27 November 2015

ഇസ്ലാം ഒരു പഠനം - Part 1

1. എന്താണ് ഇസ്ലാം?

ഇസ്ലാം എന്ന അറബി പദത്തിന് 'സമര്‍പ്പണ'മെന്നും 'സമാധാന'മെന്നും അര്‍ഥമുണ്ട്. സര്‍വലോക സ്രഷ്ടാവി ന് സ്വന്തം ജീവിതത്തെ സമ ര്‍പ്പിക്കുന്നതുവഴി കരഗതമാകുന്ന സമാധാനമാണ് ഇസ്ലാം. ജീവിതത്തിന്റെ എല്ലാ രംഗങ്ങളും ദൈവിക വിധിവിലക്കുകളനുസരിച്ച് ചിട്ടപ്പെടുത്തുകയെന്നാണ് ഇസ്ലാം കൊണ്ട് വിവക്ഷിക്കുന്നത്.
………………………………………

2. ആരാണ് മുസ്ലിംകള്‍?

സ്വന്തത്തെ സ്രഷ്ടാവിന് സമര്‍പ്പിച്ചവന്‍ എന്നാണ് മുസ്ലിം എന്ന പദത്തിനര്‍ഥം. ദൈവിക വിധിവിലക്കുകളനുസരിച്ച് സ്വന്തം ജീവിതത്തെ ചിട്ടപ്പെടുത്തിയവനാണ് മുസ് ലിം. ജന്മത്തിന്റെ അടിസ്ഥാനത്തിലല്ല, പ്രത്യുത വിശ്വാസ ത്തിന്റെയും കര്‍മത്തിന്റെ യും അടിസ്ഥാനത്തിലാണ് ഒരാള്‍ മുസ്ലിമാകുന്നത്.
………………………………………

3. എങ്ങനെ ഒരാള്‍ക്ക് മുസ്ലിമാകാന്‍ കഴിയും?

'അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു; മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു' എന്ന രണ്ട് സാക്ഷ്യവചനങ്ങള്‍ ചൊല്ലി അവയനുസരിച്ച് ജീവിതം ക്രമീകരിക്കാമെന്ന് പ്രതിജ്ഞയെടുത്താല്‍ ഒരാള്‍ മുസ്ലിമായിത്തീരുന്നു.
………………………………………

4.ഇസ്ലാം കര്‍ക്കശമായി തോന്നുന്നത് എന്തു കൊണ്ടാണ്?

ആരാധനാലയങ്ങളുടെ ചുവരുകള്‍ക്കകത്ത് ഒതുങ്ങിനില്‍ക്കേണ്ടതാണ് മതം എന്നല്ല പ്രവാചകന്മാരൊന്നും പഠിപ്പിച്ചത്; പ്രത്യുത ജീവിത ത്തിന്റെ വിവിധ തുറകളില്‍ അനുസരിക്കേണ്ടതായ വിധിവിലക്കുകള്‍ ഉള്‍ക്കൊള്ളുന്ന താണ് മതമെന്നാണ്. 'മുസ്ലിം' എന്നാല്‍, സ്വന്തത്തെ സ്രഷ്ടാവിന് സമര്‍പ്പിച്ചവന്‍ എന്നാണര്‍ഥം. അതുകൊണ്ടുതന്നെ ജീവിതത്തിന്റെ നാനാതുറകളിലേക്കുമുള്ള ദൈവിക മാര്‍ഗനിര്‍ദേശം സ്വീകരിക്കു ന്ന കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചക്കും തയാറാകാന്‍ മുസ്ലിമിന് കഴിയുകയില്ല. ആരാധനാലയത്തിലെത്തു മ്പോള്‍ ദൈവബോധവും ജീവിതത്തിലെല്ലാം തന്നിഷ്ടവുമെന്ന 'മതസങ്കല്‍പം' ഇസ്ലാമിന് അന്യമായതിനാല്‍ എല്ലാ രംഗത്തേക്കുമുള്ള ഇസ്ലാമിക വിധിവിലക്കു കള്‍ കര്‍ശനമായും പാലിക്കുന്നവനായിരിക്കും യഥാര്‍ഥ മുസ്ലിം.

Share:

ഇസ്ലാം ഒരു പഠനം - Part 2

5. ഇസ്ലാമിക വിശ്വാസങ്ങള്‍ എന്തെല്ലാമാണ്?

ഏകദൈവത്തിലും അവ ന്റെ മലക്കുകളിലും വേദഗ്രന്ഥങ്ങളിലും പ്രവാചകന്മാരിലും മരണാനന്തര ജീവിതത്തിലും ദൈവികവിധിയിലുമുള്ള വിശ്വാസങ്ങളാണ് ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങള്‍.
………………………………………………

6. ഏകദൈവ വിശ്വാസം കൊണ്ട് എന്താണ് അര്‍ഥമാക്കുന്നത്?

