2- നമസ്കരിക്കുന്നവൻ എവിടെയായിരുന്നാലും തന്റെ മുഴുവൻ ശരീരവുമായി ഖിബ്ലയുടെ, അഥവാ മക്കയിലെ കഅ്ബായുടെ നേരെ തിരിഞ്ഞു നിൽക്കണം.
താൻ നിർവ്വഹിക്കാനുദ്ദേശിക്കുന്നത് നിർബന്ധനമസ്കാരമോ ഐഛികനമസ്കാരമോ എന്നത് മനസ്സിൽ കരുതണം. നിയ്യത്ത്(കരുതുന്നത്) നാവുകൊണ്ട് ഉച്ചരിക്കരുത്. കാരണം നാവുകൊണ്ട് അത് ഉച്ചരിക്കുന്നത് മതപരമായി നിശ്ചയിക്കപ്പെടാത്ത കാര്യമാണ്. മത്രവുമല്ല, നബി(സ)യോ അദ്ദേഹത്തിന്റെ അനുചരന്മാരോ() നിയ്യത്ത് ഉച്ചരിച്ചിരുന്നില്ലാ എന്നതിനാൽ അത് അനാചാരവു(ബിദ്അത്തു)മാണ്.
ഇമാമായോ ഒറ്റക്കായോ നമസ്കരിക്കുകയാണങ്കിൽ മറയുണ്ടാകേണ്ടതാണ്. (നമസ്കരിക്കുന്നവന്റെ മുമ്പിലൂടെ നടക്കാതിരിക്കുന്നതിന്ന് എന്തെങ്കിലും ഒരു വസ്തു നാട്ടിവെക്കണം - വിവ:)
പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളിൽ വിവരിക്കപ്പെട്ടിട്ടുളളതും പരക്കെ അറിയപ്പെട്ടിട്ടുളളതുമായ ഏതാനും പ്രശ്നങ്ങളിലൊഴികെ ഖിബ്ലയെ അഭിമുഖീകരിക്കണമെന്നത്് നമസ്കാരത്തിന്റെ നിബന്ധനയാണ്.
3⃣ - 'അല്ലാഹു അക്ബർ' എന്ന് പറഞ്ഞുകൊണ്ട് തക്ബീറത്തുൽ ഇഹ്റാമിൽ പ്രവേശിക്കുകയും തന്റെ സുജൂദിന്റെ സ്ഥാനത്തേക്ക് നോക്കുകയും ചെയ്യുക.
4⃣ - ഈ തക്ബീറിന്റെ അവസരത്തിൽ തന്റെ ഇരു കൈകളും ചുമലുകൾക്ക് നേരെയോ ചെവികൾക്കു നേരെയോ ഉയർത്തുക.
5⃣ - ഇരു കൈകളും, വലത്തേത് ഇടത്തേ കൈപ്പത്തിയുടെയും, മണികൺഠത്തിന്റെയും, കണങ്കയ്യിന്റെയും മുകളിലാകുന്ന വിധം നെഞ്ചിന്മൽ വെക്കുക. കാരണം, നബി(സ)യിൽ നിന്നും ഇതാണ് സ്ഥിരപ്പെട്ടിട്ടുളളത്.
{തുടരും...}
0 comments:
Post a Comment