08 July 2015

എന്നെ അറിവിന്റെ പട്ടണത്തിൽ എത്തിക്കണേ പടച്ചവനെ.

ഒരിക്കൽ തിരു നബി (സ) പറഞ്ഞു: ഞാൻ അറിവിന്റെ പട്ടണവും അലി അതിലേക്കുള്ള കവാടവുമാകുന്നു. ഈ പ്രസ്താവന ഗവാരിജു കാർക്ക് അത്ര രസിച്ചില്ല . അലി (റ) നോട്‌ അസൂയ തോന്നിയ അവർ അലി (റ) നെ ഒന്ന് പരീക്ഷിക്കാൻ തീരുമാനിച്ചു. അവരിൽ പെട്ട പത്ത് പേർ അലി (റ) നോട്‌ ഒരു ചോദ്യം ചോദിക്കുക . ഈ ഒരു ചോദ്യത്തിന് പത്തു മറുപടി തന്നാൽ അലി (റ) അറിവിന്റെ കാവാടമാണന്നു സമ്മതിക്കാം.അവർ ചോദിച്ചു ,അറിവിനാണോ ധനത്തിനാണോ ശ്രേഷ്ടത ?? അലി (റ) പറഞ്ഞു :അറിവിനാണ് , അവർ ചോദിച്ചു എന്ത് കൊണ്ട് ??
ഒന്നാമനോട് പറഞ്ഞു : അറിവ് അമ്പിയാക്കളുടെ അനന്തര സ്വത്താണ്. ധനം ഫിർൗന്റെയും ഖാറുനിന്റെയും .
രണ്ടാമനോട് : അറിവ് നിന്നെ സൂക്ഷിക്കും ധനത്തെ നീ സൂക്ഷിക്കണം .
മൂന്നാമനോട്‌ : അറിവുള്ളവർക്ക് അധികവും മിത്രങ്ങളായിരിക്കും.ധനമുള്ളവർക്ക് അധികവും ശത്രുക്കളും.
നാലമനോട്‌: അറിവ് ചെലവഴിക്കുന്തോറും കൂടും.ധനം ചെലവഴിക്കുന്തോറും കുറയും.
അഞ്ചമനോട്‌: അറിവുള്ളവരെ പറ്റി ഭക്തർ എന്നും ധനികരെ പറ്റി ലുബ്ധൻ എന്നുമാണ് പറയപെടുക.
ആറമനോട്‌ : അറിവിനെ കവർച്ച ചെയ്യപെടുകയില്ല, ധനത്തെ കവർച്ച ചെയ്യപെടും.
എഴാമനോട്‌: അറിവുള്ളവനു നാളെ ശഫാഹത്തിന് അധികാരമുണ്ട്.ധനമുള്ളവരെ കാത്തിരിക്കുന്നത് കടുത്ത വിചാരണയാണ്.
എട്ടാമാനോട്‌: അറിവ് പഴക്കം കൊണ്ട് നശിക്കുകയില്ല.ധനം പഴക്കം കൊണ്ട് നശിക്കും.
ഒമ്പതാമനോട്: അറിവ് കൊണ്ട് ഹൃദയം പ്രകാശിക്കും,ധനം ഹൃദയം കടുത്ത് പോകും.
പത്താമനോട്: അറിവുള്ളവൻ പറയും ഞാൻ അടിമയാണന്ന്,ധനമുള്ളവൻ പറയും ഞാൻ റബ്ബാണന്നു.
അലി (റ) മറുപടി കേട്ട് പത്തു പേരും പത്തിമടക്കു യഥാർത്ഥ ഇസ്ലാം പുൽകി.
                               എത്ര സുന്ദരമായ മറുപടി.അറിവാണ് ഒരു മനുഷ്യന്റെ ഏറ്റവും വലിയ ധനം. ഇഹലോകത്തും പരലോകത്തും ആത്മാഭിനത്തോടെ നിൽക്കണമെങ്കിൽ അറിവ് ഉണ്ടായേ തീരു.നാം മരിച്ചു കഴിഞ്ഞാലും നമ്മുക്ക് കിട്ടുന്ന സമ്പാധ്യം കൂടിയാണ് അറിവ്.കാലത്തിന്റെ കുത്തൊഴുക്കിൽ പ്രായാധിക്യം വരുമ്പോഴും അറിവിനെയും വായനെയും കൈ വിടാതിരിക്കുക!!!

ഇത്രെയും സുന്ദരമായ ഈ ഹദീസ് മറ്റുള്ളവരിലേക്കും എത്തിക്കാൻ ശ്രമിക്കുക.

Share:

0 comments:

Post a Comment