6 - പ്രാരംഭപ്രാർത്ഥന ചൊല്ലുന്നത് സുന്നത്താണ്. അതിന്റെ രൂപം:
أللّهُمَّ بَاعِدْ بَيْنِي وَبَيْنَ خَطَايَايَ كَمَا بَاعَدْتَ بَيْنَ الْمَشَرِقِ وَالْمَغْرِبِ، أللّهُمَّ نَقِّنَي مِنْ خَطَايَايَ كَمَا يُنَقَّى الثَّوْبُ الْأَبْيَضُ مِنَ الدَّنَسِ، أللّهُمَّ أَغْسِلْْنِي مِنْ خَطَايَايَ بِالْمَاءِ وَالثَّلْجِ وَالْبَرْدِ.
(അല്ലാഹുവേ, ഉദയാസ്തമയ സ്ഥാനങ്ങൾക്കിടയിൽ നീ അകലം നിശ്ചയിച്ചതുപോലെ എനിക്കും എന്റെ പാപത്തിനുമിടയിൽ നീ അകലമുണ്ടാക്കേണമേ. അല്ലാഹുവേ, മാലിന്യങ്ങളിൽ നിന്നും വെളുത്ത വസ്ത്രം ശുദ്ധീകരിക്കുന്നതുപോലെ എന്റെ പാപങ്ങളിൽ നിന്നും എന്നെ ശുദ്ധീകരിക്കണമേ, അല്ലാഹുവേ, വെളളം കൊണ്ടും, മഞ്ഞു കൊണ്ടും, ഹിമം കൊണ്ടും എന്റെ പാപങ്ങൾ നീ കഴുകിക്കളയേണമേ.)
ഇനി അതിനു പകരമായി വേണമെങ്കിൽ ഇങ്ങനെയും പ്രാർത്ഥിക്കാം:-
سُبْحَانَكَ أَللَّهُمَّ وَبِحَمْدِكَ وَتَبَارَكَ اسْمُكَ وَتَعَالَى جَدُّكَ وَلَا إِلَهَ غَيْرُكَ
(അല്ലാഹുവേ, നിന്നെ സ്തുതിക്കുന്നു. നീ മഹാ പരിശുദ്ധൻ. നിന്റെ നാമം അനുഗ്രഹപൂർണ്ണവും നിന്റെ മഹത്വം ഉന്നതവുമാണ്. നീയല്ലാതെ ആരാധ്യനേയില്ല.)
ഇതു രണ്ടുമല്ലാത്ത പ്രവാചകനിൽ നിന്നും സ്ഥിരപ്പെട്ട പ്രാരംഭപ്രാർ ത്ഥനകളേതായാലും അതു മതിയാകുന്നതാണ്. എന്നാൽ ഒരു തവണ ഏതെങ്കിലുമൊന്നും മറ്റൊരു തവണ മറ്റൊന്നും എന്ന രീതിയിൽ നിർവ്വഹിക്കുന്നതാണ് ഏറ്റവും ശ്രേഷ്ടമായത്. സുന്നത്ത് പിമ്പറ്റുന്നതിന്റെ ഏറ്റവും പൂർണ്ണമായ രൂപവും അങ്ങനെയാണ്.
പിന്നീട് അഊദും ബിസ്മിയും ചൊല്ലുകയും ഫാതിഹാസൂറത്ത് പാരായണവും ചെയ്യുക.
പ്രവാചകൻ(സ) ഇങ്ങനെ പറഞ്ഞിട്ടുണ്ട്:
لَا صَلَاةَ لِمَنْ لَمْ يَقْرَأْ بِفَاتِحَةِ الْكِتَابِ
(ഫാതിഹാസൂറത്ത് ഓതാത്തവന്ന് നമസ്കാരമില്ല.)
അതിനു ശേഷം ഉറക്കെ ഓതുന്ന നമസ്കാരമാണെങ്കിൽ ഉറക്കെയും പതുക്കെ ഓതുന്ന നമസ്കാരമാണെങ്കിൽ പതുക്കെയും( آمِينْ ) എന്നു പറയുക. പിന്നീട് ഖുർആനിൽ നിന്നും ലഘുവായതെന്തെങ്കിലും പാരായണം ചെയ്യുക.
ളുഹ്ർ, അസ്വർ, ഇശാ എന്നീ നമസ്കാരങ്ങളിലാണെങ്കിൽ ഫാതിഹക്കുശേഷം 'ഔസാതുൽ മുഫസ്സിലി'ൽ (നീണ്ടതും ചെറുതുമല്ലാത്ത ഇടത്തരം സൂറകളിൽ) നിന്നും ഫജ്റിലാണെങ്കിൽ 'ത്വിവാലി'ൽ(നീണ്ട സൂറകളിൽ) നിന്നും മഗ്രിബിലാണെങ്കിൽ ചിലപ്പോൾ 'ത്വിവാലി'ൽ നിന്നും മറ്റുചിലപ്പോൾ ഖിസ്വാറിൽ(ഇടത്തരംസൂറകളിൽ) നിന്നും ഓതുന്നതാണ് ഏറ്റവും ശ്രേഷ്ടകരമായത്. ഈ വിഷയത്തിൽ വന്നിട്ടുളള ഹദീസുകളും ഇത് സൂചിപ്പിക്കുന്നുണ്ട്.
{തുടരും...}
0 comments:
Post a Comment