ഈ പ്രപഞ്ചത്തിലെ വലു തും ചെറുതുമായ സകല പ്രതിഭാസങ്ങളുടെയും സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹു അവന്റെ സത്തയിലും ഗുണങ്ങളിലും പ്രവര്‍ത്തന ങ്ങളിലും ഏകനും അദ്വിതീയനുമാണ്. സര്‍വശക്തനും സര്‍വോന്നതനും സ്വയം സ മ്പൂര്‍ണനുമായ അവനു മാത്ര മേ ആരാധനകള്‍ അര്‍പ്പിക്കുവാന്‍ പാടുള്ളൂ. സ്രഷ്ടാവായ ഒരു ദൈവമുണ്ടെന്ന കേവല വിശ്വാസത്തിലുപരിയായി പരമകാരുണികനും സര്‍വജ്ഞനുമായ അവനു മാത്രം പ്രാര്‍ഥനാ വഴിപാടുകള്‍ അര്‍പ്പിക്കപ്പെടുന്ന അവസ്ഥ സംജാതമാവുകയാണ് ഇസ്ലാം ഏകദൈവവിശ്വാസം കൊണ്ട് വിവ ക്ഷിക്കുന്നത്.
………………………………………………

7. ആരാണ് അല്ലാഹു?

സര്‍വലോക സ്രഷ്ടാവായ ഏകദൈവത്തെ അറബിയില്‍ സംബോധന ചെയ്യുന്നത് അല്ലാഹുവെന്നാണ്. 'എ ല്ലാതരം ആരാധനകളും യഥാ ര്‍ഥത്തില്‍ അര്‍ഹിക്കുന്നവന്‍' എന്നാണ് 'അല്ലാഹു'വെന്ന പദത്തിന്റെ ഭാഷാപരമായ അര്‍ഥം. അറബ് നാടുകളില്‍ വസിക്കുന്ന അമുസ്ലിംകളും ഏകദൈവത്തെ അല്ലാഹുവെന്നുതന്നെയാണ് വിളിക്കുന്നത്. ലിംഗഭേദമോ ബഹുവചന പ്രയോഗമോ ഇല്ലാത്ത നാമമാ ണിത്. ദൈവിക മഹത്വത്തെ പൂര്‍ണമായി ദ്യോതിപ്പിക്കുന്നതും ഇതര ഭാഷകളിലെ പ്രയോഗങ്ങളെക്കാള്‍ കൃത്യവുമായതിനാലാണ് അല്ലാഹുവെന്നു തന്നെ ദൈവംതമ്പുരാനെ മുസ്ലിംകള്‍ സംബോധന ചെയ്യുന്നത്. ഏകദൈവത്തെ അവന്റെ പരിശുദ്ധിക്കും മഹത്വത്തിനുമിണങ്ങുന്ന ഏതുനാമത്തിലും അഭിസംബോധന ചെയ്യാമെന്നതാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട്.

Share:

ഇസ്ലാം ഒരു പഠനം - Part 2

5. ഇസ്ലാമിക വിശ്വാസങ്ങള്‍ എന്തെല്ലാമാണ്?

ഏകദൈവത്തിലും അവ ന്റെ മലക്കുകളിലും വേദഗ്രന്ഥങ്ങളിലും പ്രവാചകന്മാരിലും മരണാനന്തര ജീവിതത്തിലും ദൈവികവിധിയിലുമുള്ള വിശ്വാസങ്ങളാണ് ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങള്‍.
………………………………………………

6. ഏകദൈവ വിശ്വാസം കൊണ്ട് എന്താണ് അര്‍ഥമാക്കുന്നത്?

ഈ പ്രപഞ്ചത്തിലെ വലു തും ചെറുതുമായ സകല പ്രതിഭാസങ്ങളുടെയും സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹു അവന്റെ സത്തയിലും ഗുണങ്ങളിലും പ്രവര്‍ത്തന ങ്ങളിലും ഏകനും അദ്വിതീയനുമാണ്. സര്‍വശക്തനും സര്‍വോന്നതനും സ്വയം സ മ്പൂര്‍ണനുമായ അവനു മാത്ര മേ ആരാധനകള്‍ അര്‍പ്പിക്കുവാന്‍ പാടുള്ളൂ. സ്രഷ്ടാവായ ഒരു ദൈവമുണ്ടെന്ന കേവല വിശ്വാസത്തിലുപരിയായി പരമകാരുണികനും സര്‍വജ്ഞനുമായ അവനു മാത്രം പ്രാര്‍ഥനാ വഴിപാടുകള്‍ അര്‍പ്പിക്കപ്പെടുന്ന അവസ്ഥ സംജാതമാവുകയാണ് ഇസ്ലാം ഏകദൈവവിശ്വാസം കൊണ്ട് വിവ ക്ഷിക്കുന്നത്.
………………………………………………

7. ആരാണ് അല്ലാഹു?

സര്‍വലോക സ്രഷ്ടാവായ ഏകദൈവത്തെ അറബിയില്‍ സംബോധന ചെയ്യുന്നത് അല്ലാഹുവെന്നാണ്. 'എ ല്ലാതരം ആരാധനകളും യഥാ ര്‍ഥത്തില്‍ അര്‍ഹിക്കുന്നവന്‍' എന്നാണ് 'അല്ലാഹു'വെന്ന പദത്തിന്റെ ഭാഷാപരമായ അര്‍ഥം. അറബ് നാടുകളില്‍ വസിക്കുന്ന അമുസ്ലിംകളും ഏകദൈവത്തെ അല്ലാഹുവെന്നുതന്നെയാണ് വിളിക്കുന്നത്. ലിംഗഭേദമോ ബഹുവചന പ്രയോഗമോ ഇല്ലാത്ത നാമമാ ണിത്. ദൈവിക മഹത്വത്തെ പൂര്‍ണമായി ദ്യോതിപ്പിക്കുന്നതും ഇതര ഭാഷകളിലെ പ്രയോഗങ്ങളെക്കാള്‍ കൃത്യവുമായതിനാലാണ് അല്ലാഹുവെന്നു തന്നെ ദൈവംതമ്പുരാനെ മുസ്ലിംകള്‍ സംബോധന ചെയ്യുന്നത്. ഏകദൈവത്തെ അവന്റെ പരിശുദ്ധിക്കും മഹത്വത്തിനുമിണങ്ങുന്ന ഏതുനാമത്തിലും അഭിസംബോധന ചെയ്യാമെന്നതാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട്.

