വെള്ളിയാഴ്ച മുസ്‌ലിംകള്‍ ഒരുമിച്ചു കൂടി നടത്തുന്ന പ്രധാനപ്പെട്ട ഒരു ആരാധനയാണ് ജുമുഅഃ അത് ശരിയാവാനുള്ള പ്രധാന നിബന്ധനകളില്‍ ഒന്നാണ് രണ്ട് ഖുത്വുബ. അത് നബി(സ) കാണിച്ചു തന്നതുപോലെയാണ് ചെയ്യേണ്ടത്. നമസ്‌ക്കാരത്തെ സംബന്ധിച്ച് നബി(സ) പറയുന്നത് കാണുക.
وَصَلُّوا كَمَا رَأَيْتُمُونِي أُصَلِّي (البخاري)
ഞാന്‍ എങ്ങനെ നമസ്‌ക്കരിക്കുന്നത് നിങ്ങള്‍ കണ്ടുവോ അതുപ്രകാരം നിങ്ങള്‍ നമസ്‌ക്കരിക്കുക. (ബുഖാരി, മുസ്‌ലിം) നോക്കൂ! നബി(സ) എങ്ങനെയാണ് നമസ്‌ക്കരിച്ചത് എങ്കില്‍ അങ്ങനെയാണ് നാം നമസ്‌ക്കരിക്കേണ്ടത്. എന്നാല്‍, വുളൂഅ് ചെയ്യുന്നതോ വസ്ത്രം ധരിക്കുന്നതോ കുളിക്കുന്നതോ നജസില്‍ നിന്ന് ശുദ്ധി വരുത്തുന്നതോ ഖുത്വുബ ഓതുന്നതോ ഇതെല്ലാം നമുക്ക് തോന്നുതുപോലെ പറ്റുമോ? ഒരിക്കലുമില്ല. നമസ്‌ക്കാരം പോലെ തന്നെയാണ് അതിന്റെ ശര്‍ത്വുകളും. ഇതെല്ലാം നബി(സ) എങ്ങനെ പഠിപ്പിച്ചു തന്നുവോ അത് പ്രകാരമായിരിക്കണം. അതുകൊണ്ടാണ് അഹ്‌ലുസുന്നത്തി വല്‍ജമാഅഃ ഇന്നോളം ഖുത്വുബ അറബി ഭാഷയില്‍ നടത്തി വരുന്നത്. കര്‍മ്മശാസ്ത്ര പണ്ഡിതന്മാരെല്ലാം ഖുത്വുബ അറബിയിലായിരിക്കണമെന്നതിന് കാരണം പറയുന്നത് തന്നെ
(Source: www.islamic-express.blogspot.in)
للاتباع السلف والخلف
നബി(സ)യെ പിന്‍പറ്റിയതിന് വേണ്ടി എന്നും മുന്‍കാലക്കാരും പിന്‍കാലക്കാരുമായവരോട് പിന്‍പറ്റിയതിന് വേണ്ടി എന്നുമാണ്. അഥവാ, ലോക മുസ്‌ലിംകളുടെ ചര്യ ഖുത്വുബ അറബിയിലായിരിക്കലാണ്. അവരൊക്കെ അങ്ങനെ ചെയ്യാനും പറയാനും കാരണം, പരിശുദ്ധ ഖുര്‍ആന്‍ ഖുത്വുബയെ പരിചയപ്പെടുത്തുന്നത് ഖുത്വുബ ഒരു ദിക്‌റാണ് എന്ന നിലക്കാണ്. ഖുര്‍ആന്‍ പറയുന്നു:
يَا أَيُّهَا الَّذِينَ آمَنُوا إِذَا نُودِيَ لِلصَّلَاةِ مِنْ يَوْمِ الْجُمُعَةِ فَاسْعَوْا إِلَى ذِكْرِ اللَّهِ وَذَرُوا الْبَيْعَ ذَلِكُمْ خَيْرٌ لَكُمْ إِنْ كُنْتُمْ تَعْلَمُونَ ( الجمعة )
