണെന്ന് നിനക്കറിയാം, വാപ്പ, ഉമ്മ, പെങ്ങൾ,ഭാര്യ,മക്കൾ ഇങ്ങനെ പലരും നിന്നെ വിട്ടുപോയി..എന്നിട്ടും നിനക്ക്‌ മനസ്സിലായില്ലെ...എന്താണിങ്ങനെ...??
ശ്രമിച്ചൂടെ ഒന്നു നന്നാവാൻ, ഒരു യഥാർത്ഥ മുസ്ലിമായി ജീവിച്ചു മരിക്കാൻ..??

50-60 വർഷം മാത്രം കാലദൈർഘ്യമുള്ള ഈ ജീവിതത്തിനു വേണ്ടി അനന്തമായി നീണ്ടുകിടക്കുന്ന പരലോകം നീ നഷ്ടപ്പെടുത്താണോ??
ഒറ്റക്കിരുന്ന് ശാന്തമായി ഒന്നാലോചിച്ചു നോക്ക്ക്കൂ...ഈ ലോകത്ത്‌ ഒന്നും ശാശ്വതമല്ല...ഒന്നും....

ഹിറ്റ്ലർ, നെപ്പോളിയൻ, കൈസർ, ഫറോവ, തുടങ്ങി ഒരു പാട്‌ രാജാധിരാജന്മാർ ജീവിച്ചിരുന്നു ഇവിടെ..ഇന്നവർക്ക്‌ സ്വന്തം ആറടി മണ്ണ്‌ മാത്രം..ചിന്തിക്ക്‌ നീ..ഈ ദുനിയാവിൽ തിമർത്താഘൊഷിച്ച്‌ ഒടുവിൽ ഒരുനാൾ ചത്തുമലക്കാനാണോ ഇത്രയും കഷ്ടപ്പെടുന്നത്‌...ബുദ്ധി ഇല്ലെ നിനക്ക്‌, ചിന്തിക്ക്‌ നീ..ആറടി മണ്ണിലെക്ക്‌ വേണ്ടി പണിയെടുക്ക്‌ നീ...

അതല്ല നിനക്ക്‌ നരകം മതി എന്നുണ്ടെങ്കിൽ ഒന്നു ചോദിച്ചോട്ടെ, ഇവിടെ ഒരു ചെറിയ തീ നാമ്പു പോലും തൊടാൻ കഴിയാത്ത നീ ആണോ നരകത്തിൽ എഴുപത്‌ മടങ്ങ്‌ ശക്തിയുള്ള തീ രുചിക്കാൻ പോകുന്നത്‌??

നരകത്തിലെ ഏറ്റവും ചെറിയ ശിക്ഷ തീ കൊണ്ടുള്ള ഒരു ചെരിപ്പാണ്‌, അതു ധരിച്ചാൽ ചൂടു കാരണം അവന്റെ തലച്ചോർ ഉരുകി ഒലിക്കുമെന്ന് ഹദീസ്‌..വേണോ നിനക്കത്‌..

നീ സ്വർഗ്ഗത്തിനുവേണ്ടി പണിയെടുക്കുക..ഒന്നിനു ആയിരം വെച്ച്‌ തരാൻ അല്ലാഹു ഒരുക്കമാണ്‌...നീ ഒരുങ്ങുക...ഇത് മറ്റാർക്കും വേണ്ടിയല്ല, നിനക്ക്‌ വേണ്ടിതന്നെയാണ്‌...

നീ അവനെ മാത്രം നീ ആരാധിക്കുക..അവനോട്‌ മാത്രം നീ സഹായം ചോദിക്കുക..അവൻ ഒരിക്കലും നിന്നെ കൈവെടിയില്ല..

ജസാക്കല്ലാഹ്‌ ഖൈർ..

Share:

0 comments:

Post a Comment