21 ദിവസത്തെ ലീവിൽ മൂന്ന് വെള്ളിയാഴ്ച. ആ മൂന്നു വെള്ളിയാഴ്ചയിലും പള്ളി മുറ്റത്ത് കണ്ടു....
സ്വന്തം പെണ്മക്കളെ കെട്ടിക്കാനായി സ്ത്രീധനം കൊടുക്കാൻ പിച്ച തെണ്ടുന്ന ഉമ്മമാരെ...
അതിൽ പ്രായം ചെന്ന ഉമ്മയോട് കാര്യം തിരക്കി, "എത്രെ കൊടുക്കണം ഉമ്മ?"
"മൂന്ന് ലക്ഷമാണ് മോനെ അവർ ചോദിച്ചത്..."
ആ ഉമ്മയുടെ മകളുടെ മകളെ കെട്ടിക്കാൻ വേണ്ടിയായിരുന്നു ആ യാചന..
കുറഞ്ഞത് രണ്ട് ലക്ഷം ആളുകളുടെ മുന്നിലെങ്കിലും ബാപ്പയില്ലാത്ത ആ
കുട്ടിക്ക് വേണ്ടി ആ പാവം വല്യുമ്മയും ഉമ്മയും കൈ നീട്ടിയിട്ടുണ്ടാകും...
മറുപക്ഷത്ത് കാശുള്ള കൂട്ടർ അഞ്ചാറു തരം ഭക്ഷണമുണ്ടാക്കി ഫൈവ്സ്റ്റാർ ഹോട്ടലിലെ പോലെ നാട്ടുകാർക്ക് വെച്ചു
വിളമ്പുമ്പോളാണെന്നോർക്കണം,
അവരുടെ ഇടയിൽ തന്നെയുള്ള ഒരുമ്മ ബക്കറ്റും പിടിച്ച് പള്ളി മുറ്റത്ത് നിന്ന് സ്ത്രീധന തുക കൊടുക്കാൻ
തെണ്ടുന്നത്...
മറ്റൊരു കൂട്ടർ ക്ഷണിച്ചവരെ വരവേൽക്കാൻ കല്യാണ വാതിലിൽ നാണമില്ലാത്ത നാരികളെ അണിയിചൊരുക്കി പണമിട്ട് പൊടി പൊടിക്കുമ്പോൾ ഒരു യത്തീമിനെ കെട്ടിക്കാൻ പാവങ്ങൾ യാചിക്കുന്നു..
ആ യാചിച്ചത് വാങ്ങി തിന്നാൻ വേറൊരു കൂട്ടർ ഒരു ലജ്ജയുമില്ലാതെ.....
ഇവരെ പോലുള്ളവർ വിതയ്ക്കുന്നത്
എന്നെങ്കിലും കൊയ്യും തീർച്ച,!
എന്റെ സമുദായമേ ആരുണ്ടാക്കി ഈ
നിയമങ്ങൾ..❓
ആർക്കു വേണ്ടി ഈ സമ്പ്രദായം..❓
എന്റെ സഹോദരാ നമുക്കൊരിക്കലും ഇങ്ങനെ ആവാതിരിക്കാം......!
0 comments:
Post a Comment