13 - ഫജ്ർ, ജുമുഅ, രണ്ട്പെരുന്നാൾ എന്നീ നമസ്കാരങ്ങൾ പോലെ രണ്ട് റക്അത്തുകൾ വീതമുളള നമസ്കാരമാണെങ്കിൽ രണ്ടാമത്തെ സുജൂദിൽ നിന്നും ഉയർന്ന ശേഷം വലതുകാൽ നാട്ടിവെച്ചും ഇടതുകാൽ വിരിച്ചുവെച്ചും ഇരിക്കുക, വലത്തേകൈ വലതുതുടയിൽ വെക്കുകയും, അതിന്റെ ചൂണ്ടുവിരൽ ഒഴികെ എല്ലാ വിരലുകളും മടക്കിപ്പിടിക്കുകയും ചെയ്യണം.
ചൂണ്ടുവിരലുകൊണ്ട് ഏകത്വത്തിലേക്ക് ചൂണ്ടിക്കൊണ്ടിരിക്കുകയും വേണം. ഇനി തന്റെ വലതുകയ്യിലെ ചെറുവിരലും അതിനടുത്ത വിരലും ചുരുട്ടിപ്പിടിക്കുകയും, നടുവിരലും പെരുവിരലും ചേർത്ത് ഒരു വൃത്താകൃതിയുണ്ടാക്കുകയും, ചൂണ്ടുവിരൽ ചൂണ്ടിവെക്കുകയുമാണെങ്കിൽ അതും നല്ലതു തന്നെ.
ഈ രണ്ടു രീതിയും നബി(സ)യിൽ നിന്നും സ്ഥിരപ്പെട്ടിട്ടു ളളതാണ്. എന്നാൽ ഇവയിൽ ഒന്ന് ഒരു പ്രാവശ്യവും മറ്റേത് മറ്റൊരു പ്രാവശ്യവും പ്രാവർത്തികമാക്കുന്നരീതിയാണ് ഏറ്റവും ശ്രേഷ്ടകരം.
തന്റെ ഇടതുകൈ ഇടതുതുടയുടേയും കാൽമുട്ടിന്റേയും മീതെ വെക്കുകയും ചെയ്യുക. പിന്നീട് ഈ ഇരുത്തത്തിൽ 'തശഹ്ഹുദ്'ചൊല്ലുക.അതിന്റെ രൂപം:
اَلتَّحِيَّاتُ لِلهِّ ، وَالصَّلَوَاتُ ، وَالطَّيِّبَاتُ ، السَّلاَمُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللهِ وَبَرَكَاتُهُ ، اَلسَّلاَمُ عَلَيْنَا وعَلَى عِبَادِ اللهِ الصَّالِحِينَ . أَشْهَدُ أَن لاَ إِلَهَ إِلاَّ اللهُ وَأَشْهَدُ أَنَّ مُحَمَّداُ عَبْدُهُ وَرَسُولُهُ
{{അത്തഹിയ്യാത്തു ലില്ലാഹി വ-സ്വലവാത്തു വ-ത്വയ്യിബാത്തു, അസ്സലാമു അലൈക്ക അയ്യുഹന്നബിയ്യു വ റഹ്മതുല്ലാഹി വ ബറകാത്തുഹു, അസ്സലാമു അലൈനാ വഅലാ ഇബാദില്ലാഹി സ്വാലിഹീന്‍. അശ്ഹദു അന്‍ലാ ഇലാഹ ഇല്ല-ല്ലാഹു വ അശ്ഹദു അന്ന മുഹമ്മദന്‍ അബ്ദുഹു വ റസൂലുഹു}}
[അത്തഹിയാത് (അതിമഹത്വവും, അനശ്വരതയും, കുറ്റമറ്റതും... ആയിട്ടുള്ള എല്ലാ സ്തുതികീര്‍ത്തനങ്ങളും) അല്ലാഹുവിനാണ്; ആരാധനകളും പ്രാര്‍ത്ഥനകളും സല്‍ക്കര്‍മ്മങ്ങളും അല്ലാഹുവിനാണ്. നബിയേ! അങ്ങേയ്ക്ക് അല്ലാഹുവിന്‍റെ സലാം, റഹ്മത്ത്, ബറകാത്ത് (സമാധാനവും, കാരുണ്യവും, അനുഗ്രഹങ്ങളും) ഉണ്ടാകട്ടെ. ഞങ്ങള്‍ക്കും അല്ലാഹുവിന്‍റെ സദ്‌വൃത്തരായ അടിമകള്‍ക്കും അല്ലാഹുവിന്‍റെ സമാധാനവും കാരുണ്യവും ഉണ്ടാകട്ടെ. യഥാര്‍ത്ഥത്തില്‍ ആരാധന (പ്രാര്‍ത്ഥന, ബലി അറവ്, നേര്‍ച്ച...)ക്ക് അര്‍ഹനായി അല്ലാഹുവല്ലാതെ മറ്റാരുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. നിശ്ചയം, മുഹമ്മദ് (സ) അല്ലാഹുവിന്‍റെ ദൂതനും അടിമയുമാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു]
പിന്നീട് ഇങ്ങനെ പറയുക:
اَللهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ ، اَللهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ
