5. ഇസ്ലാമിക വിശ്വാസങ്ങള്‍ എന്തെല്ലാമാണ്?
ഏകദൈവത്തിലും അവ ന്റെ മലക്കുകളിലും വേദഗ്രന്ഥങ്ങളിലും പ്രവാചകന്മാരിലും മരണാനന്തര ജീവിതത്തിലും ദൈവികവിധിയിലുമുള്ള വിശ്വാസങ്ങളാണ് ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങള്‍.
………………………………………………
6. ഏകദൈവ വിശ്വാസം കൊണ്ട് എന്താണ് അര്‍ഥമാക്കുന്നത്?
ഈ പ്രപഞ്ചത്തിലെ വലു തും ചെറുതുമായ സകല പ്രതിഭാസങ്ങളുടെയും സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹു അവന്റെ സത്തയിലും ഗുണങ്ങളിലും പ്രവര്‍ത്തന ങ്ങളിലും ഏകനും അദ്വിതീയനുമാണ്. സര്‍വശക്തനും സര്‍വോന്നതനും സ്വയം സ മ്പൂര്‍ണനുമായ അവനു മാത്ര മേ ആരാധനകള്‍ അര്‍പ്പിക്കുവാന്‍ പാടുള്ളൂ. സ്രഷ്ടാവായ ഒരു ദൈവമുണ്ടെന്ന കേവല വിശ്വാസത്തിലുപരിയായി പരമകാരുണികനും സര്‍വജ്ഞനുമായ അവനു മാത്രം പ്രാര്‍ഥനാ വഴിപാടുകള്‍ അര്‍പ്പിക്കപ്പെടുന്ന അവസ്ഥ സംജാതമാവുകയാണ് ഇസ്ലാം ഏകദൈവവിശ്വാസം കൊണ്ട് വിവ ക്ഷിക്കുന്നത്.
………………………………………………
7. ആരാണ് അല്ലാഹു?
സര്‍വലോക സ്രഷ്ടാവായ ഏകദൈവത്തെ അറബിയില്‍ സംബോധന ചെയ്യുന്നത് അല്ലാഹുവെന്നാണ്. 'എ ല്ലാതരം ആരാധനകളും യഥാ ര്‍ഥത്തില്‍ അര്‍ഹിക്കുന്നവന്‍' എന്നാണ് 'അല്ലാഹു'വെന്ന പദത്തിന്റെ ഭാഷാപരമായ അര്‍ഥം. അറബ് നാടുകളില്‍ വസിക്കുന്ന അമുസ്ലിംകളും ഏകദൈവത്തെ അല്ലാഹുവെന്നുതന്നെയാണ് വിളിക്കുന്നത്. ലിംഗഭേദമോ ബഹുവചന പ്രയോഗമോ ഇല്ലാത്ത നാമമാ ണിത്. ദൈവിക മഹത്വത്തെ പൂര്‍ണമായി ദ്യോതിപ്പിക്കുന്നതും ഇതര ഭാഷകളിലെ പ്രയോഗങ്ങളെക്കാള്‍ കൃത്യവുമായതിനാലാണ് അല്ലാഹുവെന്നു തന്നെ ദൈവംതമ്പുരാനെ മുസ്ലിംകള്‍ സംബോധന ചെയ്യുന്നത്. ഏകദൈവത്തെ അവന്റെ പരിശുദ്ധിക്കും മഹത്വത്തിനുമിണങ്ങുന്ന ഏതുനാമത്തിലും അഭിസംബോധന ചെയ്യാമെന്നതാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട്.
0 comments:
Post a Comment