Share:

ഇസ്ലാം ഒരു പഠനം - Part 3

8. ആരാണ് മലക്കുകള്‍?

മനുഷ്യന് തന്റെ സാധാരണ നിലയ്ക്കുള്ള ഇന്ദ്രിയജ്ഞാനം കൊണ്ട് മനസ്സിലാക്കുവാനോ അനുഭവിക്കുവാനോ സാധിക്കാത്ത, പ്രകാശത്താല്‍ സൃഷ്ടിക്കപ്പെട്ട ദൈവദാസന്മാരാണ് മലക്കുകള്‍. വ്യത്യസ്ത ദൌത്യങ്ങള്‍ക്കായി നിയോഗിക്കപ്പെട്ടവരും ദൈവത്തെ ധിക്കരിക്കുവാന്‍ കഴിയാത്തവരുമാണിവര്‍.
………………………………………………

9.  എന്താണ് വേദഗ്രന്ഥങ്ങള്‍?

മനുഷ്യര്‍ എങ്ങനെ ജീവിക്കണമെന്ന് പഠിപ്പിക്കുന്നതിനുവേണ്ടി നിയോഗിക്കപ്പെട്ട പ്രവാചകന്മാരിലൂടെ ദൈവം അവതരിപ്പിച്ച മാര്‍ഗദര്‍ശക ഗ്രന്ഥങ്ങളാണ് വേദഗ്രന്ഥങ്ങള്‍. ഇഹപര ജീവിതവിജയ ത്തിനാവശ്യമായ ദൈവിക നിയമനിര്‍ദേശങ്ങളുടെ സമാഹാരമാണ് വേദം എന്ന് പറ യാം. നാലു വേദഗ്രന്ഥങ്ങളുടെ പേരുകളാണ് അവസാനത്തെ വേദമായ ക്വുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത്. മൂസാ(അ)*യിലൂടെ അവതരിപ്പിക്കപ്പെട്ട തൌറാത്തും, ദാവൂദി(അ)ലൂടെ അവതരിപ്പിക്കപ്പെട്ട സബൂറും ഈസാ (അ)യിലൂടെ അവതരിപ്പിക്കപ്പെട്ട ഇന്‍ജീലും മുഹമ്മദി(സ്വ)ലൂടെ അവതരിപ്പിക്കപ്പെട്ട ക്വുര്‍ആനുമാണവ. ഇവ കൂടാതെയും മറ്റു ചില പ്രവാചകന്മാരിലൂടെ വേദഗ്രന്ഥങ്ങള്‍ അവതരിപ്പിക്കപ്പെട്ടിരുന്നുവെന്ന് ഖുര്‍ആ ന്‍ വ്യക്തമാക്കുന്നുണ്ട്. ഈ വേദഗ്രന്ഥങ്ങളെല്ലാം മനുഷ്യരെ ദുര്‍മാര്‍ഗത്തില്‍ നിന്ന് അകറ്റി സന്മാര്‍ഗത്തിലേക്ക് നയിക്കുന്നതിനുവേണ്ടി ദൈ വംതമ്പുരാന്‍ അവതരിപ്പിച്ചവയായിരുന്നു.
………………………………………………

10. ആരാണ് പ്രവാചകന്മാര്‍?

നന്മയും തിന്മയുമെന്താണെന്ന് മനുഷ്യര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുന്നതിനുവേണ്ടി ദൈവംതമ്പുരാന്‍ മനു ഷ്യര്‍ക്കിടയില്‍നിന്ന് ചിലരെ തെരഞ്ഞെടുത്ത് ദൌത്യമേല്‍പിക്കാറുണ്ട്. ഇങ്ങനെ ദൌത്യമേല്‍പിക്കപ്പെട്ടവരാണ് പ്രവാചകന്മാര്‍. മനുഷ്യരെ നേര്‍മാ ര്‍ഗത്തിലേക്ക് ക്ഷണിക്കുന്നതിനുവേണ്ടി പ്രവാചകന്മാര്‍നിയോഗിക്കപ്പെടാത്ത ഒരു സ മുദായവുമില്ല. മാതൃകാജീവിതം നയിച്ച് മനുഷ്യത്വത്തിന്റെ പൂര്‍ണത പ്രാപിച്ച പ്രവാചകന്മാരൊന്നുംതന്നെ തങ്ങള്‍ക്ക് ദിവ്യത്വമുണ്ടെന്ന് വാദിച്ചിരുന്നില്ല. അവരെല്ലാവരും മനുഷ്യരായിരുന്നു; പച്ചയായ മനുഷ്യര്‍. ദൈവനിയുക്തരായ എ ല്ലാ പ്രവാചകന്മാരിലും വിശ്വ സിക്കേണ്ടത് ഓരോ മുസ്ലിമിന്റെയും ബാധ്യതയാണ്.

