27 November 2015

ഇസ്ലാം ഒരു പഠനം - Part 4

11. മരണാനന്തര ജീവിതത്തെക്കുറിച്ച് ഇസ്ലാം എന്തുപറയുന്നു?

മരണം മനുഷ്യജീവിതത്തിന്റെ അന്ത്യമല്ല. പ്രത്യുത ശാശ്വതമായ മരണാനന്തര ജീവിതത്തിലേക്കുള്ള വാതായനമാണെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ഇവിടെവെച്ച് ചെയ്യുന്ന തിന്മകള്‍ക്ക് തക്ക തായ പ്രതിഫലം ലഭിക്കുന്നത് മരണാനന്തര ജീവിതത്തില്‍വെച്ചു മാത്രമാണ്. അവസാന നാളില്‍ എല്ലാ സൃഷ്ടികളും നശിച്ചതിനുശേഷം മനുഷ്യര്‍ പുനര്‍ജീവിപ്പിക്കപ്പെടുമെന്നാണ് ഇസ്ലാമിക വിശ്വാസം. അങ്ങനെ പുനര്‍ജീവിപ്പിക്കപ്പെട്ട ശേഷം വിചാരണ നട ക്കും. സര്‍വശക്തന്റെ നിയന്ത്രണത്തിലുള്ള വിചാരണ. നാം ചെയ്ത നന്മതിന്മകളെല്ലാം പ്രസ്തുത വിചാരണയി ല്‍ നമ്മുടെ മുന്നില്‍ നിവര്‍ത്തി വെക്കപ്പെടും.എന്നിട്ട് പൂര്‍ണ മായ നീതി നടപ്പാക്കപ്പെടും. നന്മ ചെയ്തവര്‍ക്ക് നന്മയും തിന്മ ചെയ്തവര്‍ക്ക് തിന്മയുമായിരിക്കും പ്രതിഫലം. സ ല്‍കര്‍മങ്ങള്‍ചെയ്ത് ജീവിതത്തെ വിശുദ്ധമാക്കിയവര്‍ക്ക് സമാധാനത്തിന്റെ ഭവനമായ സ്വര്‍ഗവും ദുഷ്കര്‍മങ്ങളാ ല്‍ ജീവിതത്തെ വികലമാക്കിയവര്‍ക്ക് നരകയാതനകളും പ്രതിഫലമായി ലഭിക്കും.
…………………………………………………

12. എന്താണ് ഇസ്ലാമിലെ വിധിവിശ്വാസം?

പ്രപഞ്ചത്തിലെ സകലമാ ന പ്രതിഭാസങ്ങളും ദൈവികമായ വ്യവസ്ഥപ്രകാരമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ വ്യവസ്ഥയാണ് ദൈവികവിധി. ഈ വിധിയില്‍നിന്ന് തെന്നിമാറുവാന്‍ സൃഷ്ടികള്‍ക്കൊന്നും കഴിയില്ല. മനുഷ്യന്റെ സ്ഥിതിയും ഇതില്‍നിന്ന് ഭിന്നമല്ല. മനുഷ്യന്റെ ചു റ്റുപാടുകളും ശാരീരിക വ്യവ സ്ഥകള്‍തന്നെയും ദൈവിക വിധിക്കനുസരിച്ചാണ് നിലനില്‍ക്കുന്നത്. അവന് വന്ന് ഭവിക്കുന്ന നന്മകളും ദോഷങ്ങളുമെല്ലാം ദൈവവിധിപ്രകാരം തന്നെയാണ് സംഭവിക്കുന്നത്. മനുഷ്യസമൂഹത്തിന് ആത്യന്തികമായി നന്മയെന്തൊക്കെയാണെന്നും തിന്മയെന്തെല്ലാമാണെന്നും കൃത്യ മായി അറിയാവുന്ന സര്‍വജ്ഞന്റെ വ്യക്തമായ വ്യവസ് ഥകള്‍ പ്രകാരമാണ് ഓരോരുത്തര്‍ക്കും വന്നുഭവിക്കുന്ന ഗുണങ്ങളും ദോഷങ്ങളുമെല്ലാമുണ്ടാവുന്നത് എന്ന വിശ്വാ സമാണ് ഇസ്ലാമിക വിധി വിശ്വാസത്തിന്റെ കാതല്‍.
…………………………………………………

13. ഇസ്ലാമിക പ്രമാണങ്ങള്‍ എന്തെല്ലാമാണ്?

ഖുര്‍ആനും മുഹമ്മദ് (സ്വ) മിന്റെ ജീവിതമാതൃകയുമാണ് ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍.

Share:

0 comments:

Post a Comment