17 November 2015

നബിയുടെ (സ) നമസ്കാര രൂപം - Part 7

14 - ഇനി നമസ്കാരം, മഗ്രിബ് പോലെ മൂന്ന് റക്അത്തുളളതോ അല്ലെ ങ്കിൽ ളുഹ്ർ, അസ്വർ, ഇശാ എന്നീ നമസ്കാരങ്ങളെ പോലെ നാല് റക്അത്തുള്ളതോ ആണെങ്കിൽ ഉപരിസൂചിത തശഹ്ഹുദ് ഓതുന്നതോടൊപ്പം പ്രവാചകന്റെ പേരിൽ സ്വലാത് ചൊല്ലുകയും പിന്നീട് തന്റെ രണ്ട് കാൽമുട്ടിലൂന്നിക്കൊണ്ട്എഴുന്നേറ്റുനിൽക്കുകയും വേണം.

ഈ സന്ദർഭത്തിൽ തന്റെ ഇരു കൈകളും ചുമലുകളുടേയോ ചെവികളുടേയോ നേരെ ഉയർത്തുകയും 'അല്ലാഹുഅക്ബർ' എന്ന് പറയുകയും ചെയ്യുക. പിന്നീട് നേരത്തെ വിവരിച്ചിരുന്നപോലെ ഇരു കൈകളും നെഞ്ചിന്മൽതന്നെ വെക്കുകയും ഫാതിഹാസൂറത്ത് മാത്രം ഓതുകയും ചെയ്യുക. (എന്നാൽ ളുഹ്ർ നമസ്കാരമാണെങ്കിൽ മൂന്നാമത്തെ റക്അത്തിലും നാലാമത്തെ റക്അത്തിലും ചിലപ്പോഴെങ്കിലും ഫാതിഹക്കു പുറമെ എന്തെങ്കിലും അധികരിപ്പിക്കുന്നതിനും വിരോധമില്ല.) അബൂസഊദ്() വിൽ നിന്നും ഉദ്ധരിക്കുന്ന ഹദീസിൽ അത് സൂചിപ്പിക്കുന്നുണ്ട്.

എന്നിട്ട്, മഗ്രിബ് നമസ്കാരത്തിലെ മൂന്നാമത്തെ റക്അത്തിനു ശേഷവും, ളുഹ്ർ, അസ്വർ, ഇശാ എന്നീ നമസ്കാരങ്ങളിൽ നാലാമത്തെ റക്അത്തിനു ശേഷവും,നേരത്തെ രണ്ട് റക്അത്തുളള നമസ്കാരത്തിൽ വിവരിച്ചിരുന്നതുപോലെ 'തശഹ്ഹുദ്' ചൊല്ലുകയും, അനന്തരം വലതുഭാഗത്തേക്കും ഇടതുഭാഗത്തേക്കും സലാം വീട്ടുകയും ചെയ്യുക.

പിന്നീട്
أَسْتَغْفِرُ الله
{{അസ്തഗ്ഫിറുല്ലാഹ്}}

(അല്ലാഹുവിനോട് ഞാൻ മാപ്പ് ചോദിക്കുന്നു). എന്ന് മൂന്നു പ്രാവശ്യം പറയുകയും,

اَللهُمَّ أَنْتَ السَّلامُ, وَمِنْكَ السَّلاَمُ, تَبَارَكْتَ يَاذَا الْجَلاَلِ وَالإِكْرَام
{{ അല്ലാഹുമ്മ അന്‍തസ്സലാം, വമിന്‍ക സ്സലാം, തബാറക്ത യാദല്‍ ജലാലി വല്‍ ഇക്റാം}}

(അല്ലാഹുവേ, നീ സമാധാനമാണ്. നിന്നിൽ നിന്നും മാത്രമേ സമാധാനമുണ്ടാകൂ. മഹത്വവും ഔദാര്യവുമുളളവനേ, നീ അനുഗ്രഹസമ്പൂർണ്ണ നാണ്). എന്നും പറയുക. ഇമാമാണെങ്കിൽ ജനങ്ങളിലേക്ക് തിരിഞ്ഞിരിക്കുന്നതിന്നു മുമ്പായാണ് ഇത് പറയേണ്ടത്.

തുടർന്നുകൊണ്ട് ഇങ്ങനെ പ്രാർത്ഥിക്കുക:

لاَ إِلَهَ إِلاَّ الله ُوَحْدَهُ لاَ شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ ، اَللهُمَّ لاَ مَانِعَ لِمَا أَعْطَيْتَ ، وَلاَ مُعْطِيَ لِمَا مَنَعْتَ ، وَلاَ يَنْفَعُ ذَا الْجَدِّ مِنْكَ الْجَدّ ، لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللهِ ، لاَ إِلَهَ إِلاَّ اللهُ ، وَلاَ نَعْبُدُ إِلاَّ إِيَّاهُ ، لَهُ النِّعْمَةُ وَلَهُ الْفَضْلُ وَلَهُ الثَّنَاءُ الْحَسَنُ ، لاَ إِلَهَ إِلاَّ اللهُ مُخْلِصِينَ لَهُ الدِّينَ وَلَوْ كَرِهَ الْكَافِرُونَ