Share:

ഇസ്ലാം ഒരു പഠനം - Part 4

11. മരണാനന്തര ജീവിതത്തെക്കുറിച്ച് ഇസ്ലാം എന്തുപറയുന്നു?

മരണം മനുഷ്യജീവിതത്തിന്റെ അന്ത്യമല്ല. പ്രത്യുത ശാശ്വതമായ മരണാനന്തര ജീവിതത്തിലേക്കുള്ള വാതായനമാണെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ഇവിടെവെച്ച് ചെയ്യുന്ന തിന്മകള്‍ക്ക് തക്ക തായ പ്രതിഫലം ലഭിക്കുന്നത് മരണാനന്തര ജീവിതത്തില്‍വെച്ചു മാത്രമാണ്. അവസാന നാളില്‍ എല്ലാ സൃഷ്ടികളും നശിച്ചതിനുശേഷം മനുഷ്യര്‍ പുനര്‍ജീവിപ്പിക്കപ്പെടുമെന്നാണ് ഇസ്ലാമിക വിശ്വാസം. അങ്ങനെ പുനര്‍ജീവിപ്പിക്കപ്പെട്ട ശേഷം വിചാരണ നട ക്കും. സര്‍വശക്തന്റെ നിയന്ത്രണത്തിലുള്ള വിചാരണ. നാം ചെയ്ത നന്മതിന്മകളെല്ലാം പ്രസ്തുത വിചാരണയി ല്‍ നമ്മുടെ മുന്നില്‍ നിവര്‍ത്തി വെക്കപ്പെടും.എന്നിട്ട് പൂര്‍ണ മായ നീതി നടപ്പാക്കപ്പെടും. നന്മ ചെയ്തവര്‍ക്ക് നന്മയും തിന്മ ചെയ്തവര്‍ക്ക് തിന്മയുമായിരിക്കും പ്രതിഫലം. സ ല്‍കര്‍മങ്ങള്‍ചെയ്ത് ജീവിതത്തെ വിശുദ്ധമാക്കിയവര്‍ക്ക് സമാധാനത്തിന്റെ ഭവനമായ സ്വര്‍ഗവും ദുഷ്കര്‍മങ്ങളാ ല്‍ ജീവിതത്തെ വികലമാക്കിയവര്‍ക്ക് നരകയാതനകളും പ്രതിഫലമായി ലഭിക്കും.
…………………………………………………

12. എന്താണ് ഇസ്ലാമിലെ വിധിവിശ്വാസം?

പ്രപഞ്ചത്തിലെ സകലമാ ന പ്രതിഭാസങ്ങളും ദൈവികമായ വ്യവസ്ഥപ്രകാരമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ വ്യവസ്ഥയാണ് ദൈവികവിധി. ഈ വിധിയില്‍നിന്ന് തെന്നിമാറുവാന്‍ സൃഷ്ടികള്‍ക്കൊന്നും കഴിയില്ല. മനുഷ്യന്റെ സ്ഥിതിയും ഇതില്‍നിന്ന് ഭിന്നമല്ല. മനുഷ്യന്റെ ചു റ്റുപാടുകളും ശാരീരിക വ്യവ സ്ഥകള്‍തന്നെയും ദൈവിക വിധിക്കനുസരിച്ചാണ് നിലനില്‍ക്കുന്നത്. അവന് വന്ന് ഭവിക്കുന്ന നന്മകളും ദോഷങ്ങളുമെല്ലാം ദൈവവിധിപ്രകാരം തന്നെയാണ് സംഭവിക്കുന്നത്. മനുഷ്യസമൂഹത്തിന് ആത്യന്തികമായി നന്മയെന്തൊക്കെയാണെന്നും തിന്മയെന്തെല്ലാമാണെന്നും കൃത്യ മായി അറിയാവുന്ന സര്‍വജ്ഞന്റെ വ്യക്തമായ വ്യവസ് ഥകള്‍ പ്രകാരമാണ് ഓരോരുത്തര്‍ക്കും വന്നുഭവിക്കുന്ന ഗുണങ്ങളും ദോഷങ്ങളുമെല്ലാമുണ്ടാവുന്നത് എന്ന വിശ്വാ സമാണ് ഇസ്ലാമിക വിധി വിശ്വാസത്തിന്റെ കാതല്‍.
…………………………………………………

13. ഇസ്ലാമിക പ്രമാണങ്ങള്‍ എന്തെല്ലാമാണ്?

ഖുര്‍ആനും മുഹമ്മദ് (സ്വ) മിന്റെ ജീവിതമാതൃകയുമാണ് ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍.

Share:

ഇസ്ലാം ഒരു പഠനം - Part 5

14. ആരാണ് മുഹമ്മദ് (സ്വ)?

ഇസ്ലാമിന്റെ അവസാനത്തെ പ്രവാചകനാണ് മുഹമ്മദ്(സ്വ). അദ്ദേഹത്തിലൂടെയാണ് ദൈവസമര്‍പ്പണത്തിന്റെ മതം പൂര്‍ത്തീകരിക്കപ്പെട്ടത്. നോഹയുടെയും അബ്രഹാമിന്റെയും മോശയുടെയും യേശുവിന്റെയും മാത്രമല്ല നമുക്ക് പേരറിയാവുന്നതും അല്ലാത്തതുമായ ലോകത്തി ന്റെ വ്യത്യസ്ത ഭാഗങ്ങളി ലേക്ക് നിയോഗിക്കപ്പെട്ട പ്ര വാചകന്മാരുടെയെല്ലാം പിന്‍ഗാമിയാണ് മുഹമ്മദ്(സ്വ). പുതിയൊരു മതം സ്ഥാപിക്കുകയല്ല, മറിച്ച് പൂര്‍വ പ്രവാചകന്മാരെല്ലാം പഠിപ്പിച്ച മതം പൂര്‍ത്തീകരിക്കുകയാണ് അദ്ദേഹം ചെയ്തത്.
…………………………………………………

15. മുഹമ്മദിന്റെ (സ്വ) ജീവിതത്തെപ്പറ്റി?

