47. എന്താണ് ജിഹാദ്?
ജിഹാദ് എന്ന പദത്തിന് ത്യാഗപരിശ്രമം എന്നാണര്‍ഥം. ദൈവികമാര്‍ഗത്തിലുള്ള ത്യാഗ പരിശ്രമങ്ങളല്ലാം ജിഹാദാണ്. സ്വന്തം ഇച്ഛയെ നിയന്ത്രിക്കുകയും ദൈവേച്ഛക്ക് കീഴ്പ്പെടുകയും ചെയ്യുകയാണ് ജിഹാദിന്റെ ഒന്നാം ഘട്ടം. സ്വന്തം ജീവിതത്തെ മാതൃകായോഗ്യമായ രീതിയിലേക്ക് പരിവര്‍ത്തിപ്പിക്കുന്നത് ജിഹാദാണ്. ദൈവിക മാര്‍ഗത്തില്‍ സമ്പത്തും ശരീരവും വിനിയോഗി ക്കുന്നത് ജിഹാദാണ്.
സത്യമതസാക്ഷ്യം സ്വീക രിച്ച് ഇസ്ലാമിക സമൂഹത്തില്‍ അംഗമാകുന്ന ഒരാള്‍ക്ക് സത്യമതത്തിന്റെ സന്ദേശം സഹോദരങ്ങള്‍ക്ക് എ ത്തിക്കുകയെന്നത് ബാധ്യതയത്രെ. ഈ ബാധ്യതാനിര്‍വ ഹണത്തിന്റെ പാതയിലെ ത്യാഗപരിശ്രമങ്ങള്‍ ജിഹാദാണ്. സ്വന്തം ജീവിതത്തെ സത്യമതത്തിന്റെ സാക്ഷ്യമാക്കിക്കൊണ്ടും യുക്തിയും സദുപദേശവുമുപയോഗിച്ച് സംവദിച്ചുകൊണ്ടുമാണ് സത്യമതത്തിന്റെ സന്ദേശം മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കേണ്ടത്. നിര്‍ബന്ധ മത പരിവര്‍ത്തനം എന്ന ആശയത്തോട് ഇസ്ലാം വിയോജിക്കുന്നു. മതകാര്യത്തില്‍ യാതൊരു നി ര്‍ബന്ധവും പാടില്ലെന്നും, ഒരാള്‍ സ്വമനസ്സാലെയാണ് വിശ്വാസം സ്വീകരിക്കേണ്ടതെന്നും, ജനങ്ങളെ ഉല്‍ബോധിപ്പിക്കുക മാത്രമാണ് സത്യവിശ്വാസികളുടെ കടമയെന്നുമാണ് ക്വുര്‍ആന്‍ വ്യക്ത മാക്കുന്നത്. മതത്തിന്റെ പേരില്‍ നിരപരാധികളെ ആക്രമിക്കുന്നതിനെ ഇസ്ലാം അനുവദിക്കുന്നില്ല.
ഇസ്ലാം അനുസരിച്ച് ജീ വിക്കാനുള്ള അവകാശം നി ഷേധിക്കപ്പെടുകയും അതു പ്രചരിപ്പിക്കാനുള്ള സ്വാതന്ത്യ്രം ഹനിക്കപ്പെടുകയും ചെയ്യുന്ന അവസരത്തില്‍ അനിവാര്യമെങ്കില്‍ ബല പ്രയോഗത്തിലൂടെ മതസ്വാതന്ത്യ്രം ഉറപ്പുവരുത്താമെന്നാണ് ഇസ്ലാമിന്റെ നിലപാട്. അക്രമം അവസാനിപ്പിച്ച് സമാധാനം സ്ഥാപിക്കുന്നതിനുവേണ്ടിയാണ് ഇസ്ലാം യുദ്ധം അനുവദി ച്ചിരിക്കുന്നത്. യുദ്ധത്തില്‍പോലും മാന്യത കൈവെടിയാന്‍ പാടില്ലെന്നും പരിധി ലംഘിക്കരു തെന്നുമാണ് ക്വുര്‍ആനിന്റെ ശാസന. മുസ്ലിം സമൂഹം യുദ്ധം ചെയ്യാന്‍ നിര്‍ബന്ധിതരാവുന്ന ഘട്ടത്തില്‍ സമൂഹത്തിലെ കഴിവും ആരോഗ്യവുമുള്ളവരെല്ലാം അതിന് സന്നദ്ധരാവേണ്ടതാണ്. സത്യമതത്തിന്റെ സംരക്ഷണത്തിനുവേണ്ടി നടത്തുന്ന ത്യാഗപരിശ്രമങ്ങളെല്ലാം ജിഹാദാണ്. അതില്‍ അവസാനത്തേതാണ് സായുധ സമരം.
……………………………………………………
1 മുതൽ 15 വരെയുള്ള പോസ്റ്റുകൾക്ക് -
〰〰〰〰〰〰〰〰〰
0 comments:
Post a Comment