34. ഇസ്ലാമിലെ വിവാഹമെങ്ങനെയാണ്?
സ്ത്രീയുടെ സമ്മതത്തോ ടെ അവളുടെ രക്ഷിതാവ് പുരുഷന് തന്റെ മകളെ അഥവാ സംരക്ഷണത്തില്‍ കഴിയുന്നവളെ ഏല്‍പിച്ചുകൊടുക്കുകയും പുരുഷന്‍ അത് ഏറ്റെടുക്കുകയും ചെയ്യുന്ന ലളിതമായ ഒരു ചടങ്ങാണ് ഇസ്ലാമിലെ വിവാ ഹം. വിവാഹാവസരത്തില്‍ പുരുഷന്‍ സ്ത്രീക്ക് വിവാഹമൂല്യം നല്‍കണമെന്നാണ് ഇസ്ലാം നിഷ്കര്‍ഷിക്കുന്നത്. 'സ്ത്രീധന സമ്പ്രദായം ഇസ്ലാമികമല്ല.'
……………………………………………………
35. കുടുംബത്തിലെ പുരുഷന്റെയും സ്ത്രീയുടെയും ബാധ്യതകളെന്തൊക്കെയാണ്?
ദാമ്പത്യജീവിതത്തില്‍ പുരുഷന്റെയും സ്ത്രീയുടെയും ബാധ്യതകളും അവകാശങ്ങളും വ്യത്യസ്തവും അതോടൊപ്പം പരസ്പരപൂരകവുമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ഗൃഹപരിപാലനവും സന്താന സംരക്ഷണവും സ്ത്രീയുടെ ചുമതലയാണ്. ഗൃഹസംരക്ഷണവും ജീവിതായോധനവും പുരുഷന്റെ കടമയാണ്. സ്ത്രീയിലെ മാതൃത്വത്തെ ആദരിക്കുന്ന ഇസ്ലാം അവളെയും കുഞ്ഞുങ്ങളെയും പോറ്റേണ്ട പൂര്‍ണ ഉത്തരവാദിത്തം പുരുഷനിലാണ് ഏല്‍പിച്ചിരിക്കുന്നത്.
……………………………………………………
36. ബഹുഭാര്യത്വത്തെക്കുറിച്ച ഇസ്ലാമിക വീക്ഷണമെന്ത്?
ബഹുഭാര്യത്വം ഇസ്ലാം അനുവദിക്കുന്നു; ഭാര്യമാര്‍ക്കിടയില്‍ നീതിയോടെ വര്‍ത്തിക്കണമെന്ന നിബന്ധനയോടെ. നാലു ഭാര്യമാരില്‍ കവിയരുത്. വിവാഹേതര ലൈംഗികബന്ധങ്ങള്‍ മ്ളേച്ഛ വൃത്തിയും പാപവുമാണ്. ഒരു കാരണവശാലും പരസ്ത്രീഗമനം പാടില്ലെന്ന് നിഷ്കര്‍ഷിക്കുന്ന ഇസ്ലാം ഏകപത്നീ വ്രതം കൊണ്ട് ലൈംഗികദാഹം ശമിപ്പിക്കാനാവാത്ത പുരുഷന്മാര്‍ക്ക് ബഹുഭാര്യത്വം അനുവദിക്കുന്നു. ഒന്നിലധികം സ്ത്രീകളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുകയും അവരോടുള്ള ബാധ്യത അപ്പോള്‍ തന്നെ തീര്‍ക്കുകയും ചെയ്യുന്ന നികൃഷ്ടമായ സമ്പ്രദായത്തെ ഇസ്ലാം പൂര്‍ണമായി നിരോധിക്കുന്നു. ഇതിനു പകരം അനിവാര്യമായ സാഹചര്യത്തില്‍ ഒന്നിലധികം സ്ത്രീകളെ നിയമാനുസൃത ഭാര്യമാരാക്കി അവരെ സംരക്ഷിക്കുകയും അവരുടെ അവകാശങ്ങള്‍ അനുവദിച്ചുകൊടുക്കുകയും അവരോട് തുല്യനീതിയില്‍ വര്‍ത്തിക്കുകയും ചെയ്യുന്ന പരിശുദ്ധമായ സംവിധാനമാണ് ഇസ്ലാം അനുവദിക്കുന്നത്. ബഹുഭാര്യത്വം വ്യക്തിപരമായ ആവശ്യ മെന്ന തിലുപരിയായി സാമൂഹികമായ ഒരു അനിവാര്യതയായിത്തീരുന്ന സന്ദര്‍ഭങ്ങളുണ്ട്. സമൂഹത്തിലെ സ്ത്രീകളുടെ എണ്ണം പുരുഷന്മാരുടേതിനേക്കാള്‍ വര്‍ധിക്കുന്ന അവസരങ്ങളിലാണിത്. പൊതുവെ സമൂഹത്തില്‍ പുരുഷന്മാരെക്കാള്‍ സ്ത്രീകളാണുണ്ടാവുക. (ഇന്ന് ലോകത്തിലെ സ്ത്രീകളുടെ എണ്ണം പുരുഷന്മാരുടേതിനെക്കാള്‍ ഏകദേശം പതിനേഴ് കോടി അധികം വരും). യുദ്ധകാലത്ത് ഈ അനുപാത വ്യത്യാസം വളരെ കൂടുതലായിത്തീരും. യുദ്ധത്തില്‍ പുരുഷന്മാര്‍ മരണപ്പെടാനാണല്ലോ സാധ്യത ഏറെയുള്ളത്. ഇത്തരം സന്ദ ര്‍ഭങ്ങളില്‍ ബഹുഭാര്യത്വം ഒരു സാമൂഹികമായ അനിവാ ര്യതയായിത്തീരുമെന്നതുകൂടി കണക്കിലെടുത്തുകൊണ്ടാണ് ഇസ്ലാം ഇത് അനുവദി ച്ചിരിക്കുന്നത്.
0 comments:
Post a Comment