27 November 2015

ഇസ്ലാം ഒരു പഠനം - Part 10


31. വസ്ത്രധാരണത്തെക്കുറിച്ച ഇസ്ലാമിക വിധിയെന്താണ്?

വസ്ത്രം അലങ്കാരത്തിനും നഗ്നത മറയ്ക്കാനുമുള്ളതാണ്. വസ്ത്രധാരണത്തില്‍ അമിതത്വവും അഹങ്കാരവുമുണ്ടാകുവാന്‍ പാടില്ല. സ്ത്രീകളും പുരുഷന്മാരുമെല്ലാം മാന്യമായി വസ്ത്രം ധരിക്കണമെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. നഗ്നത മറയ്ക്കുകയാണ് വസ്ത്രധാരണത്തിന്റെ പരമപ്രധാനമായ ലക്ഷ്യം. പുരുഷനും സ്ത്രീയും അപരനില്‍ ലൈംഗികവികാരമുണ്ടാക്കുന്ന രീതിയില്‍ വസ്ത്രം ധരിക്കാന്‍ പാടില്ല. സ്ത്രീ അവളുടെ മുഖവും മുന്‍കൈയുമൊഴിച്ച് ബാക്കി ശരീരഭാഗങ്ങളെല്ലാം പൂര്‍ണമായി മറച്ചിരിക്കണം. (മുഖവും മുൻകൈയും ഉള്പെടെ, ശരീരം മുഴുവൻ മറക്കൽ സ്ത്രീകള്ക്ക് അനിവാര്യമാണ് എന്ന് അഭിപ്രായപ്പെട്ടിട്ടുള്ള പണ്ഡിതരും ഇസ്ലാമിക ലോകത്ത് ഉണ്ട്)
അവളുടെ വിശുദ്ധി കാത്തുസൂക്ഷിക്കുകയും അവള്‍ ആക്രമിക്കപ്പെടാതിരിക്കുന്ന അവസ്ഥ സംജാതമാക്കുകയുമാണ് ഈ വസ്ത്രധാരണത്തിന്റെ ലക്ഷ്യം.
……………………………………………………

32. വിനോദങ്ങളെ ഇസ്ലാം എങ്ങനെ കാണുന്നു?

മാനസികവും ശാരീരികവുമായ ഉല്ലാസത്തിനുതകുന്ന വിനോദങ്ങളെ ഇസ്ലാം അനുവദിക്കുകയും അവ ഒരിക്കലും അതിരു കവിയരുതെന്ന് നിഷ്കര്‍ഷിക്കുകയും ചെയ്യുന്നു. ദൈവബോധത്തില്‍നിന്ന് മനുഷ്യരെ അകറ്റുകയും ധാര്‍മികമായി അവരെ അധഃപതിപ്പിക്കുകയും ചെയ്യുന്ന വിനോദങ്ങളെല്ലാം ഇസ്ലാം വെറുക്കുന്നു..
……………………………………………………

33. വിവാഹത്തെക്കുറിച്ച ഇസ്ലാമിക വീക്ഷണമെന്താണ്?

മനുഷ്യസഹജമായ ലൈംഗികവികാരത്തിന്റെ പരിപൂര്‍ത്തീകരണം വിവാഹത്തിലൂടെ മാത്ര മേ ആകാവൂവെന്നാണ് ഇസ്ലാം നിഷ്കര്‍ഷിക്കുന്നത്. വിവാഹം ഒരു പുണ്യകര്‍മമാണ്. ബ്രഹ്മചര്യം ശക്തമായി നിരോധിക്കപ്പെട്ടിട്ടുണ്ട്. ഇസ്ലാം വിവാഹത്തെ കാണുന്നത് വിശുദ്ധമായ ഒരു കരാറായിക്കൊണ്ടാണ്. വൈവാഹിക ജീവിതത്തില്‍ ഇണകള്‍ രണ്ടുപേരും സ്വീകരിക്കേണ്ട വിധിവിലക്കുകള്‍ ഇസ്ലാം നല്‍കുന്നുണ്ട്. ഈ വിധിവിലക്കുകള്‍ അനുസരിക്കുന്നതുവഴി സംതൃപ്തമായ വൈവാഹികജീവിതവും സമാധാനപൂര്‍ണമായ മരണാനന്തരജീവിതവും ലഭിക്കുമെന്നതാണ് വാസ്തവം.

Share:

0 comments:

Post a Comment