08 July 2015

ആയിശാ, ഇ നാല് കാര്യം ചെയ്യാതെ നീ ഉറങ്ങരുത്

ആയിശാ, നാല് കാര്യം ചെയ്യാതെ നീ ഉറങ്ങരുത്.
ഒന്ന്‍: ഖുര്‍ആന്‍ മുഴുവന്‍ ഒതുക.

രണ്ട്: അമ്പിയാക്കളുടെ ശുപാര്‍ശ ലഭിക്കാന്‍ പരിശ്രമിക്കുക.

മൂന്ന്‍: എല്ലാ മുസ്‌ലിംകളുടെയും സ്നേഹം കൈവരിക്കുക.

നാല്: ഹജ്ജും ഉംറയും നിര്‍വഹിക്കുക.

ഈ ഉപദേശം കഴിഞ്ഞ് നബി(സ) നിസ്കാരത്തില്‍ ഏര്‍പ്പെട്ടു. നിസ്കാരശേഷം നബി(സ) തങ്ങളോട് മഹതി ചോദിച്ചു:

"എനിക്കെങ്ങനെയാണ് ഉറങ്ങുന്നതിനു മുമ്പ് ഇവകള്‍ ചെയ്യാന്‍ സാധിക്കുക?"

നബി(സ) മറുപടി പറഞ്ഞു:
മൂന്ന്‍ ഇഖ്'ലാസ് (ഖുല്‍ഹുവല്ലാഹു) ഒതിയാല്‍ ഖുര്‍ആന്‍ മുഴുവന്‍ ഓതിയ ഫലമാണ്.

എനിക്കും മറ്റു മുര്‍സലീങ്ങള്‍ക്കും സ്വലാത്ത് ചൊല്ലിയാല്‍ അമ്പിയാക്കളുടെ ശുപാര്‍ശ ലഭിക്കും.

"എല്ലാ മുഅ'മിനീങ്ങള്‍ക്കും പൊറുക്കണേ റബ്ബേ" എന്ന് ദുആ ചെയ്താല്‍ അവരുടെ സ്നേഹവും നിനക്ക് ലഭിക്കും.

سبحان الله و الحمد لله و لا اله الا الله و الله اكبر എന്ന് ചൊല്ലിയാല്‍ ഹജ്ജും ഉംറയും നിര്‍വഹിച്ച ഫലവും ലഭിക്കും.

അല്ലാഹു തൌഫീഖ് നല്‍കട്ടെ...
''ഒരു നന്‍മ അറിയിച്ചു കൊടുക്കുന്നവന്‍ ആ   നന്‍മ ചെയ്യുന്നവനെ പോലെയാണ്..

Share:

0 comments:

Post a Comment