ക്രിസ്താബ്ദം 570-ല്‍ മക്ക യിലാണ് മുഹമ്മദ്(സ്വ) ജനി ച്ചത്. ജനനത്തിനു മുമ്പ് പി താവും ഏഴ് വയസ്സുള്ളപ്പോള്‍ മാതാവും മരണപ്പെട്ടതിനാല്‍ അനാഥനായാണ് അദ്ദേഹം വളര്‍ന്നത്. എല്ലാവിധ തിന്മക ളുടെയും കൂത്തരങ്ങായിരുന്ന അറേബ്യയില്‍ ചെറുപ്പകാലം മുതല്‍ക്കുതന്നെ സത്യസന് ധനും സദ്വൃത്തനുമെന്ന് പ്രത്യേകം അറിയപ്പെടുന്ന രീതിയിലുള്ള വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. ഉന്നത ഗുണങ്ങളുടെയെല്ലാം വിളനിലമായിരുന്ന മുഹമ്മദ് (സ്വ) ഇരുപത്തഞ്ചാം വയസ്സില്‍ നാല്‍പതുകാരിയായ ഖദീജയെന്ന കച്ചവടക്കാരിയെ വിവാഹം ചെയ്തു. നാല്‍പതാം വയസ്സിലാണ് മുഹമ്മദിന് (സ്വ) ദൈവികബോധനം ലഭിക്കാനാരംഭിച്ചത്. പ്രവാചകനായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം തന്റെ സമൂഹത്തിന് ദൈവിക സന്ദേശങ്ങളെത്തിച്ചുകൊടുത്തു- നിഷേധാത്മകമായിരുന്നു പ്രതികരണങ്ങള്‍. മര്‍ദനങ്ങള്‍, പീഡനങ്ങള്‍, ആരോപണങ്ങള്‍, കൊലവിളികള്‍... സത്യമതമനുസരിച്ച് ജീവിക്കുന്നതിനുള്ള സ്വാത ന്ത്യ്രത്തിനുവേണ്ടി ജനിച്ച നാടുവെടിഞ്ഞ് വടക്കുഭാഗത്തുള്ള മദീനയിലേക്ക് പലായനം ചെയ്തു. മദീനയില്‍ ഒരു ഇസ്ലാമിക രാഷ്ട്രം ഉണ്ടാവുകയും അദ്ദേഹം അതിന്റെ നേതൃത്വമേറ്റെടുക്കുകയും ചെയ്തു. മദീനയിലും സത്യമതമനുസരിച്ച് ജീവിക്കാന്‍ അവിശ്വാസികള്‍ സമ്മതിക്കാതിരുന്നപ്പോള്‍ അവരുമായി യുദ്ധങ്ങള്‍ നടന്നു; മത സ്വാതന്ത്യ്രത്തിനുവേണ്ടിയുള്ള യുദ്ധങ്ങള്‍. ഇരുപത്തിമൂന്ന് വര്‍ഷക്കാലത്തെ പ്രബോധ ന ജീവിതത്തിനു ശേഷം ലോകത്തിനു മുഴുവന്‍ മാതൃകായോഗ്യമായ ഒരു സമൂഹത്തെ അവശേഷിപ്പിച്ചു കൊണ്ട് അറുപത്തിമൂന്നാമത്തെ വയസ്സില്‍ മുഹമ്മദ് (സ്വ) ഇഹലോകവാസം വെടിഞ്ഞു.
…………………………………………………

16. മുഹമ്മദ് (സ്വ) അന്തിമ പ്രവാചകനാണെന്ന് പറയാന്‍ കാരണമെന്ത്?

