27 November 2015

ഇസ്ലാം ഒരു പഠനം - Part 8


25. എന്താണ് കഅ്ബ?

മക്കയിലെ പുരാതനമായ ദേവാലയത്തിന്റെ പേരാണ് കഅ്ബ. സര്‍വശക്തനെ മാത്രം ആരാധിക്കുവാന്‍ ആദ്യമായി സ്ഥാപിക്കപ്പെട്ട ഭവനമാണത്. ദൈവകല്‍പന പ്ര കാരം തന്റെ കുഞ്ഞിനെയും ഭാര്യയെയും പ്രവാചകനായ ഇബ്രാഹിം (അ) ഉപേക്ഷിച്ചുപോയത് കഅ്ബയുടെ പരിസരത്തായിരുന്നു. ഇബ്റാഹീമും പുത്രനായ ഇസ്മാഈലും കൂടിയാണ് ദൈവകല്‍പന പ്രകാരം കഅ്ബയുടെ പുനര്‍നിര്‍മാണം നടത്തിയത്. മുസ്ലിംകള്‍ നമസ്കരിക്കുന്നതും കഅ്ബക്കഭിമുഖ മായിക്കൊണ്ടാണ്. ഹജ്ജിലെ കര്‍മങ്ങള്‍ കഅ്ബയുടെ പരിസരങ്ങളില്‍ വെച്ചാണ് നിര്‍വഹി ക്ക പ്പെടുന്നത്.
……………………………………………………

26. മുസ്ലിംകള്‍ കഅ്ബയെ ആരാധിക്കുന്നുണ്ടോ?

ഇല്ല. മുസ്ലിംകള്‍ സര്‍വലോകസ്രഷ്ടാവിനെ മാത്ര മാണ് ആരാധിക്കുന്നത്. കഅ്ബ ഒരു സൃഷ്ടിയാണ്. ഏക ദൈവത്തെ ആരാധിക്കുവാന്‍ ആദ്യമായി നിര്‍മിക്കപ്പെട്ട മന്ദിരമെന്ന നിലയ്ക്ക് കഅ്ബയെ മുസ്ലിംകള്‍ ആദരിക്കുന്നു. കഅ്ബക്കു ചുറ്റും നടക്കുന്ന ഹജ്ജിലെ കര്‍മങ്ങള്‍ കഅ്ബയോടുള്ള പ്രാര്‍ഥനയുള്‍ക്കൊള്ളുന്നില്ല. കഅ്ബക്ക് അഭിമുഖമായി നിന്നുകൊണ്ടുള്ള നമസ്കാരത്തിലും സ്ഥിതി ഇതുതന്നെ. കഅ്ബയെ ആരാധിക്കുകയോ അതിനോട് പ്രാര്‍ഥി ക്കുകയോ ചെയ്യുന്നവന്‍ ഇസ്ലാമിക വൃത്തത്തിന് പുറത്താണ്.
……………………………………………………

27. നന്മതിന്മകളെക്കുറിച്ച ഇസ്ലാമിക വീക്ഷണമെന്ത്?

നന്മയും തിന്മയും കൃത്യമായി വ്യവചഛേദിച്ച് മനസ്സി ലാക്കുവാന്‍ മനുഷ്യര്‍ക്ക് കഴിയുകയില്ല. നന്മയെന്താണെന്നും തിന്മയെന്താണെന്നും പഠിപ്പിക്കുന്നതിനുവേണ്ടിയാണ് സര്‍വശക്തന്‍ പ്രവാചകന്മാരെ പറഞ്ഞയച്ചത്. പ്രവാചകന്മാരില്‍ അന്തിമനാണ് മുഹമ്മദ് നബി (സ്വ). അപ്പോള്‍ മുഹമ്മദ് നബി (സ്വ)ക്കു ശേഷമുള്ള മനുഷ്യ രെ സംബന്ധിച്ചിടത്തോളം നന്മതിന്മകളുടെ മാനദണ്ഡം മുഹമ്മദ് നബി(സ്വ)യുടെ ജീവിതവും അദ്ദേഹത്തിലൂടെ അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥമായ ഖുര്‍ആനുമാണ്. ഓരോ വിഷയത്തിലുമുള്ള നന്മയേത് തിന്മയേത് എന്ന് മനസ്സിലാക്കുവാന്‍ ക്വുര്‍ആനിലേക്കും മുഹമ്മദ് നബി (സ്വ)യുടെ ജീവിത മാതൃകയിലേക്കും നോക്കിയാല്‍ മതി.

Share:

0 comments:

Post a Comment