വെള്ളിയാഴ്ച ദിവസം നിങ്ങളെ വിളിക്കപ്പെട്ടാല്‍ (ബാങ്ക് വിളിച്ചാല്‍) നിങ്ങള്‍ അല്ലാഹുവിന്റെ ദിക്‌റിലേക്ക് വേഗം പോകുക. (ജുമുഅഃ) അതുപോലെ പരിശുദ്ധമായ ഹദീസ് പഠിപ്പിക്കുന്നതും ദിക്‌റാണെന്ന നിലക്കാണ്. നബി (സ) പറയുന്നു:
فَإِذَا خَرَجَ الإِمَامُ حَضَرَتِ الْمَلاَئِكَةُ يَسْتَمِعُونَ الذِّكْرَ (البخاري)
ഖത്വീബ് മിംബറിലേക്ക് പുറപ്പെട്ടാല്‍ ദിക്‌റ് കേള്‍ക്കാന്‍ മലക്കുകള്‍ തങ്ങളുടെ ഏടുകളെ ചുരുട്ടും. (ബുഖാരി) മാത്രമല്ല മുന്‍കാല പണ്ഡിതന്മാര്‍ പഠിപ്പിച്ചതും ഖുത്വുബ ദിക്‌റാണെന്നാണ്. ഇമാം നവവി(റ) പറയുന്നു:
يشترط لانه ذكر مفروض فشرط فيه العربية كالتشهد وتكبيرة الاحرام مع قوله صلى الله عليه وسلم " صلوا كما رأيتموني اصلي " وكان يخطب بالعربية (شرح مهذب)
നിശ്ചയം ഖുത്വുബ അത്തഹിയാത്ത് തക് ബീറത്തുല്‍ ഇഹ്‌റാം എന്നിവ പോലെ നിര്‍ബന്ധമായ ഒരു ദിക്‌റാണ്. അതിനാല്‍ അത് അറ ബിയിലായിരിക്കല്‍ ശര്‍ത്വാക്കപ്പെട്ടു. (ശറഹുല്‍ മുഹദ്ദബ്) ചുരുക്കത്തില്‍ ഖുത്വുബ ഒരു ദിക്‌റാണ്. അതുകൊണ്ടാണ് അത് ഇബാദത്താണെന്ന് പറയുന്നത്. മാത്രമല്ല, അസുന്നികള്‍ പറയുന്നതുപോലെ അത് ഒരു ഉപദേശം മാത്രമോ, കേവലം ഒരു പ്രസംഗമോ അല്ല. അതുകൊണ്ടാണ് അതിന് ചില ശര്‍ത്വുകളും ഫര്‍ളുകളും ഉണ്ടായത്. അത് എല്ലാവരും അംഗീകരിക്കുന്നതുമാണല്ലോ. അതുകൊണ്ടാണ് പ്രത്യേകമായി ശര്‍ത്വുകളും ഫര്‍ളുകളും പാലിച്ച് നടത്തുന്ന ഖുത്വുബ അത് അറബിയില്‍ തന്നെ ആകണമെന്ന് എല്ലാ കാലത്തുമുള്ള പണ്ഡിതന്മാര്‍ പറഞ്ഞിട്ടുള്ളത്. അടുത്ത കാലത്ത് കെ.എം മൗലവി അല്‍ ഇര്‍ശാദ് മാസികയില്‍ എഴുതിയതും അതാണ്. 'നിശ്ചയം നബി(സ) മുന്‍കാലക്കാരായ സജ്ജനങ്ങളും നിയമമാക്കപ്പെട്ട ഖുത്വുബ അഥവാ അതിന്റെ ഫര്‍ളുകളും തവാബിഉകളും മുഴുവന്‍ അറബിയിലാണ് ഓതിയിരുന്നത്. (അല്‍ ഇര്‍ശാദ് 1926 ജുലൈ) ഇതാണ് ലോക മുസ്‌ലിംകളുടെ മാതൃക. ഇതിനെ സ്വീകരിക്കുന്നവര്‍ക്കാണ് അഹ്‌ലുസുന്നത്തി വല്‍ ജമാഅഃ എന്ന് പറയുന്നത്.
0 comments:
Post a Comment