20. എന്താണ് സത്യസാക്ഷ്യം?
'ആരാധനക്ക് അല്ലാഹുവല്ലാതെ ആരുംതന്നെ അര്‍ഹനല്ലെന്നും മുഹമ്മദ്(സ്വ) അല്ലാഹുവിന്റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കു ന്നു'വെന്ന പ്രതിജ്ഞാവാച കം ചൊല്ലിക്കൊണ്ടാണ് ഒരാ ള്‍ മുസ്ലിമാകുന്നത്. ഏകനായ സ്രഷ്ടാവിനല്ലാതെ മറ്റാര്‍ക്കും യാതൊരു ആരാധനയും അര്‍പ്പിക്കു കയില്ലെന്നും മുഹമ്മദ് നബിയുടെ(സ്വ) ജീവിതത്തെ മാതൃകയാക്കി സ്വന്തം ജീവിതത്തെ മുന്നോ ട്ടുനയിച്ചുകൊള്ളാമെന്നും പ്രതിജ്ഞയെടുക്കുകയാണ് ഈ സാക്ഷ്യവചനം ചൊല്ലുന്നയാള്‍ ചെയ്യു ന്നത്.
…………………………………………………
21. എന്താണ് നമസ്കാരം?
അഞ്ചുനേരത്തെ നിര്‍ബന്ധ നമസ്കാരം ഓരോ മുസ്ലിമിന്റെയും ബാധ്യതയാണ്.അരുണോദയത്തിന് മുമ്പും മധ്യാഹ്നത്തിലും സായാഹ്നത്തിലും സൂര്യാസ്തമയത്തിന് ശേഷവും രാത്രിയുമാണ്നിര്‍ബന്ധ നമസ്കാരത്തിന്റെ സമയങ്ങള്‍. അംഗശുദ്ധിവരുത്തി ഭക്തിപൂര്‍വം സര്‍വശക്തനുമായി നടത്തുന്ന സംഭാഷണമാണ് നമസ്കാരം. മനസ്സില്‍ പ്രതിജ്ഞയും പ്രാര്‍ഥനയുമായി കൈകെട്ടി നിന്നും കുനിഞ്ഞും സാഷ്ടാംഗം നമിച്ചും ഇരുന്നും അഞ്ചുനേരം കൃത്യമായി സ്രഷ്ടാവുമായി സംഭാഷണത്തിലേര്‍പ്പെടുന്ന യഥാര്‍ഥ മുസ്ലിമിന്റെ ജീവിതം എല്ലാവിധ തെറ്റുകുറ്റങ്ങളില്‍നിന്നും മുക്തമായിരിക്കുമെന്നുറപ്പാണ്.
…………………………………………………
22. എന്താണ് സകാത്ത്?
✅സ്വന്തം സ്വത്തില്‍നിന്ന് ഒരു വിഹിതം സമൂഹത്തിലെ അവശത അനുഭവിക്കുന്നവര്‍ക്കുവേണ്ടി നീക്കിവെക്കുവാ ന്‍ മുസ്ലിംകള്‍ ബാധ്യസ്ഥരാണ്. ഈ നിര്‍ബന്ധദാനമാണ് സകാത്ത്. നാണയ സമ്പത്തിനും കച്ചവടച്ചരക്കുകള്‍ക്കും വര്‍ഷത്തില്‍ രണ്ടര ശത മാനവും കാര്‍ഷി കവിളകള്‍ക്ക് പത്ത് ശതമാനവുമാണ് (ജലസേചനംചെയ്യുന്നതാണെങ്കില്‍ അഞ്ചുശതമാനം) സകാത്ത്. സകാത്ത് കൊടുക്കുല്‍ ബാധ്യതയാകുന്നതിന് ഓരോന്നിനും ഓരോ ചുരുങ്ങിയ പരിധികള്‍ നിശ്ചയി ക്കപ്പെട്ടിട്ടുണ്ട്. സകാത്ത് കൊടുക്കാന്‍ ബാധ്യസ്ഥരായവരില്‍നിന്ന് ഇസ്ലാമിക രാഷ്ട്രമോ അതി ല്ലെങ്കില്‍ സമൂഹം ഉത്തരവാദപ്പെടുത്തിയ സ്ഥാപനമോ അത് പിരിച്ചെടുത്ത് അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യുകയാണ് വേണ്ടത്.
…………………………………………………
23.എന്താണ് വ്രതാനുഷ്ഠാനം?
✅ഒരു മാസം പകല്‍ സമയം മുഴുവന്‍ ഭക്ഷണപാനീയങ്ങളില്‍നിന്നും ലൈംഗികബന്ധ ത്തില്‍നിന്നും ഒഴിഞ്ഞുനിന്ന് വ്രതമനുഷ്ഠിക്കേണ്ടത് മുസ്ലിംകളുടെ ബാധ്യതയാണ്. ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട റമദാന്‍ മാസമാണ് വ്രതാനുഷ്ഠാനത്തിനു വേണ്ടി നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. ദൈവേച്ഛയുടെ മുമ്പില്‍ സ്വ ന്തം ഇച്ഛയെ സമര്‍പ്പിക്കുകയാണ് വ്രതാനുഷ്ഠാനത്തിലൂടെ മുസ്ലിം ചെയ്യുന്നത്.
…………………………………………………
24. എന്താണ് ഹജ്ജ്?
ആരോഗ്യവും സാമ്പത്തിക ശേഷിയുമുള്ള ഓരോ മുസ്ലിമും ജീവിതത്തിലൊരിക്കല്‍ മക്കയിലേക്ക് തീര്‍ഥാടനം നടത്തണമെന്നാണ് ഇസ്ലാമികവിധി. ഈ തീര്‍ഥാടനമാണ് ഹജജ്. വ്യത്യസ്ത ദേശക്കാരും ഭാഷക്കാരും വര്‍ണക്കാരുമായി ലക്ഷക്കണക്കിനാളുകള്‍ ഹജ്ജ് മാസത്തില്‍ മക്കയില്‍ ഒരുമിച്ചു കൂടുന്നു. മനസ്സില്‍ ഒരേ ചിന്ത, ചുണ്ടി ല്‍ ഒരേ മന്ത്രം, ധരിച്ചത് ഒരേതരം വസ്ത്രങ്ങള്‍-പുരുഷന്മാര്‍ വെളുത്ത രണ്ടു തുണികള്‍ മാത്രം -ഒന്ന് ഉടുക്കാനും മറ്റൊന്ന് പുതയ്ക്കാനും (സ്ത്രീകള്‍ക്ക് ശരീരഭാഗങ്ങള്‍ വെളിവാകാത്ത, മുഖവും മു ന്‍കൈയും ഒഴിച്ചുള്ളവയെല്ലാം മറയ്ക്കുന്ന അയഞ്ഞ വസ്ത്രം). ഇസ്ലാമിന്റെ ഏകമാനവതാ സിദ്ധാന്തം ഹജ്ജി ല്‍ പ്രായോഗികമായി പ്രകടിപ്പിക്കപ്പെടുകയാണ്. മുതലാളിയോ തൊഴിലാളിയോ കറുത്തവനോ വെളുത്തവനോ ഉന്നതകുലജാതനോ അധമ നോ സ്വദേശിയോ വിദേശി യോ ഒന്നുമില്ലാത്ത ഏകമാ നവത - ഒരേ ഒരു ദൈവം മാ ത്രം; അവന്റെ ദാസന്മാരായ ഒരൊറ്റ ജനതയും.
0 comments:
Post a Comment