{{അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിന്‍ വഅലാ ആലി മുഹമ്മദിന്‍ കമാ സ്വല്ലയ്ത അലാ ഇബ്റാഹീമ വ അലാ ആലി ഇബ്റാഹീമ ഇന്നക ഹമീദുന്‍ മജീദ്. അല്ലാഹുമ്മ ബാരിക് അലാ മുഹമ്മദിന്‍ വ അലാ ആലി മുഹമ്മദിന്‍ കമാ ബാറക്'ത അലാ ഇബ്റാഹീമ വ അലാ ആലി ഇബ്റാഹീമ ഇന്നക ഹമീദുന്‍ മജീദ്}}
[അല്ലാഹുവേ! ഇബ്രാഹീം(അ)ക്കും കുടുംബത്തിനും മേല്‍ നീ സ്വലാത്ത് (രക്ഷയും സമാധാനവും) ചൊരിഞ്ഞതുപോലെ മുഹമ്മദ് നബി(സ)ക്കും കുടുംബത്തിനും മേലും നീ രക്ഷയും സമാധാനവും ചൊരിയേണമേ! തീര്‍ച്ചയായും, നീ വളരെയധികം സ്തുതിക്കപ്പെടുന്നവനും അതിമഹത്വമുള്ളവനുമാണ്! അല്ലാഹുവേ! ഇബ്രാഹീം(അ) നേയും കുടുംബത്തേയും നീ അനുഗ്രഹിച്ചതുപോലെ മുഹമ്മദ് നബി(സ)യേയും കുടുംബത്തേയും നീ അനുഗ്രഹിക്കേണമേ. തീര്‍ച്ചയായും, (അല്ലാഹുവേ!), നീ വളരെ അധികം സ്തുതിക്കപ്പെടുന്നവനും, അതിമഹത്വമുള്ളവനുമാണ്!"]
അനന്തരം നാലു കാര്യങ്ങളിൽ നിന്ന് അല്ലാഹുവിൽ അഭയം തേടിക്കൊണ്ട് ഇങ്ങനെ പറയുക:
اَللهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ الْقَبْرِ ، وَمِنْ عَذَابِ جَهَنَّمَ ، وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ ، وَمِنْ شَرِّ فِتْنَةِ الْمَسِيحِ الدَّجَّالِ
{{ അല്ലാഹുമ്മ ഇന്നീ അഊദു ബിക മിന്‍ അ'ദാബില്‍ ക്വബരി, വമിന്‍ അ'ദാബി ജഹന്നമ, വമിന്‍ ഫിത്‌നതില്‍ മഹ്'യാ വല്‍ മമാത്തി, വമിന്‍ ശര്റി ഫിത്‌നതില്‍ മസീഹിദ്ദജ്ജാല്‍.}}
[അല്ലാഹുവേ! ഖബറിലെ ശിക്ഷയില്‍ നിന്നും നകരത്തിലെ ശിക്ഷയില്‍ നിന്നും, ജീവിതത്തിലും മരണത്തിലും ഉണ്ടായേക്കാവുന്ന പരീക്ഷണങ്ങളില്‍ നിന്നും, മസീഹുദ്ദജ്ജാലിന്‍റെ ഉപദ്രവങ്ങളില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷ തേടുന്നു]
പിന്നീട് ഐഹീകവും പാരത്രികവുമായ നന്മക്കായി താൻ ഉദ്ദേശിക്കുന്നതെന്തും പ്രാർത്ഥിക്കാം. മാതാപിതാക്കൾക്കു വേണ്ടിയോ, ഇതരമുസ്ലിംകൾക്കുവേണ്ടിയോ പ്രാർത്ഥിക്കുന്നതിനും തകരാറൊന്നുമില്ല. നമസ്കാരം സുന്നത്തോ ഫറളോ എന്ന വ്യത്യാസവും അതിലില്ല.
കാരണം, നബി(സ) ഇബ്നുമസ്ഊദി() വിന്ന് 'തശഹ്ഹുദ്' പഠിപ്പിച്ചുകൊടുക്കുമ്പോൾ ഇങ്ങനെ പറഞ്ഞിട്ടുണ്ട്: പിന്നെ പ്രാർത്ഥനകളിൽ നിന്ന് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് തിരഞ്ഞെടുത്ത് പ്രാർത്ഥിക്കുക. ഹദീസിന്റെ മറ്റൊരു വാചകത്തിലുളളത് 'പിന്നീട് അയാൾക്കിഷ്ടമുളള കാര്യങ്ങൾ ചോദിക്കാൻ അയാൾ തിരഞ്ഞെടുക്കട്ടെ' എന്നാണ്.
ഈ നിർദ്ദേശം ഐഹികവും പാരത്രികവുമായി ഒരു ദാസന്ന് ഉപകരിക്കുന്ന സർവ്വതും ഉൾകൊളളുന്നുണ്ട്. അതിനു ശേഷം,
السلام عليكم ورحمة الله
എന്ന് വലതു ഭാഗത്തേക്കും,
السلام عليكم ورحمة الله
എന്ന് ഇടതുഭാഗത്തേക്കും സലാം വീട്ടുക.
(തുടരും...)
0 comments:
Post a Comment