17 November 2015

നബിയുടെ (സ) നമസ്കാര രൂപം - Part 1

بسم الله الرحمن الرحيم

സർവസ്തുതിയും അല്ലാഹുവിന്ന്. അവൻ ഏകനാണ്. അവന്റെ ദാസനും ദൂതനുമായ മുഹമ്മദ് നബിയിലും അദ്ദേഹത്തിന്റെ കുടുംബത്തിലും അനുചരരിലും എല്ലാവിധ അനുഗ്രഹങ്ങളും ശാന്തിയും ഉണ്ടാകട്ടെ.

നബി(സ)യുടെ നമസ്കാര രീതി വിവരിക്കുന്ന ഒരു ഹ്രസ്വവിശദീകരണമാണിത്. ഇത് വായിക്കുന്ന ഏതൊരാൾക്കും നമസ്കാരത്തിൽ നബി (സ)യെ മാതൃകയാക്കാൻ പരമാവധി യത്നിക്കാനാകുമെന്നതിനാലാണ്, മുസ്ലിമായ എല്ലാ സ്ത്രീ-പുരുഷന്മാർക്കും ഇത് സമ്മാനിക്കണമെന്ന് ഞാനുദ്ദേശിച്ചത്.

പ്രവാചകൻ(സ)തന്നെ പറയുന്നത് നോക്കൂ:-

صَلُّوا كَمَا رَأَيْتُمُونِي أُصَلِّي ( رَوَاهُ الْبُخَارِي)
(ഞാൻ നമസ്കരിക്കുന്നതായി നിങ്ങൾ ദർശിച്ചപോലെ തന്നെ നിങ്ങളും നമസ്കരിക്കുവീൻ) - ബുഖാരി.

അതാണ് വായനക്കാരന്റെ മുമ്പിൽ ഇവിടെ വിശദീകരിക്കുന്നത്:

1 - പൂർണ്ണമായ വുദ്വു(അംഗശുദ്ധീകരണം)ചെയ്യുക.

അല്ലാഹു കൽപിച്ച പോലെയാണ് വുദ്വു ചെയ്യേണ്ടത്. അല്ലാഹു പറയുന്നു:

يَا أَيُّهَا الَّذِينَ آمَنُواْ إِذَا قُمْتُمْ إِلَى الصَّلاةِ فاغْسِلُواْ وُجُوهَكُمْ وَأَيْدِيَكُمْ إِلَى الْمَرَافِقِ وَامْسَحُواْ بِرُؤُوسِكُمْ وَأَرْجُلَكُمْ إِلَى الْكَعْبَينِ (المائدة:6)

"സത്യവിശ്വാസികളേ, നിങ്ങൾ നമസ്കാരത്തിന്നൊരുങ്ങിയാൽ, നിങ്ങളുടെ മുഖങ്ങളും, മുട്ടുവരെ രണ്ടു കൈകളും കഴുകുകയും, നിങ്ങളുടെ തല തടവുകയും നെരിയാണിവരെ രണ്ടു കാലുകളും കഴുകുകയും ചെയ്യുക.(മാഇദ:6)

നബി(സ) പറയുന്നു:

لَا تُقْبَلُ صَلَاةٌ بِغَيْرِ طُهُورٍ

(അംഗശുദ്ധീകണം കൂടാതെ ഒരു നമസ്കാരവും സ്വീകരിക്കപ്പെടുകയില്ല).

{തുടരും...}

Share:

0 comments:

Post a Comment