ഏതെങ്കിലുമൊരു പ്രത്യേക പ്രദേശത്തിലേക്കോ സമു ദായത്തിലേക്കോ മാത്രമായി അയക്കപ്പെട്ടവരായിരുന്നു മുന്‍ കഴിഞ്ഞ പ്രവാചകന്മാര്‍. ലോകത്തിനു മുഴുവന്‍ അനുഗ്രഹമായിക്കൊണ്ട് വരാനിരിക്കുന്ന ഒരു മഹാപ്രവാചകന്റെ ആഗമനത്തെക്കുറിച്ച് ആ പ്രവാചകന്മാരില്‍ പലരും പ്രവചിച്ചതായി കാണാന്‍ കഴിയും. മുഹമ്മദ് (സ്വ) മുഴുവ ന്‍ ലോകത്തിന്റെയും പ്രവാചകനാണ്. അദ്ദേഹത്തിലൂടെ അവതരിപ്പിക്കപ്പെട്ട സന്ദേശങ്ങള്‍ ലോകത്തിലെ അവസാനത്തെ മനുഷ്യന്‍ വരെയുള്ളവര്‍ക്കെല്ലാം സ്വീകരിക്കാന്‍ പറ്റിയവയാണ്. പ്രവാചകന്മാര്‍ക്കൊന്നും നല്‍കപ്പെട്ട ദൈവിക ദൃഷ്ടാന്തങ്ങള്‍ അവരുടെ കാലശേഷം നിലനില്‍ക്കുന്നവയായിരുന്നില്ല. എന്നാല്‍, മുഹമ്മദിന്റെ(സ്വ) പ്രവാചകത്വ ത്തിനുള്ള തെളിവായി നല്‍കപ്പെട്ട ഖുര്‍ആന്‍ എന്ന ദൃഷ്ടാന്തം അവസാനനാളുവരെ മാറ്റമില്ലാതെ നിലനില്‍ക്കുന്ന തും അതിന്റെ ദൈവികത ആര്‍ക്കും പരിശോധിച്ചു ബോധ്യപ്പെടാവുന്നതുമാണ്. മുഹ മ്മദിന്റെ(സ്വ) ജീവിതമാകട്ടെ പൂര്‍ണമായി രേഖപ്പെടുത്തപ്പെടുകയും ചെയ്തിരിക്കുന്നു. അവസാനനാള്‍ വരെയുള്ള മുഴുവനാളുകള്‍ക്കും മാതൃകയാക്കാവുന്ന വിധത്തില്‍ അദ്ദേഹത്തിന്റെ ജീവിതത്തിലെ വലുതും ചെറുതുമായ സംഭവങ്ങളെല്ലാം വ്യക്തമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇനി ഒരു ദൈവദൂതന്‍ വരികയില്ലെന്നും അവസാനനാളുവരെയുള്ള മനുഷ്യരെല്ലാം മാര്‍ഗദര്‍ശകമായി ക്വുര്‍ആനും നബിചര്യയുമാണ് സ്വീകരിക്കേണ്ടതെന്നും ക്വുര്‍ആനിലും നബിമൊഴികളിലും വ്യക്തമാക്കപ്പെട്ടിട്ടുമുണ്ട്.

Share:

ഇസ്ലാം ഒരു പഠനം - Part 6

17. എന്താണ് ക്വുര്‍ആന്‍?

അന്തിമ പ്രവാചകനിലൂടെ അവതരിപ്പിക്കപ്പെട്ട അവസാനത്തെ വേദഗ്രന്ഥമാണ് ഖുര്‍ആന്‍. ദൈവവചനങ്ങാണ് അതുള്‍ക്കൊള്ളുന്നത്. അവസാന നാളുവരെയുള്ള മുഴുവന്‍ മനുഷ്യര്‍ക്കുമുള്ള മാര്‍ഗദര്‍ശകഗ്രന്ഥമാണത്. അതുകൊ ണ്ടുതന്നെ അന്ത്യനാളുവരെ ക്വുര്‍ആനിനെ യാതൊരു മാറ്റത്തിരുത്തലുകളുമില്ലാതെ നിലനിര്‍ത്തുമെന്ന് അത് അവതരിപ്പിച്ച ദൈവംതമ്പുരാന്‍ തന്നെ മനുഷ്യര്‍ക്ക് വാഗ്ദാനം നല്‍കിയിട്ടുണ്ട്. എല്ലാവിധ മാനുഷിക കൈകടത്തലുകളില്‍ നിന്നും മുക്തമായി ഇന്നു നിലനില്‍ക്കുന്ന ഏക മതഗ്രന്ഥം ക്വുര്‍ആനത്രേ. അത് ഒരേ സമയം ഒരു മാര്‍ഗദര്‍ശക ഗ്രന്ഥവും അതോടൊപ്പം അന്തിമപ്രവാചകന് നല്‍കപ്പെട്ട ദൈവിക ദൃഷ്ടാന്തവുമാണ്.
……………………………………………………

18. ക്വുര്‍ആന്‍ ഒരു ദൈവിക ദൃഷ്ടാന്തമാണെന്ന് പറയാന്‍ കാരണമെന്ത്?

