17. എന്താണ് ക്വുര്‍ആന്‍?
അന്തിമ പ്രവാചകനിലൂടെ അവതരിപ്പിക്കപ്പെട്ട അവസാനത്തെ വേദഗ്രന്ഥമാണ് ഖുര്‍ആന്‍. ദൈവവചനങ്ങാണ് അതുള്‍ക്കൊള്ളുന്നത്. അവസാന നാളുവരെയുള്ള മുഴുവന്‍ മനുഷ്യര്‍ക്കുമുള്ള മാര്‍ഗദര്‍ശകഗ്രന്ഥമാണത്. അതുകൊ ണ്ടുതന്നെ അന്ത്യനാളുവരെ ക്വുര്‍ആനിനെ യാതൊരു മാറ്റത്തിരുത്തലുകളുമില്ലാതെ നിലനിര്‍ത്തുമെന്ന് അത് അവതരിപ്പിച്ച ദൈവംതമ്പുരാന്‍ തന്നെ മനുഷ്യര്‍ക്ക് വാഗ്ദാനം നല്‍കിയിട്ടുണ്ട്. എല്ലാവിധ മാനുഷിക കൈകടത്തലുകളില്‍ നിന്നും മുക്തമായി ഇന്നു നിലനില്‍ക്കുന്ന ഏക മതഗ്രന്ഥം ക്വുര്‍ആനത്രേ. അത് ഒരേ സമയം ഒരു മാര്‍ഗദര്‍ശക ഗ്രന്ഥവും അതോടൊപ്പം അന്തിമപ്രവാചകന് നല്‍കപ്പെട്ട ദൈവിക ദൃഷ്ടാന്തവുമാണ്.
……………………………………………………
18. ക്വുര്‍ആന്‍ ഒരു ദൈവിക ദൃഷ്ടാന്തമാണെന്ന് പറയാന്‍ കാരണമെന്ത്?
മനുഷ്യര്‍ക്കു രചിക്കുവാ ന്‍ കഴിയാത്ത സവിശേഷമായ ഒരു ഗ്രന്ഥമാണ് ക്വുര്‍ആന്‍. നാല്‍പതു വയസ്സുവരെ യാതൊരു സാഹിത്യാഭിരുചിയും പ്രകടിപ്പിക്കാത്ത ഒരു നിരക്ഷരനിലൂടെ ലോകം ശ്രവിച്ച ഖുര്‍ആനിന്റെ അനി തരമായ സാഹിത്യശൈലി ആര്‍ക്കും അനുകരിക്കാനാവാത്തതാണ്. ഇന്നു നിലനില്‍ക്കുന്ന വേദഗ്രന്ഥങ്ങളില്‍ ദൈവികമെന്ന് സ്വയം അവകാശപ്പെടുന്നതും അവതരിപ്പിക്കപ്പെട്ട രൂപത്തില്‍തന്നെ ഇന്നും നിലനില്‍ക്കുന്നതുമായ ഏകഗ്രന്ഥം ഖുര്‍ആനാണ്. ഖുര്‍ആനിലെ ധാര്‍മിക നിയമങ്ങള്‍ സാര്‍വകാലികവും അത് പ്രദാനം ചെയ്യുന്ന സാന്മാര്‍ഗിക സംവിധാനം കിടയറ്റതുമാണ്. ദീര്‍ഘമായ ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ വിഭിന്നങ്ങളായ പരിതസ്ഥിതികളില്‍ വിപുലവും ബൃഹത്തുമായ വിഷയങ്ങളെക്കുറിച്ച് അവതീര്‍ണമായ ഖുര്‍ആന്‍ സൂക്തങ്ങളില്‍ യാതൊരു വൈരുധ്യവുമില്ലെന്ന താണ് ഒരു അത്ഭുതം.
ക്വുര്‍ആന്‍ സൃഷ്ടിച്ച പരിവര്‍ത്തനമാകട്ടെ അതുല്യവും മഹത്തരവുമാണ്. എല്ലാ നിലക്കും അധമമായ ഒരു സമൂഹത്തെ കേവലം ഇരുപത്തിമൂന്ന് വര്‍ഷക്കാലം കൊണ്ട് ലോകത്തിന് മുഴുവന്‍ മാതൃകയായ ഒരു സമൂഹമാക്കി മാറ്റിയ ഗ്രന്ഥമാണത്. ഖുര്‍ആനിലെ പ്രവചനങ്ങളാകട്ടെ അക്ഷരംപ്രതി പുലര്‍ന്നുകൊണ്ട് അത് സര്‍വകാലജ്ഞാനിയില്‍നിന്നുള്ളതാണെന്ന് തെളിയിച്ചുകഴിഞ്ഞിട്ടുണ്ട്.
പതിനാലു നൂറ്റാണ്ടുകള്‍ക്കുമുമ്പ് ലോകം ശാസ്ത്രസാങ്കേതിക രംഗത്ത് വട്ടപ്പൂജ്യത്തിലായിരിക്കുമ്പോള്‍ അവതരിപ്പിക്കപ്പെട്ട ക്വുര്‍ആന്‍ സൂക്തങ്ങളിലൊന്നു പോലും ആധുനിക ശാസ്ത്രഗവേഷണങ്ങളുടെ ഫലങ്ങള്‍ക്ക് വിരുദ്ധമായ യാതൊരു പ്രസ്താവനയും നടത്തുന്നില്ലെന്നതാണ് മറ്റൊരു മഹാത്ഭുതം. മാത്രവുമല്ല, ഖുര്‍ആനിലെ വചനങ്ങള്‍ സര്‍വശക്തനായ സ്രഷ്ടാവിന്റേതാണെന്ന് ആധുനിക ശാസ്ത്രത്തിന്റെ കണ്ടെത്തലുകള്‍ വ്യക്തമാക്കുകയും ചെയ്യുന്നുവെന്നതാണ് അതിന്റെ ദൈവി കതക്കുള്ള മറ്റൊരു തെളിവ്.
……………………………………………………
19. എന്തെല്ലാമാണ് ഇസ്ലാമിക കര്‍മങ്ങള്‍?
ഇസ്ലാമിലെ അതിപ്രധാനമായ നിര്‍ബന്ധ കര്‍മാനുഷ്ഠാനങ്ങള്‍ അഞ്ചെണ്ണമാണ്.
•സത്യസാക്ഷ്യം,
•നമസ്കാരം,
•സകാത്ത്,
•വ്രതാനുഷ്ഠാനം,
•ഹജ്ജ്.
0 comments:
Post a Comment