37. വിവാഹമോചനത്തെക്കുറിച്ച് ഇസ്ലാം എന്തു പറയുന്നു?
കുടുംബബന്ധം സുദൃഢമായി നിലനില്‍ക്കുന്നതിനാവശ്യമായ നിര്‍ദേശങ്ങളാണ് ഇസ്ലാം നല്‍കു ന്നത്. ഈ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടുള്ള ജീവിതം കുടുംബത്തിന്റെ കെട്ടുറപ്പിനും പ്രശ്ന രഹിതമായ ദാമ്പത്യത്തിനും വഴിയൊരുക്കുന്നു. എന്നാല്‍, കുടുംബജീവിതത്തില്‍ ഉണ്ടായേക്കാവുന്ന അസ്വാരസ്യങ്ങള്‍ക്കുനേരെ ഇസ്ലാം കണ്ണടക്കുന്നില്ല. അച്ചടക്കലംഘനം കൊണ്ടുണ്ടാവുന്ന അസ്വാ രസ്യങ്ങള്‍ വഴി കുടുംബബന്ധം മുറിഞ്ഞുപോകാതിരിക്കാന്‍ പ്രായോഗികവും ശാസ്ത്രീയവുമായ മൂന്ന് മാര്‍ഗങ്ങള്‍ ഇസ്ലാം നിര്‍ദേശിക്കുന്നു. ആദ്യം നല്ല രീതിയില്‍ ഉപദേശിക്കുക; പിന്നെ ശയ്യ ബഹിഷ്കരിക്കുക; എന്നിട്ടും ശരിയാവുന്നില്ലെങ്കില്‍ സുന്ദരാവയവങ്ങളെ സൂക്ഷിച്ചുകൊണ്ട് എളിയ രീതിയില്‍ ശിക്ഷിക്കുക. ഈ മൂന്ന് മാര്‍ഗങ്ങളും പരാജയപ്പെട്ടാല്‍ ഇണകളുടെ വീട്ടുകാര്‍ തമ്മില്‍ അനുരഞ്ജനത്തിന് ശ്രമിക്കുക. അങ്ങനെയും യോജിപ്പിക്കാനാവുന്നില്ലെങ്കില്‍ മാന്യമായ രീതിയില്‍ വിവാഹമോചനത്തിന് ഇസ്ലാം അനുവദിക്കുന്നു. അനിവാര്യമായ അവസരങ്ങളില്‍ മാത്രമേ വിവാഹമോചനമാകാവൂ എന്നതാണ് ഇസ്ലാമിന്റെ അനുശാസന.
……………………………………………………
38. ആര്‍ക്കാണ് വിവാഹമോചനത്തിന് അധികാരം?
ഇണയുമായി ഒരു രീതിയിലും പൊരുത്തപ്പെട്ട് പോകാനാവുകയില്ലെന്ന് ഉറപ്പുവന്ന സ്ത്രീക്കും പുരുഷനും വിവാഹമോചനമാകാവുന്നതാണ്. രണ്ടുപേരും വിവാഹമോചിതരാവുന്ന രീതികള്‍ തമ്മി ല്‍ അല്‍പസ്വല്‍പം വ്യത്യാസമുണ്ടെന്നുമാത്രം.
……………………………………………………
39. സന്താനപരിപാലനത്തെക്കുറിച്ച് ഇസ്ലാം എന്തു പറയുന്നു?
✅കുടുംബജീവിതതിന്റെ അനുഗ്രഹങ്ങളായ സന്താനങ്ങളെ ഐഹികജീവിതത്തിനും മരണാനന്തര ജീവിതത്തിനും ഉപകാരപ്പെടുന്ന രീതിയില്‍ വളര്‍ത്തേണ്ടത് മാതാപിതാക്കളുടെ കടമയാണ്. സന്താനങ്ങളുടെ ഭൌതികവും ആത്മീയവുമായ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് മാതാപിതാക്കളാണ്. അവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും വേണം. അതോടൊപ്പംതന്നെ നന്മകള്‍ ചെയ്യാന്‍ അ വരെ പ്രേരിപ്പിക്കുകയും തിന്മകളില്‍നിന്ന് അവരെ തടഞ്ഞുനിര്‍ത്തുകയും വേണം. കുട്ടികളുടെ തെറ്റുകള്‍ക്ക് ചെറിയ ശിക്ഷ നല്‍കാന്‍ ഇസ്ലാം അനുവദിക്കുന്നു. എന്നാല്‍ അതൊരിക്കലും അവര്‍ക്ക് അഭിമാനക്ഷതമുണ്ടാക്കുന്നതായിക്കൂടാ. സന്താനങ്ങളോട് തുല്യനിലയില്‍ പെരുമാറണം. ആണ്‍കുട്ടികളെയും പെ ണ്‍കുട്ടികളെയും ഉച്ചനീചത്വങ്ങളില്ലാതെ ഒരേ രീതിയില്‍വളര്‍ത്ത ണമെന്നാണ് ഇസ്ലാമിന്റെ അനുശാസന.
0 comments:
Post a Comment