മനുഷ്യര്‍ക്കു രചിക്കുവാ ന്‍ കഴിയാത്ത സവിശേഷമായ ഒരു ഗ്രന്ഥമാണ് ക്വുര്‍ആന്‍. നാല്‍പതു വയസ്സുവരെ യാതൊരു സാഹിത്യാഭിരുചിയും പ്രകടിപ്പിക്കാത്ത ഒരു നിരക്ഷരനിലൂടെ ലോകം ശ്രവിച്ച ഖുര്‍ആനിന്റെ അനി തരമായ സാഹിത്യശൈലി ആര്‍ക്കും അനുകരിക്കാനാവാത്തതാണ്. ഇന്നു നിലനില്‍ക്കുന്ന വേദഗ്രന്ഥങ്ങളില്‍ ദൈവികമെന്ന് സ്വയം അവകാശപ്പെടുന്നതും അവതരിപ്പിക്കപ്പെട്ട രൂപത്തില്‍തന്നെ ഇന്നും നിലനില്‍ക്കുന്നതുമായ ഏകഗ്രന്ഥം ഖുര്‍ആനാണ്. ഖുര്‍ആനിലെ ധാര്‍മിക നിയമങ്ങള്‍ സാര്‍വകാലികവും അത് പ്രദാനം ചെയ്യുന്ന സാന്മാര്‍ഗിക സംവിധാനം കിടയറ്റതുമാണ്. ദീര്‍ഘമായ ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ വിഭിന്നങ്ങളായ പരിതസ്ഥിതികളില്‍ വിപുലവും ബൃഹത്തുമായ വിഷയങ്ങളെക്കുറിച്ച് അവതീര്‍ണമായ ഖുര്‍ആന്‍ സൂക്തങ്ങളില്‍ യാതൊരു വൈരുധ്യവുമില്ലെന്ന താണ് ഒരു അത്ഭുതം.
ക്വുര്‍ആന്‍ സൃഷ്ടിച്ച പരിവര്‍ത്തനമാകട്ടെ അതുല്യവും മഹത്തരവുമാണ്. എല്ലാ നിലക്കും അധമമായ ഒരു സമൂഹത്തെ കേവലം ഇരുപത്തിമൂന്ന് വര്‍ഷക്കാലം കൊണ്ട് ലോകത്തിന് മുഴുവന്‍ മാതൃകയായ ഒരു സമൂഹമാക്കി മാറ്റിയ ഗ്രന്ഥമാണത്. ഖുര്‍ആനിലെ പ്രവചനങ്ങളാകട്ടെ അക്ഷരംപ്രതി പുലര്‍ന്നുകൊണ്ട് അത് സര്‍വകാലജ്ഞാനിയില്‍നിന്നുള്ളതാണെന്ന് തെളിയിച്ചുകഴിഞ്ഞിട്ടുണ്ട്.
പതിനാലു നൂറ്റാണ്ടുകള്‍ക്കുമുമ്പ് ലോകം ശാസ്ത്രസാങ്കേതിക രംഗത്ത് വട്ടപ്പൂജ്യത്തിലായിരിക്കുമ്പോള്‍ അവതരിപ്പിക്കപ്പെട്ട ക്വുര്‍ആന്‍ സൂക്തങ്ങളിലൊന്നു പോലും ആധുനിക ശാസ്ത്രഗവേഷണങ്ങളുടെ ഫലങ്ങള്‍ക്ക് വിരുദ്ധമായ യാതൊരു പ്രസ്താവനയും നടത്തുന്നില്ലെന്നതാണ് മറ്റൊരു മഹാത്ഭുതം. മാത്രവുമല്ല, ഖുര്‍ആനിലെ വചനങ്ങള്‍ സര്‍വശക്തനായ സ്രഷ്ടാവിന്റേതാണെന്ന് ആധുനിക ശാസ്ത്രത്തിന്റെ കണ്ടെത്തലുകള്‍ വ്യക്തമാക്കുകയും ചെയ്യുന്നുവെന്നതാണ് അതിന്റെ ദൈവി കതക്കുള്ള മറ്റൊരു തെളിവ്.
……………………………………………………

19. എന്തെല്ലാമാണ് ഇസ്ലാമിക കര്‍മങ്ങള്‍?

ഇസ്ലാമിലെ അതിപ്രധാനമായ നിര്‍ബന്ധ കര്‍മാനുഷ്ഠാനങ്ങള്‍ അഞ്ചെണ്ണമാണ്.
•സത്യസാക്ഷ്യം,
•നമസ്കാരം,
•സകാത്ത്,
•വ്രതാനുഷ്ഠാനം,
•ഹജ്ജ്.

Share:

ഇസ്ലാം ഒരു പഠനം - Part 7

20. എന്താണ് സത്യസാക്ഷ്യം?

'ആരാധനക്ക് അല്ലാഹുവല്ലാതെ ആരുംതന്നെ അര്‍ഹനല്ലെന്നും മുഹമ്മദ്(സ്വ) അല്ലാഹുവിന്റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കു ന്നു'വെന്ന പ്രതിജ്ഞാവാച കം ചൊല്ലിക്കൊണ്ടാണ് ഒരാ ള്‍ മുസ്ലിമാകുന്നത്. ഏകനായ സ്രഷ്ടാവിനല്ലാതെ മറ്റാര്‍ക്കും യാതൊരു ആരാധനയും അര്‍പ്പിക്കു കയില്ലെന്നും മുഹമ്മദ് നബിയുടെ(സ്വ) ജീവിതത്തെ മാതൃകയാക്കി സ്വന്തം ജീവിതത്തെ മുന്നോ ട്ടുനയിച്ചുകൊള്ളാമെന്നും പ്രതിജ്ഞയെടുക്കുകയാണ് ഈ സാക്ഷ്യവചനം ചൊല്ലുന്നയാള്‍ ചെയ്യു ന്നത്.
…………………………………………………

21. എന്താണ് നമസ്കാരം?

അഞ്ചുനേരത്തെ നിര്‍ബന്ധ നമസ്കാരം ഓരോ മുസ്ലിമിന്റെയും ബാധ്യതയാണ്.അരുണോദയത്തിന് മുമ്പും മധ്യാഹ്നത്തിലും സായാഹ്നത്തിലും സൂര്യാസ്തമയത്തിന് ശേഷവും രാത്രിയുമാണ്നിര്‍ബന്ധ നമസ്കാരത്തിന്റെ സമയങ്ങള്‍. അംഗശുദ്ധിവരുത്തി ഭക്തിപൂര്‍വം സര്‍വശക്തനുമായി നടത്തുന്ന സംഭാഷണമാണ് നമസ്കാരം. മനസ്സില്‍ പ്രതിജ്ഞയും പ്രാര്‍ഥനയുമായി കൈകെട്ടി നിന്നും കുനിഞ്ഞും സാഷ്ടാംഗം നമിച്ചും ഇരുന്നും അഞ്ചുനേരം കൃത്യമായി സ്രഷ്ടാവുമായി സംഭാഷണത്തിലേര്‍പ്പെടുന്ന യഥാര്‍ഥ മുസ്ലിമിന്റെ ജീവിതം എല്ലാവിധ തെറ്റുകുറ്റങ്ങളില്‍നിന്നും മുക്തമായിരിക്കുമെന്നുറപ്പാണ്.
…………………………………………………

22. എന്താണ് സകാത്ത്?