{{ലാ-ഇലാഹ ഇല്ല-ല്ലാഹു വഹ്ദഹു ലാ ശരീക ലഹു, ലഹുല്‍-മുല്‍കു വ ലഹുല്‍-ഹംദു, വ ഹുവ അ'ലാ കുല്ലി ശയ്ഇന്‍ ഖദീര്‍. അല്ലാഹുമ്മ ലാമാനിഅ ലിമാ അഅ്ത്വയ്ത വലാ മുഅ്ത്വിയ ലിമാ മനഅ്ത വലാ യന്‍ഫഉ ദല്‍ ജദ്ദി മിന്‍കല്‍ ജദ്ദ്.. ലാ ഹൌല വലാ ഖുവ്വത ഇല്ലാ ബില്ലാഹി, ലാ ഇലാഹ ഇല്ലല്ലാഹു വലാ നഅ്ബുദു ഇല്ലാ ഇയ്യാഹു, ലഹു ന്നിഅ്മതു വലഹുല്‍ ഫള്ലു, വലഹു സനാഉല്‍ ഹസനു, ലാ ഇലാഹ ഇല്ലല്ലാഹു മുഹ്'ലിസീന ലഹുദ്ദീന വലവ് കരിഹല്‍ കാഫിറൂന്}}

(അല്ലാഹു അല്ലാതെ യാതൊരാരാധ്യനുമില്ല. അവൻ ഏകനാണ്. അവന് പങ്കുകാരില്ല. അവന്നാണ് ഭരണാധികാരം. അവന്നാണ് സർവ്വ സ്തുതിയും. അവൻ എന്തിനും കഴിവുള്ളവനാ ണ്. അല്ലാഹുവേ, നീ നൽകിയത് തടയുന്നവനില്ല. നീ തടഞ്ഞത് നൽകുന്നവനുമില്ല. ഐശ്വര്യമുള്ളവന്ന് തന്റെ ഐശ്വര്യം കൊണ്ട് നിന്റെയടുത്ത് പ്രയോജനമുണ്ടാവുകയുമില്ല. അല്ലാഹുവിനെക്കൊണ്ടല്ലാതെ യാതൊരു ശക്തിയും കഴിവുമില്ല. അല്ലാഹു അല്ലാതെ യാതൊരാരാധ്യനുമില്ല. അവനെ മാത്രമല്ലാതെ ഞങ്ങൾ ആരാധിക്കുകയുമില്ല. ഉന്നതമായ കീർത്തനവും മഹത്വവും അനുഗ്രഹവും അവന്നാകുന്നു. അല്ലാഹു അല്ലാതെ യാതൊരാരാധ്യനുമില്ല. കീഴ്വണക്കം അവന്നുമാത്രമാണ്. അവിശ്വാസികൾക്ക് അത് അനിഷ്ടമാണെങ്കിലും ശരി).

�� അനന്തരം, (سبحان الله ) എന്ന് മുപ്പത്തിമൂന്ന് പ്രാവശ്യവും, ( الحمد لله ) എന്ന് മുപ്പത്തി മൂന്ന് പ്രാവശ്യവും ( الله أكبر ) . എന്ന് മുപ്പത്തി മൂന്ന് പ്രാവശ്യവും ചൊല്ലുകയും…
നൂറു തികക്കാനായി لا اله إلا الله وحده لا شريك له، له الملك وله الحمد وهو على كل شيئ قدير. എന്നും ചൊല്ലുക.

എല്ലാ നമസ്കാരങ്ങൾക്കും ശേഷം 'ആയത്തുൽകുർസി'യും, സൂറതുൽ ഇഖ്ലാസ്വും (قل هو الله أحد), ഫലഖും (قل أعوذ برب الفلق), നാസും (قل أعوذ برب الناس) ചൊല്ലുക.

ഫജ്ർ നമസ്കാരത്തിനും മഗ്രിബിനും ശേഷമാണെങ്കിൽ ഈ മൂന്ന് സൂറത്തുകളും മൂന്ന് പ്രാവശ്യം വീതം ആവർത്തിക്കുന്നത് സുന്നത്താണ്. നബി (സ) യുടെ ഹദീസുകളിൽ ഇത് വന്നിട്ടുണ്ട്. മുകളിൽ പറഞ്ഞിട്ടുളള എല്ലാ ദിക്റുകളും സുന്നത്തു മാത്രമാണ് നിർബന്ധമായതല്ല.

അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.

وصلى الله وسلم على خير خلقه نبينا محمد وآله وصحبه أجمعين والحمد لله ربّ العالمين
➖➖➖➖➖➖➖➖➖➖

നബിയുടെ (സ) നമസ്കാര രൂപം
كيفية صلاة النبي صلى الله عليه وسلم
ശൈഖ്: അബ്ദുൽ അസീസ് ഇബ്നു ബാസ്
فضيلة الشيخ عبد العزيز بن عبد الله بن باز

വിവർത്തനം: അബ്ദുറഹിമാൻ സ്വലാഹി ترجمة: عبد الرحمن صلاحي مراجعة  : محمد كطي / عبد الرزاق صلاحي

മിനിസ്ട്രി ഓഫ് ഇസ്ലാമിക് അഫൈർസ്
وزارة الشؤون الإسلامية والأوقاف والدعوة والإرشاد المملكة العربية السعودية

Share:

0 comments:

Post a Comment