27 November 2015

ഇസ്ലാം ഒരു പഠനം - Part 1

1. എന്താണ് ഇസ്ലാം?

ഇസ്ലാം എന്ന അറബി പദത്തിന് 'സമര്‍പ്പണ'മെന്നും 'സമാധാന'മെന്നും അര്‍ഥമുണ്ട്. സര്‍വലോക സ്രഷ്ടാവി ന് സ്വന്തം ജീവിതത്തെ സമ ര്‍പ്പിക്കുന്നതുവഴി കരഗതമാകുന്ന സമാധാനമാണ് ഇസ്ലാം. ജീവിതത്തിന്റെ എല്ലാ രംഗങ്ങളും ദൈവിക വിധിവിലക്കുകളനുസരിച്ച് ചിട്ടപ്പെടുത്തുകയെന്നാണ് ഇസ്ലാം കൊണ്ട് വിവക്ഷിക്കുന്നത്.
………………………………………

2. ആരാണ് മുസ്ലിംകള്‍?

സ്വന്തത്തെ സ്രഷ്ടാവിന് സമര്‍പ്പിച്ചവന്‍ എന്നാണ് മുസ്ലിം എന്ന പദത്തിനര്‍ഥം. ദൈവിക വിധിവിലക്കുകളനുസരിച്ച് സ്വന്തം ജീവിതത്തെ ചിട്ടപ്പെടുത്തിയവനാണ് മുസ് ലിം. ജന്മത്തിന്റെ അടിസ്ഥാനത്തിലല്ല, പ്രത്യുത വിശ്വാസ ത്തിന്റെയും കര്‍മത്തിന്റെ യും അടിസ്ഥാനത്തിലാണ് ഒരാള്‍ മുസ്ലിമാകുന്നത്.
………………………………………

3. എങ്ങനെ ഒരാള്‍ക്ക് മുസ്ലിമാകാന്‍ കഴിയും?

'അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു; മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു' എന്ന രണ്ട് സാക്ഷ്യവചനങ്ങള്‍ ചൊല്ലി അവയനുസരിച്ച് ജീവിതം ക്രമീകരിക്കാമെന്ന് പ്രതിജ്ഞയെടുത്താല്‍ ഒരാള്‍ മുസ്ലിമായിത്തീരുന്നു.
………………………………………

4.ഇസ്ലാം കര്‍ക്കശമായി തോന്നുന്നത് എന്തു കൊണ്ടാണ്?

ആരാധനാലയങ്ങളുടെ ചുവരുകള്‍ക്കകത്ത് ഒതുങ്ങിനില്‍ക്കേണ്ടതാണ് മതം എന്നല്ല പ്രവാചകന്മാരൊന്നും പഠിപ്പിച്ചത്; പ്രത്യുത ജീവിത ത്തിന്റെ വിവിധ തുറകളില്‍ അനുസരിക്കേണ്ടതായ വിധിവിലക്കുകള്‍ ഉള്‍ക്കൊള്ളുന്ന താണ് മതമെന്നാണ്. 'മുസ്ലിം' എന്നാല്‍, സ്വന്തത്തെ സ്രഷ്ടാവിന് സമര്‍പ്പിച്ചവന്‍ എന്നാണര്‍ഥം. അതുകൊണ്ടുതന്നെ ജീവിതത്തിന്റെ നാനാതുറകളിലേക്കുമുള്ള ദൈവിക മാര്‍ഗനിര്‍ദേശം സ്വീകരിക്കു ന്ന കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചക്കും തയാറാകാന്‍ മുസ്ലിമിന് കഴിയുകയില്ല. ആരാധനാലയത്തിലെത്തു മ്പോള്‍ ദൈവബോധവും ജീവിതത്തിലെല്ലാം തന്നിഷ്ടവുമെന്ന 'മതസങ്കല്‍പം' ഇസ്ലാമിന് അന്യമായതിനാല്‍ എല്ലാ രംഗത്തേക്കുമുള്ള ഇസ്ലാമിക വിധിവിലക്കു കള്‍ കര്‍ശനമായും പാലിക്കുന്നവനായിരിക്കും യഥാര്‍ഥ മുസ്ലിം.

Share:

0 comments:

Post a Comment