✅സ്വന്തം സ്വത്തില്‍നിന്ന് ഒരു വിഹിതം സമൂഹത്തിലെ അവശത അനുഭവിക്കുന്നവര്‍ക്കുവേണ്ടി നീക്കിവെക്കുവാ ന്‍ മുസ്ലിംകള്‍ ബാധ്യസ്ഥരാണ്. ഈ നിര്‍ബന്ധദാനമാണ് സകാത്ത്. നാണയ സമ്പത്തിനും കച്ചവടച്ചരക്കുകള്‍ക്കും വര്‍ഷത്തില്‍ രണ്ടര ശത മാനവും കാര്‍ഷി കവിളകള്‍ക്ക് പത്ത് ശതമാനവുമാണ് (ജലസേചനംചെയ്യുന്നതാണെങ്കില്‍ അഞ്ചുശതമാനം) സകാത്ത്. സകാത്ത് കൊടുക്കുല്‍ ബാധ്യതയാകുന്നതിന് ഓരോന്നിനും ഓരോ ചുരുങ്ങിയ പരിധികള്‍ നിശ്ചയി ക്കപ്പെട്ടിട്ടുണ്ട്. സകാത്ത് കൊടുക്കാന്‍ ബാധ്യസ്ഥരായവരില്‍നിന്ന് ഇസ്ലാമിക രാഷ്ട്രമോ അതി ല്ലെങ്കില്‍ സമൂഹം ഉത്തരവാദപ്പെടുത്തിയ സ്ഥാപനമോ അത് പിരിച്ചെടുത്ത് അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യുകയാണ് വേണ്ടത്.
…………………………………………………

23.എന്താണ് വ്രതാനുഷ്ഠാനം?

✅ഒരു മാസം പകല്‍ സമയം മുഴുവന്‍ ഭക്ഷണപാനീയങ്ങളില്‍നിന്നും ലൈംഗികബന്ധ ത്തില്‍നിന്നും ഒഴിഞ്ഞുനിന്ന് വ്രതമനുഷ്ഠിക്കേണ്ടത് മുസ്ലിംകളുടെ ബാധ്യതയാണ്. ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട റമദാന്‍ മാസമാണ് വ്രതാനുഷ്ഠാനത്തിനു വേണ്ടി നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. ദൈവേച്ഛയുടെ മുമ്പില്‍ സ്വ ന്തം ഇച്ഛയെ സമര്‍പ്പിക്കുകയാണ് വ്രതാനുഷ്ഠാനത്തിലൂടെ മുസ്ലിം ചെയ്യുന്നത്.
…………………………………………………

24. എന്താണ് ഹജ്ജ്?

ആരോഗ്യവും സാമ്പത്തിക ശേഷിയുമുള്ള ഓരോ മുസ്ലിമും ജീവിതത്തിലൊരിക്കല്‍ മക്കയിലേക്ക് തീര്‍ഥാടനം നടത്തണമെന്നാണ് ഇസ്ലാമികവിധി. ഈ തീര്‍ഥാടനമാണ് ഹജജ്. വ്യത്യസ്ത ദേശക്കാരും ഭാഷക്കാരും വര്‍ണക്കാരുമായി ലക്ഷക്കണക്കിനാളുകള്‍ ഹജ്ജ് മാസത്തില്‍ മക്കയില്‍ ഒരുമിച്ചു കൂടുന്നു. മനസ്സില്‍ ഒരേ ചിന്ത, ചുണ്ടി ല്‍ ഒരേ മന്ത്രം, ധരിച്ചത് ഒരേതരം വസ്ത്രങ്ങള്‍-പുരുഷന്മാര്‍ വെളുത്ത രണ്ടു തുണികള്‍ മാത്രം -ഒന്ന് ഉടുക്കാനും മറ്റൊന്ന് പുതയ്ക്കാനും (സ്ത്രീകള്‍ക്ക് ശരീരഭാഗങ്ങള്‍ വെളിവാകാത്ത, മുഖവും മു ന്‍കൈയും ഒഴിച്ചുള്ളവയെല്ലാം മറയ്ക്കുന്ന അയഞ്ഞ വസ്ത്രം). ഇസ്ലാമിന്റെ ഏകമാനവതാ സിദ്ധാന്തം ഹജ്ജി ല്‍ പ്രായോഗികമായി പ്രകടിപ്പിക്കപ്പെടുകയാണ്. മുതലാളിയോ തൊഴിലാളിയോ കറുത്തവനോ വെളുത്തവനോ ഉന്നതകുലജാതനോ അധമ നോ സ്വദേശിയോ വിദേശി യോ ഒന്നുമില്ലാത്ത ഏകമാ നവത - ഒരേ ഒരു ദൈവം മാ ത്രം; അവന്റെ ദാസന്മാരായ ഒരൊറ്റ ജനതയും.

Share: