17 November 2015

നബിയുടെ (സ) നമസ്കാര രൂപം - Part 4

7 - പിന്നീട് തക്ബീർ ചൊല്ലിയും, ഇരുകൈകളും ചുമലിനു നേരെയോ ചെവികൾക്കു നേരെയോ ഉയർത്തിയും റുകൂഅ് ചെയ്യുക. തല മുതുകിനു നേരെയാക്കിയും, കൈകൾ രണ്ടും വിരലുകൾ വിടർത്തിയ നിലയിൽ രണ്ടു കാൽമുട്ടുകളിലുമായി വെക്കുകയും, ഈ റുകൂഇൽ അൽപനേരം അടങ്ങിക്കഴിയുകയും,
سُبْحَانَ رَبِّي الْعَظِيمْ
(മഹാനായ എന്റെ രക്ഷിതാവിന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തു ന്നു.)എന്ന് പറയുകയും ചെയ്യുക. ഇതു മൂന്നു പ്രാവശ്യമോ അതിലധികമോ ആവർത്തിക്കുന്നത് നല്ലതാണ്.

അതോടൊപ്പം തന്നെ
سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ، اللَّهُمَّ اغْفِرْ لِي .
(അല്ലാഹുവേ, നീ എത്ര പരിശുദ്ധൻ, നിന്നെ സ്തുതിക്കുന്നു. അല്ലാഹുവേ, എനിക്കു മാപ്പു നൽകേണമേ.) എന്നുകൂടി പറയുന്നതും സുന്നത്താണ്.

8 - ഇരു കൈകളും ചുമലിനുനേരെയോ ചെവിക്കു നേരെയോ ഉയർത്തിക്കൊണ്ട് റുകൂഇൽ നിന്നും ഉയരുക. ഇമാമായോ ഒറ്റക്കോ നമസ്കരിക്കുന്നവനാണെങ്കിൽ (سَمِعَ اللهُ لِمَنْ ِحَمِدَهُ)എന്ന് പറയുകയും ചെയ്യണം. (അല്ലാഹുവിനെ സ്തുതിച്ചവരുടെ പ്രാർത്ഥന അവൻ കേൾക്കട്ടെ).

ഈ നിറുത്തത്തിൽ ഇങ്ങനെ പറയണം:

رَبَّنَا وَلَكَ الْحَمْدُ حَمْداً كَثِيراً طَيِّباً مُبَارَكاً فِيهِ مِلْء السَّمَوَاتِ وَمِلْءَ الْأَرْضِ وَمِلْءَ مَا بَيْنََهُمَا وَمِلْءَ مَا شِئْتَ مِنْ شَيْئٍ بَعْدُ .

(ഞങ്ങളുടെ നാഥാ, നിനക്കാണ് സർവ്വസ്തുതിയും, ആകാശങ്ങളും ഭൂമിയും അവക്കിടയിലുളളതും അതിനും പുറമെ നീ ഇഛിക്കുന്നതെല്ലാം നിറയെ, അനുഗ്രഹീതവും വിശിഷ്ടവുമായ ധാരാളം സ്തുതികൾ.)

എന്നാൽ മഅ്മൂമായി നമസ്ക്കരിക്കുന്നയാൾ റുകൂഇൽ നിന്നും ഉയരുമ്പോൾ رَبَّنَا وَلَكَ الْحَمْدُ - മുതൽ അവസാനം വരെ മുകളിൽ സൂചിപ്പിച്ച പ്രാർത്ഥന മാത്രം ചൊല്ലിയാൽ മതി.

ഇനി ഇവരെല്ലാവരും അതായത്, ഇമാമും മഅ്മൂമും ഒറ്റക്ക് നമസ്ക്കരിക്കുന്നയാളും മുകളിൽ പറഞ്ഞ പ്രാർത്ഥനയോടൊപ്പം താഴെ വരുന്ന പ്രാർത്ഥനകൂടി അധികരിപ്പിക്കുകയാണെങ്കിൽ അത് നല്ലതാണ്:

أهل الثناء والمجد أحق ما قال العبد وكلنا لك عبد اللهم لا مانع لما أعطيت ولا معطي لما منعت ولا ينفع ذا الجد منك الجد .

(മഹത്വത്തിന്നും അഭിനന്ദനത്തിന്നും അർഹനായവനേ, ഈ ദാസൻ പറയുന്നതിന്ന് ഏറ്റവും അവകാശപ്പെട്ടവനാണ് നീ - ഞങ്ങളെല്ലാം നിന്റെ ദാസന്മാരാണല്ലോ - അല്ലാഹുവേ നീ നൽകിയത് തടയുന്നവനില്ല. നീ തടഞ്ഞത് നൽകുന്നവനുമില്ല. ഐശ്വര്യമുള്ളവന്ന് തന്റെ ഐശ്വര്യം കൊണ്ട് നിന്റെയടുത്ത് പ്രയോജനമുണ്ടാവുകയുമില്ല.)

ഇത് നബി(സ)യിൽ നിന്നു സ്ഥിരപ്പെട്ടിട്ടുളളതാണ്. ഈ അവസരത്തിൽ റുകൂഇനു മുമ്പ് നിറുത്തത്തിൽ ചെയ്തിരുന്നതുപോലെ കൈകൾ രണ്ടും നെഞ്ചിന്മൽ വെക്കുന്നതും സുന്നത്താണ്. കാരണം, വാഇലുബനു ഹുജ്റും സഹലുബ്നു സഅദും()നബി(സ)യിൽ നിന്നും ഉദ്ധരിക്കുന്ന സ്വീകാര്യമായ ഹദീസുകൾ അത് സൂചിപ്പിക്കുന്നുണ്ട്.

{തുടരും...}

Share:

0 comments:

Post a Comment